x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ ത​ട​ഞ്ഞ് യാ​ത്ര​ക്കാ​രെ അ​സ​ഭ്യം പ​റ​ഞ്ഞ സം​ഭ​വം; ബ​സ് ക​ണ്ട​ക്ട​ർ അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: September 6, 2026 02:09 AM IST | Updated: September 6, 2026 02:09 AM IST

മു​ഹ​മ്മ​ദ് അ​ൻ​സാ​ർ

കൊ​ച്ചി: റോ​ഡ് മ​ധ്യ​ത്തി​ൽ കാ​ർ ത​ട​ഞ്ഞു നി​ർ​ത്തി യാ​ത്ര​ക്കാ​രെ അ​സ​ഭ്യം പ​റ​ഞ്ഞ സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ർ അ​റ​സ്റ്റി​ൽ. ന​ഗ​ര​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന അ​ല​ങ്കാ​ർ ബ​സി​ലെ ക​ണ്ട​ക്ട​റാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ൻ​സാ​ർ (24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ദേ​ശാ​ഭി​മാ​നി ജം​ഗ്ഷ​നി​ൽ വ​ച്ച് കാ​ക്ക​നാ​ട് – ഫോ​ർ​ട്ട് കൊ​ച്ചി റൂ​ട്ടി​ലോ​ടു​ന്ന ശ​ക്തി ബ​സ് ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കി സ്റ്റോ​പ്പി​ൽ ആ​ളെ ഇ​റ​ക്കു​ന്ന സ​മ​യം പു​റ​കി​ൽ വ​ന്ന കാ​റി​ലെ ഡ്രൈ​വ​ർ ഹോ​ൺ മു​ഴ​ക്കി​യ​തി​ൽ പ്ര​കോ​പി​ത​നാ​യി ബ​സി​ലെ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്ന മു​ഹ​മ്മ​ദ് അ​ൻ​സാ​ർ ബ​സി​ൽ നി​ന്ന് ചാ​ടി​യി​റ​ങ്ങി. കാ​റി​നു മു​മ്പി​ൽ വ​ട്ടം നി​ന്ന് സി​നി​മാ സ്റ്റൈ​ലി​ൽ കാ​ർ ത​ട​യു​ക​യാ​യി​രു​ന്നു. കാ​ർ ത​ട​ഞ്ഞ​തി​ന് ല​ഭി​ച്ച പ​രാ​തി​യി​ൽ എ​റ​ണാ​കു​ളം നോ​ർ​ത്ത് പൊ​ലി​സ് ഇ​യാ​ളെ അ​ന്വേ​ഷി​ച്ച് വ​രു​ന്ന​തി​നി​ടെ അ​ല​ങ്കാ​ർ ബ​സി​ലെ ക​ണ്ട​ക്ട​ർ ആ​ണെ​ന്ന് മ​ന​സി​ലാ​ക്കി ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Tags : arrested NattuVishasham DistrictNews

Recent News

Corehub Up