x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​ട്ടു​പ്പാ​ള​യം ബ​സ് കാ​ത്തി​രിപ്പുകേ​ന്ദ്ര​ത്തി​ന് ചു​റ്റുമുള്ള പൂ​ച്ചെ​ടി​ക​ൾ കൗ​തു​ക​മാ​കുന്നു

വെബ് ഡെസ്ക്
Published: September 6, 2026 01:40 AM IST | Updated: September 6, 2026 01:40 AM IST

ബ​സ് കാ​ത്തി​രിപ്പു കേ​ന്ദ്ര​ത്തി​ലെ പൂ​ച്ചെ​ടി​ക്ക് ഓ​ട്ടോ ഡ്രൈ​വ​ർ വെ​ള്ളം ഒ​ഴി​ക്കു​ന്നു.

ത​ത്ത​മം​ഗ​ലം: മേ​ട്ടു​പ്പാ​ള​യം മു​ക്ക​വ​ല ആ​ധു​നി​ക ബ​സ് കാ​ത്തി​രു​പ്പ് കേ​ന്ദ്ര​ത്തി​നു ചു​റ്റും ന​ഗ​ര​സ​ഭ വി​വി​ധ​യി​നം പൂ​ച്ചെ​ടി​ക​ൾ വെ​ച്ച​ത് ശ്ര​ദ്ധേ​യ​മാ​യി. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ഈ ​കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ എ​ത്താ​റു​ണ്ട്. ന​ഗ​ര​സ​ഭ ആ​രം​ഭി​ച്ച പൂന്തോ​ട്ടം സ​മീ​പ​ത്തു​ള്ള ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രാ​ണ് സം​ര​ക്ഷി​ച്ചു​വ​രു​ന്ന​ത്. ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രാ​യ എ​സ്. സു​രേ​ഷ്, എ​ൽ. രാ​മ​ച​ന്ദ്ര​ൻ, വി. ​ആ​റു​മു​ഖ​ൻ, ആ​ർ. സു​ന്ദ​ര​ൻ​കു​ട്ടി, പി. ​മൂ​ർ​ത്തി എ​ന്നി​വ​രാ​ണ് ഊ​ഴ​മി​ട്ട് പൂ​ച്ച​ട്ടി​ക​ളി​ൽ വെ​ള്ള​മൊ​ഴി​ച്ച് പ​രി​പാ​ലി​ക്കു​ന്ന​ത്.

റോ​ഡ​രി​കി​ൽ മേ​യു​ന്ന നാ​ൽ​ക്കാ​ലി​ക​ളെ സ​മീ​പ​ത്തെ​ത്താ​തെ ഓ​ടി​ക്കു​ന്ന​തും ഡ്രൈ​വ​ർ​മാ​ർ ത​ന്നെ​യാ​ണ്. ര​ണ്ടു​മാ​സം മു​ന്പാ​ണ് ബ​സ്‌ സ്റ്റോ​പ്പി​ൽ പൂ​ച്ചെ​ടി​ക​ൾ വെ​ച്ച​ത്. 25 ല​ക്ഷം ചെ​ല​വി​ൽ മു​ൻ​മ​ന്ത്രി കെ. ​കൃ​ഷ്‌​ണ​ൻ​കു​ട്ടി​യാ​ണ് ആ​ധു​നി​ക രീ​തി​യി​ൽ ജി​ല്ല​യി​ൽ ആ​ദ്യ​ത്തെ കാ​ത്തി​രി​പ്പ് കേ​ന്ദ്രം ഒ​രു​ക്കി​യ​ത്. മ​ഴ​പെ​യ്യു​മ്പോ​ൾ മേ​ൽ​ക്കൂ​ര ഭാ​ഗ​ത്തു നി​ന്നും താ​ഴേ​ക്ക് വെ​ള്ളം ഒ​ഴു​കാ​റി​ല്ലെ​ന്ന​ത് ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്. മ​ഴ​സ​മ​യ​ത്ത് മേ​ൽ​ക്കൂ​ര​യു​ടെ മ​ധ്യ​ഭാ​ഗ​ത്ത് കൂ​ടി താ​ഴേ​ക്ക് ഇ​റ​ക്കി​യ പൈ​പ്പ് വ​ഴി ഭൂ​മി​ക്ക​ടി​യി​ലു​ടെ അ​ഴു​ക്ക് ചാ​ലി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കു​ന്ന രീ​തി​യി​ലാ​ണ് മേ​ട്ടു​പ്പാ​ള​യം ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന്‍റെ നി​ർ​മാ​ണ​ഘ​ട​ന.

Tags : bus shelter NattuVishasham DistrictNews

Recent News

Corehub Up