ദമ്പതികളായ എം. രവീന്ദ്രനാഥൻ, വി. വിജയലക്ഷ്മി എന്നിവരെ ആദരിക്കുന്നു.
അധ്യാപക ദമ്പതികളെ ആദരിച്ചു
ആലത്തൂർ: ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് ആലത്തൂർ താലൂക്ക് റഫറൻസ് ലൈബ്രറി യുടെ ആഭിമുഖ്യത്തിൽ എഴുത്തുകാരനായ എം. രവീന്ദ്രനാഥൻ (മേതിൽ രവി), വി. വിജയലക്ഷ്മി എന്നീ അധ്യാപക ദമ്പതികളെ ആദരിച്ചു. ലൈബ്രറി പ്രസിഡന്റ് എം.എ. നാസർ പൊന്നാടയണിയിച്ചു. എം. അബ്ബാസലി അധ്യക്ഷത വഹിച്ചു. വി. വാസുദേവൻ മാസ്റ്റർ, സി.പി. അബ്ദു സാഹിർ, ആർ. അസിത്താമ്മ, ലീല കുട്ടായി, ടി.ആർ. ഷീജ, എ. സ്വാമിനാഥൻ, എം. രവീന്ദ്രനാഥൻ എന്നിവർ പ്രസംഗിച്ചു.
കെഎസ്എസ്പിഎ ചിറ്റൂർ മണ്ഡലം കമ്മിറ്റി
ചിറ്റൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ചിറ്റൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അധ്യാപകദിനാഘോഷം സംസ്ഥാനകമ്മിറ്റിയംഗം എം. പോൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. മുരുകൻ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ അധ്യാപകരായ മണി, സൗമിനി, രാജീവൻ, ശൈലജ കുമാരി, ഗംഗാധരൻ , രാധ, കലാധരൻ, ജയ പാർവതി, ഷൺമുഖൻ, സുകുമാരൻ, സംസ്ഥാന കമ്മിറ്റി അംഗം ആർ. മണി, എം. കണ്ണൻകുട്ടി, വേലായുധൻ, സി. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.
യുവക്ഷേത്ര കോളജിൽ
മുണ്ടൂർ: യുവക്ഷേത്ര കോളജും ചെർപ്പുളശേരി ശബരി സെൻട്രൽ സ്കൂളും ചേർന്ന് നോളജ് എക്സ്റ്റൻഷൻ എക്സ്റ്റൻഷൻ പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച അധ്യാപക ദിനാചരണവും കാന്പസ് വിസിറ്റും വൈസ് പ്രിൻസിപ്പൽ ഫാ.ഡോ. ജോസഫ് ഓലിക്കൽകൂനൽ ഉദ്ഘാടനം ചെയ്തു. അധ്യാപിക പ്രവീണ ആശംസകളർപ്പിച്ചു. കൊമേഴ്സ് വിഭാഗം മേധാവി ഡോ. എം.എസ്. കീർത്തി സ്വാഗതവും വിദ്യാർഥിനി ഷഫ്ന നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന അധ്യാപകദിന സെമിനാറിൽ വൈസ് പ്രിൻസിപ്പൽ ഫാ.ഡോ. ജോസഫ് ഓലിക്കൽ കൂനൽ ക്ലാസെടുത്തു. ഡയറക്ടർ ഫാ.ഡോ. മാത്യു ജോർജ് വാഴയിൽ ഗ്രീൻ കാന്പസിനെ കുറിച്ചും ക്രിസ്റ്റോ സോമി കോളജിലെ ബോധി ലൈബ്രറിയെ കുറിച്ചും ക്ലാസെടുത്തു. വിവിധ വിഭാഗം ലാബുകൾ, ഓർഗാനിക് ഫാമിംഗ്, ഡയറി ഫാം, എസ്ടിപി പ്ലാന്റ് എന്നിവ വിദ്യാർഥികൾ സന്ദർശിച്ചു.
ചിറ്റൂർ- തത്തമംഗലം നഗരസഭ
ചിറ്റൂർ: ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറവും ചിറ്റൂർ-തത്തമംഗലം നഗരസഭയും സംയുക്തമായി നടത്തിയ അധ്യാപക ദിനാഘോഷം നഗരസഭാ ചെയർമാൻ ആർ. ബാബു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എം. ശശികുമാർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ബി. കൃഷ്ണലീല, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എ. ഷീബ, മുഹമ്മദ് ആഷിക്, കെ.എം. ജയന്തി, ടി. ഗോപകുമാർ, കൗൺസിലർമാരായ സുനിത ആറുമുഖം, ബീന, അനിത, സുമതി, ഹസീന, രാധാകൃഷ്ണൻ, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എച്ച്. രേഖ, ചിറ്റൂർ ഗവ. കോളജ് പ്രിൻസിപ്പൽ എസ്. പ്രദീപ്, നഗരസഭ സൂപ്രണ്ട് എം. ഉണ്ണികൃഷ്ണൻ, എ. ദിനകരൻ, ഹയർസെക്കൻഡറി ജില്ലാ കോ-ഓർഡിനേറ്റർ എ. ചന്ദ്രശേഖർ, എ. ശിവൻ, എച്ച് . വേണുഗോപാലൻ എന്നിവർ പ്രസംഗിച്ചു. വിവിധ വിദ്യാലയങ്ങളിൽ നിന്നും വിരമിച്ച അധ്യാപകരെ ചടങ്ങിൽ ആദരിച്ചു.
മണ്ണാർക്കാട് എഇഒ
മണ്ണാർക്കാട്: ഉപജില്ല അക്കാദമിക് കൗൺസിൽ, പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് ഫോറം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അധ്യാപക ദിനാഘോഷം നടത്തി. ഉപജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരെയും മുൻ വർഷങ്ങളിൽ സംസ്ഥാന ദേശീയ അധ്യാപക അവാർഡുകൾ കരസ്ഥമാക്കിയ അധ്യാപകരെയും ആദരിച്ചു. മികച്ച വിദ്യാലയങ്ങൾ ആയി തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളേയും അനുമോദിച്ചു.
മണ്ണാർക്കാട് മുൻസിപ്പൽ ചെയർപേഴ്സൺ സജ്ന ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി. അബൂബക്കർ അധ്യക്ഷനായി. മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ല ഓഫീസർ സി. അനിത മുഖ്യപ്രഭാഷണം നടത്തി. സിദ്ദിഖ് പാറക്കോട്, ജാസ്മിൻ കബീർ, പി. യൂസഫ്, സലിം നാലകത്ത്, എ. ബിജു, പി.എസ്. പ്രസാദ്, മുൻ അവാർഡ് ജേതാക്കളായ എം.എൻ. രാമകൃഷ്ണപിള്ള, ഏലിയാസ്, വി.വി. നീലകണ്ഠൻ, പ്രഭ, ഹസൻ കൊമ്പത്ത്, എസ്.വി. രാമനുണ്ണി എന്നിവർ പ്രസംഗിച്ചു.
ചെറുപുഷ്പം സ്കൂളിൽ
വടക്കഞ്ചേരി: ചെറുപുഷ്പം ഇംഗ്ലീഷ് മീഡിയം യുപിസ്കൂളിൽ അധ്യാപക ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസ്മിൻ വർഗീസ് ദീപം തെളിയിച്ച് പരിപാടികൾ ഉദ്ഘാടനം ചെയ്തു. ലിറ്റർജി ഗ്രൂപ്പിന്റെ നേതൃത്വത്തിലായിരുന്നു പ്രാരംഭ പ്രാർഥനാ പരിപാടികൾ. പിടിഎ പ്രസിഡന്റ് ബാലകൃഷ്ണൻ, സ്റ്റാഫ് പ്രതിനിധി നിഷ ടീച്ചർ, ജിഷ ടീച്ചർ പ്രസംഗിച്ചു. അധ്യാപകരോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിച്ചുള്ള കുട്ടികളുടെ കലാപരിപാടികൾ ഏറെ ശ്രദ്ധേയമായി.