x
ad
Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ലോ​റി കു​ടു​ങ്ങി; ഗ​താ​ഗ​ത ത​ട​സം

വെബ് ഡെസ്ക്
Published: September 6, 2026 01:36 AM IST | Updated: September 6, 2026 01:36 AM IST

താ​മ​ര​ശേ​രി ചു​രം ഏ​ഴാം വ​ള​വി​ൽ കു​ടു​ങ്ങി​യ ക​ണ്ടെ​യ്ന​ർ ലോ​റി.

താ​മ​ര​ശേ​രി: താ​മ​ര​ശേ​രി ചു​ര​ത്തി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി കു​ടു​ങ്ങി​യ​തി​നെ തു​ട​ർ​ന്ന് രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലോ​ടെ ചു​രം ഏ​ഴാം വ​ള​വി​ലാ​ണ് സം​ഭ​വം. ക​ണ്ടെ​യ്ന​ർ ലോ​റി സം​ര​ക്ഷ​ണ ഭി​ത്തി​യി​ൽ ഇ​ടി​ച്ച് നി​ൽ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വ​ൻ ഗ​താ​ഗ​ത കു​രു​ക്കാ​ണ് ചു​ര​ത്തി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്. ചു​രം ക​യ​റു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ നി​ര ഒ​ന്നാം വ​ള​വ് മു​ത​ൽ ഏ​ഴാം വ​ള​വ് വ​രെ നീ​ണ്ടു.

ചു​രം ഇ​റ​ങ്ങു​ന്ന ഭാ​ഗ​ത്ത് ല​ക്കി​ടി മു​ത​ൽ താ​ഴേ​ക്ക് ഏ​ഴാം വ​ള​വ് വ​രെ കി​ലോ​മീ​റ്റ​റു​ക​ളോ​ളം വാ​ഹ​ന​ങ്ങ​ൾ കു​ടു​ങ്ങി. രാ​വി​ലെ എ​ട്ടോ​ടെ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് ലോ​റി റോ​ഡി​ൽ നി​ന്നും മാ​റ്റി​യാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി വി​ട്ട​ത്. ലോ​റി മാ​റ്റി​യെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ളു​ടെ മെ​ല്ലെ പോ​ക്ക് തു​ട​ർ​ന്നു.

 

 

Tags : Nattuvishesham Districtnews Deepikanews

Recent News

Corehub Up