Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Houseboat

ആലപ്പുഴയിൽ ഹൗസ്‌ബോട്ടിൽനിന്ന് വീണ് യുവതിയെ കാണാതായി

ആലപ്പുഴ: പുന്നമട എസ്എൻ ജംക്ഷന് സമീപം ഹൗസ്‌ബോട്ടിൽ നിന്ന് വെള്ളത്തിൽ വീണു ചെന്നൈ സ്വദേശിനിയെ കാണാതായി. ചൊവ്വാ അർധരാത്രിയാണ് സംഭവം.

ചെന്നൈയിൽനിന്ന് വിനോദ സഞ്ചാരത്തിനെത്തിയ ഏഴംഗ സംഘത്തിലെ അംഗമായ രാജപാളയം സ്വദേശി ശരണ്യ രാധാകൃഷ്ണൻ (34) ആണ് കാണാതായത്. ഹൗസ്‌ബോട്ടിൽ നിന്ന് അബദ്ധത്തിൽ കായലിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

സംഭവം കണ്ട ബോട്ടിലെ ജീവനക്കാരും സമീപത്തുണ്ടായിരുന്നവരും ഉടൻ തന്നെ കായലിൽ തെരച്ചിൽ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. തുടർന്ന് നോർത്ത് പോലീസിനും ഫയർ ഫോഴ്സിനും വിവരം നൽകി.

രാത്രി തന്നെ സ്ഥലത്തെത്തിയ പോലീസും ഫയർഫോഴ്സ് സംഘവും പുന്നമട കായലിൽ പരിശോധന നടത്തി. ഇന്നും തെരച്ചിൽ തുടരുകയാണ്.

Latest News

Corehub Up