Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Humanitarian

Alappuzha

റി​വൈ​വ് കേ​ര​ള ജീ​വ​കാ​രു​ണ്യ ജീ​വ​ൻ ര​ക്ഷാ ദൗ​ത്യ​ത്തി​ന് തു​ട​ക്കം

മാ​ന്നാ​ർ: ഹൃ​ദ​യ​സ്തം​ഭ​നം മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ൾ വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, എ​ണ്ണ​യ്ക്കാ​ട് മെ​ഡി​വെ​ൽ ക്ലി​നി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റി​വൈ​വ് കേ​ര​ള പ​ദ്ധ​തി​യിൽ സൗ​ജ​ന്യ സ​മ​ഗ്ര സി​പി​ആ​ർ പ​രി​ശീ​ല​ന പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. പൊ​തു​ജ​നാ​രോ​ഗ്യ രം​ഗ​ത്ത് ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന മെ​ഡി​വെ​ൽ ക്ലി​നി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ജീ​വ​കാ​രു​ണ്യ ദൗ​ത്യ​ത്തി​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം ഒ​രു ല​ക്ഷം​പേ​ർ​ക്ക് പ്രാ​യോ​ഗി​ക സി​പി​ആ​ർ പ​രി​ശീ​ല​നം ന​ൽ​കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

എ​ണ്ണ​യ്ക്കാ​ട് മെ​ഡി​വെ​ൽ ക്ലി​നി​ക് സെ​മി​നാ​ർ ഹാ​ളി​ൽ ന​ട​ന്ന സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മാ​വേ​ലി​ക്ക​ര ജോ​യി​ന്‍റ് ആ​ർ​ടി​ഒ എം.​ജി. മ​നോ​ജ് നി​ർ​വ​ഹി​ച്ചു. ഹ​രി​ദാ​സ​ൻ പി​ള്ള, മാ​വേ​ലി​ക്ക​ര വി​ദ്യാ​ധി​രാ​ജ വി​ദ്യാ​പീ​ഠം മാ​നേ​ജിം​ഗ് ട്ര​സ്റ്റി എം.​എ​ൻ. ശ​ശി​ധ​ര​ൻ, വാ​ർ​ഡ് മെ​ംബപ​ർ സു​രേ​ന്ദ്ര​ൻ, ഗാ​ന്ധി​ഭ​വ​ൻ ഡ​യ​റ​ക്ട​ർ ഗം​ഗാ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മെ​ഡി​വെ​ൽ ക്ലി​നി​ക്ക് എം.​ഡി.​ഡോ. അ​രു​ൺ ദാ​സ് ക്ലാ​സ് ന​യി​ച്ചു. മു​ൻ​കൂ​ട്ടി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 60 പേ​ർ വീ​ത​മു​ള്ള ബാ​ച്ചു​ക​ളാ​യാ​ണ് പ​രി​ശീ​ല​നം ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

ര​ണ്ട് ബാ​ച്ചു​ക​ളി​ലാ​യി കു​ര​ട്ടി​ക്കാ​ട് ശ്രീ​ഭൂ​വ​നേ​ശ്വ​രി ഹൈ​സ്കൂ​ൾ, കു​ട്ട​മ്പേ​രൂ​ർ എ​സ്കെ​വി ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും എ​ണ്ണ​യ്ക്കാ​ട് സ്മൈ​ൽ കെ​യ​ർ ദ​ന്ത​ൽ ക്ലി​നി​ക്, ഇ​ല​ഞ്ഞി​മേ​ൽ ഗാ​ന്ധി​ഭ​വ​ൻ, ബു​ധ​നൂ​ർ പ​രാ​ശ​ക്തി ബാ​ലി​കാ​സ​ദ​നം, ഗ്രാ​മ​സേ​വ പ​രി​ഷ​ത്ത് മാ​നേ​ജ്മെ​ന്‍റ്, ചെ​ങ്ങ​ന്നൂ​ർ ഉ​ഷ ഹോ​സ്പി​റ്റ​ൽ, സ്പി​ന്‍​ടെ​ക് മാ​ന്നാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും പ​ങ്കെ​ടു​ത്തു.

Latest News

Corehub Up