x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇറേനിയൻ കപ്പൽ കൊച്ചിയിൽ നങ്കൂരമിടാൻ അനുവദിച്ചത് മാനുഷിക പരിഗണന മൂലം: വിദേശകാര്യമന്ത്രി


Published: March 8, 2026 03:21 AM IST | Updated: March 8, 2026 03:21 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​റേ​​​നി​​​യ​​​ൻ യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ളാ​​​യ ഐ​​​ആ​​​ർ​​​ഐ​​​എ​​​സ് ദേ​​​ന ഇ​​​ന്ത്യ​​​ൻ മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തി​​​ൽ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​തി​​​ലും ഐ​​​​​​​​ആ​​​​​​​​ര്‍ഐ​​​​​​​​എ​​​​​​​​സ് ലാ​​​​​​​​വ​​​​​​​​ണി​​​നെ കൊ​​​ച്ചി​​​യി​​​ൽ ന​​​ങ്കൂ​​​ര​​​മി​​​ടാ​​​ൻ അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​ലും ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി പ്ര​​​തി​​​ക​​​ര​​​ണ​​​മ​​​റി​​​യി​​​ച്ച് കേ​​​ന്ദ്രം.

ന്യൂ​​​ഡ​​​ൽ​​​ഹി ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കു​​​ന്ന "റെ​​​യ്സി​​​ന ഡ​​​യ​​​ലോ​​​ഗി​​​ൽ’ സം​​​സാ​​​രി​​​ക്ക​​​വെ ഇ​​​ന്ത്യ​​​ൻ മ​​​ഹാ​​​സ​​​മു​​​ദ്ര​​​ത്തി​​​ലെ സ​​​ങ്കീ​​​ർ​​​ണ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചും ഇ​​​റേ​​​നി​​​യ​​​ൻ യു​​​ദ്ധ​​​ക്ക​​​പ്പ​​​ലി​​​നു കൊ​​​ച്ചി​​​യി​​​ൽ ന​​​ങ്കൂ​​​ര​​​മി​​​ടാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യം ന​​​ൽ​​​കി​​​യ​​​തി​​​നെ​​​ക്കു​​​റി​​​ച്ചും കേ​​​ന്ദ്ര വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി എ​​​സ്. ജ​​​യ​​​ശ​​​ങ്ക​​​റാ​​​ണ് വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​കി​​​യ​​​ത്.

കൊ​​​ച്ചി​​​യി​​​ൽ ഐ​​​ആ​​​ർ​​​ഐ​​​എ​​​സ് ലാ​​​വ​​​ണി​​​നെ ന​​​ങ്കൂ​​​ര​​​മി​​​ടാ​​​ൻ അ​​​നു​​​വ​​​ദി​​​ച്ച​​​ത് മാ​​​നു​​​ഷി​​​ക പ​​​രി​​​ഗ​​​ണ​​​ന മൂ​​​ല​​​മാ​​​ണെ​​​ന്ന് ജ​​​യ​​​ശ​​​ങ്ക​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണ​​​ത്തു ന​​​ട​​​ന്ന ’മി​​​ലാ​​​ൻ 2026’ നാ​​​വി​​​ക അ​​​ഭ്യാ​​​സ​​​ത്തി​​​ലും ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഫ്ലീ​​​റ്റ് റി​​​വ്യൂ​​​വി​​​ലും പ​​​ങ്കെ​​​ടു​​​ത്ത് മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്ന ഐ​​​ആ​​​ർ​​​എ​​​സ് ലാ​​​വ​​​നി​​​ന് സാ​​​ങ്കേ​​​തി​​​ക പ്ര​​​ശ്ന​​​മു​​​ണ്ടാ​​​യെ​​​ന്ന് ഇ​​​റാ​​​ൻ ഇ​​​ന്ത്യ​​​യെ അ​​​റി​​​യി​​​ച്ചു.

ഇ​​​ന്ത്യ​​​ൻ സ​​​മു​​​ദ്രാ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്നാ​​​യ​​​തി​​​നാ​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ തു​​​റ​​​മു​​​ഖ​​​ത്തി​​​ലേ​​​ക്കെ​​​ത്താ​​​ൻ അ​​​വ​​​ർ ഇ​​​ന്ത്യ​​​യു​​​ടെ അ​​​നു​​​വാ​​​ദം ചോ​​​ദി​​​ച്ചു. ഫെ​​​ബ്രു​​​വ​​​രി 28ന് ​​​അ​​​വ​​​ർ അ​​​ഭ്യ​​​ർ​​​ഥ​​​ന ന​​​ട​​​ത്തി​​​യ​​​തി​​​നു പി​​​റ്റേ​​​ന്നു​​​ത​​​ന്നെ മാ​​​ർ​​​ച്ച് ഒ​​​ന്നി​​​ന് ഇ​​​ന്ത്യ അ​​​നു​​​മ​​​തി ന​​​ൽ​​​കി. അ​​​നു​​​മ​​​തി ല​​​ഭി​​​ച്ച​​​തി​​​നു​​​ശേ​​​ഷം ക​​​പ്പ​​​ൽ കൊ​​​ച്ചി​​​യി​​​ൽ ന​​​ങ്കൂ​​​ര​​​മി​​​ടാ​​​ൻ കു​​​റ​​​ച്ചു​​​ദി​​​വ​​​സ​​​മെ​​​ടു​​​ത്തു. അ​​​വ​​​ർ കൊ​​​ച്ചി​​​യി​​​ൽ എ​​​ത്തി​​​യ​​​പ്പോ​​​ഴേ​​​ക്കും സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ തി​​​ക​​​ച്ചും വ്യ​​​ത്യ​​​സ്ത​​​മാ​​​യി മാ​​​റി​​​യി​​​രു​​​ന്നു.

റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ള​​​നു​​​സ​​​രി​​​ച്ച്, ക​​​ഴി​​​ഞ്ഞ നാ​​​ലി​​​നാ​​​ണ് ഐ​​​​​​​​ആ​​​​​​​​ര്‍ഐ​​​​​​​​എ​​​​​​​​സ് ലാ​​​വ​​​ൺ കൊ​​​ച്ചി​​​യി​​​ൽ ന​​​ങ്കൂ​​​ര​​​മി​​​ട്ട​​​ത്. അ​​​തേ​​​ദി​​​വ​​​സംത​​​ന്നെ​​​യാ​​​ണ് ഐ​​​​​​​​ആ​​​​​​​​ര്‍ഐ​​​​​​​​എ​​​​​​​​സ് ദേ​​​ന, യു​​​എ​​​സ് അ​​​ന്ത​​​ർ​​​വാ​​​ഹി​​​നി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണത്തിൽ മു​​​ങ്ങി​​​യ​​​തും.

 

Tags : Iranian ship Kochi allowed humanitarian s. jaishankar Foreign Minister

Recent News

Corehub Up