കുവൈറ്റ് സിറ്റി: കുവൈറ്റിൽ റീട്ടെയിൽ മേഖലയിലേക്ക് പുതിയ ചുവടുവയ്പ്പുമായി മെട്രോ ഇന്റർനാഷണൽ ഗ്രൂപ്പ്. ഗ്രൂപ്പിന്റെ ആദ്യ ഹൈപ്പർമാർക്കറ്റായ മെട്രോ ഹൈപ്പർമാർക്കറ്റ് വെള്ളിയാഴ്ച വൈകുന്നേരം 4.30ന് ഫർവാനിയയിലെ മഗാതീർ കോംപ്ലക്സിന്റെ ബേസ്മെന്റിൽ ഉദ്ഘാടനം ചെയ്യും.
വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, എംബസി പ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ, സാമൂഹിക - സാംസ്കാരിക രംഗത്തെ പ്രമുഖർ, വ്യവസായികൾ, കമ്യൂണിറ്റി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ആരോഗ്യപരിചരണ രംഗത്ത് സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞ മെട്രോ ഇന്റർനാഷണൽ ഗ്രൂപ്പ്, കുടുംബങ്ങളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി റീട്ടെയിൽ മേഖലയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുകയാണ്.
ഗുണമേന്മയുള്ള ഉത്പന്നങ്ങൾ, മത്സരാധിഷ്ഠിത വിലകൾ, പ്രത്യേക ഓഫറുകൾ, ഉപഭോക്തൃ ആനുകൂല്യങ്ങൾ എന്നിവയിലൂടെ വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവം ഒരുക്കുകയാണ് ലക്ഷ്യം. ഭാവിയിൽ കുവൈറ്റിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് ഹൈപ്പർമാർക്കറ്റ് ശൃംഖല വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.
മെട്രോ ഹൈപ്പർ പവർ കാർഡിലൂടെ വായ്പാ രൂപത്തിൽ പർച്ചെയ്സ് സൗകര്യം, മെട്രോ കെയർ ചെക്കപ്പ് പദ്ധതിയിലൂടെ നിശ്ചിത തുകയ്ക്ക് മുകളിൽ ഷോപ്പിംഗ് നടത്തുന്നവർക്ക് മെട്രോ മെഡിക്കൽ സെന്ററുകളിൽ ആരോഗ്യപരിശോധനാ സൗകര്യം എന്നിവ ലഭ്യമാകും.
ആദ്യഘട്ടത്തിൽ മെട്രോയുടെ ഫർവാനിയ, ഖൈത്താൻ, ജലീബ് മെഡിക്കൽ സെന്ററുകളിൽ ആണ് ഈ സേവനം ഒരുക്കുക. മെട്രോ ഹൈപ്പർ ഹബീബി പോയിന്റ്സ് പദ്ധതിയിലൂടെ 100 സ്വാഗത പോയിന്റുകൾ ലഭിക്കുന്നതോടൊപ്പം ഓരോ കുവൈറ്റി ദിനാറിന്റെ ഷോപ്പിംഗിനും ഒരു പോയിന്റ് നേടാം.
100 പോയിന്റുകൾ ഒരു കുവൈറ്റി ദിനാറിന്റെ വിലക്കിഴിവായി ഉപയോഗിക്കാം. കൂടാതെ, മെട്രോ ഹൈപ്പർ ഗോൾഡൻ ട്രോളി പദ്ധതിയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് മുൻ ഷോപ്പിംഗിൽ ചെലവഴിച്ച തുകയ്ക്ക് തുല്യമായ മൂല്യമുള്ള ഉത്പന്നങ്ങൾ അടുത്ത സന്ദർശനത്തിൽ സൗജന്യമായി നേടാനും അവസരമുണ്ടാകും.
മെട്രോ ഹൈപ്പർ ഫ്രൈഡേ മാർക്കറ്റ് ഈ മാസം 23 മുതൽ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ പ്രവർത്തിക്കും. ഫ്രഷ് ഉത്പന്നങ്ങളും പ്രത്യേക വിലക്കിഴിവുകളും ലഭ്യമാക്കുന്നതിലൂടെ കുടുംബങ്ങൾക്ക് കൂടുതൽ ലാഭകരമായ ഷോപ്പിംഗ് അനുഭവം നൽകുകയാണ് ലക്ഷ്യം.