Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Incompetence

വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യു​ടെ കാ​ര​ണം പു​തി​യ സ​ർ​ക്കാ​രി​ന്‍റെ പി​ടി​പ്പു​കേ​ട്; വി​മ​ർ​ശ​ന​വു​മാ​യി പി​ണ​റാ​യി വി​ജ​യ​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. നി​ല​വി​ലെ വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യു​ടെ കാ​ര​ണം പു​തി​യ സ​ർ​ക്കാ​രി​ന്‍റെ പി​ടി​പ്പു​കേ​ടാ​ണെ​ന്ന് അ​ദ്ദേ​ഹം ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ ആ​രോ​പി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ ക​ഴി​വു​കേ​ടും കെ​ടു​കാ​ര്യ​സ്ഥ​ത​യും മ​റ​ച്ചു​വ​യ്‌​ക്കു​ന്ന​തി​നാ​ണ് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തെ ന​ട​പ​ടി​ക​ളെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു​ണ്ടാ​യ വൈ​ദ്യു​തി ക​രാ​റി​ന് സ​ർ​ക്കാ​രി​ന്‍റെ​യോ റെ​ഗു​ലേ​റ്റ​റി ക​മ്മി​ഷ​ന്‍റെ​യോ മു​ൻ​കൂ​ർ അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കെ​എ​സ്ഇ​ബി ഏ​ക​പ​ക്ഷീ​യ​മാ​യി ഉ​ണ്ടാ​ക്കി​യ ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​പ്ര​ശ്ന​ങ്ങ​ളാ​ണ് പി​ന്നീ​ട് ക​രാ​ർ റ​ദ്ദാ​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം വൈ​ദ്യു​തി മേ​ഖ​ല​യെ സ്വ​കാ​ര്യ കു​ത്ത​ക​ക​ൾ​ക്ക് അ​ടി​യ​റ​വ് വ​യ്‌​ക്കു​ന്ന​താ​ണ് യു​ഡി​എ​ഫി​ന്‍റെ പു​തു​യു​ഗ​മെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ ആ​രോ​പി​ച്ചു. വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യെ ചൊ​ല്ലി​യു​ള്ള ഭ​ര​ണ-​പ്ര​തി​പ​ക്ഷ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ ഇ​തോ​ടെ കൂ​ടു​ത​ൽ ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Latest News

Corehub Up