പത്തനംതിട്ട: കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കാലാവസ്ഥാ പ്രവചന മുന്നറിയിപ്പ് വളരെ നേരത്തേതന്നെ വന്നിട്ടും അതില്‍ മുന്‍കരുതല്‍ സ്വീകരിക്കാത്ത വൈദ്യുതി വകുപ്പിന്റെ പിടിപ്പുകേടാണ് ഏറെക്കാലമായി ഇല്ലാതിരുന്ന ലോഡ്ഷെഡിംഗ് വീണ്ടും ഉണ്ടാകാന്‍ കാരണമെന്ന് ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍ ജില്ലാ യോഗം അഭിപ്രായപ്പെട്ടു.
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എക്സ്ചേഞ്ച് വ്യവസ്ഥയിലൂടെ വൈദ്യതി ഏറ്റെടുത്ത് കാര്യങ്ങള്‍ ക്രമീകരിക്കാമെന്നിരിക്കേ കേരളത്തെ പവര്‍കട്ട് സംസ്ഥാനമാക്കി മാറ്റി പ്രതിസന്ധിയിലാക്കുകയാണ് സര്‍ക്കാര്‍. സംസ്ഥാനത്തെ മൊത്തം വൈദ്യുതി ഉപയോഗത്തിന്റെ 40 ശതമാനം മാത്രമാണ് ഉത്പാദനക്ഷമത എന്നിരിക്കെ കഴിഞ്ഞ 10 വര്‍ഷം കറന്റ് കട്ട് എന്നത് കേട്ടു കേള്‍വി മാത്രമായിരുന്നു.
പവര്‍ കട്ട് പുനഃസ്ഥാപിച്ച് വീണ്ടും കേരളത്തെ ഇരുണ്ട കാലത്തിലേക്ക് തിരിച്ചുകൊണ്ടുപോകുന്നത് യുഡിഎഫിന്റെ ജനവഞ്ചനയാണെന്നും യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് അലക്സ് കണ്ണമല അധ്യക്ഷത വഹിച്ചു പാര്‍ട്ടിയുടെ മെംബര്‍ഷിപ്പ് കാമ്പെയിന് ഉദ്ഘാടനം ഓഗസ്റ്റ് രണ്ടിനു തിരുവല്ലയില്‍ നടത്തും. വര്‍ഗീസ് ഉമ്മന്‍, അലക്സ് മണപ്പുറം, സുമേഷ് ഐശ്വര്യ, സോമന് പാമ്പായിക്കോട്, പാപ്പച്ചന് കൊച്ചുമേപ്പുറത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.