Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indianorigin

കാനഡയിൽ രണ്ട് ഇന്ത്യൻ വംശജർ മേയർമാർ

ടൊ​​​​റോ​​​​ന്‍റോ: കാ​​​ന​​​ഡ​​​യി​​​ലെ ബ്രി​​​ട്ടീ​​​ഷ് കൊ​​​ളം​​​ബി​​​യ​​​യി​​​ലെ മു​​​നി​​​സി​​​പ്പ​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ര​​​ണ്ട് ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​ർ മേ​​​യ​​​ർ​​​മാ​​​രാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

ഫെ​​​ർ​​​ണി മേ​​​യ​​​റാ​​​യി ഹ​​​ർ​​​ഷ​​​ൻ രാം​​​ദാ​​​സും വി​​​ല്യം​​​സ് ലേ​​​ക്കി​​​ൽ സു​​​രീ​​​ന്ദ​​​ർ​​​പാ​​​ൽ റാ​​​ത്തോ​​​ഡു​​​മാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്. 54.5 ശ​​​ത​​​മാ​​​നം വോ​​​ട്ട് നേ​​​ടി​​​യാ​​​ണ് രാം​​​ദാ​​​സ് വി​​​ജ​​​യി​​​ച്ച​​​ത്. കൈ​​​ൽ ഹാ​​​മി​​​ൽ​​​ട്ട​​​ണി​​​നെ​​​യാ​​​ണ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ഇ​​​രു​​​പ​​​തു വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ സി​​​റ്റി കൗ​​​ൺ​​​സി​​​ല​​​റാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ള്ള റാ​​​ത്തോ​​​ഡ് 2022ലും ​​​മേ​​​യ​​​റാ​​​യി തെരഞ്ഞെടുക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു. 1974ലാ​​​ണ് ഇ​​​ദ്ദേ​​​ഹം വി​​​ല്യം​​​സ് ലേ​​​ക്കി​​​ലെ​​​ത്തി​​​യ​​​ത്.

NRI

അമേരിക്കൻ മലയാളി അ​നി​ൽ മേ​നോ​ൻ ബ​ഹി​രാ​കാ​ശ​ത്തേ​ക്ക്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കേ​ര​ള​ത്തി​ൽ വേ​രു​ക​ളു​ള്ള അ​നി​ൽ മേ​നോ​ൻ (48) ബ​ഹി​രാ​കാ​ശ​യാ​ത്ര ന​ട​ത്തു​ന്നു. മ​ല​ബാ​റി​ൽ​നി​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്കു കു​ടി​യേ​റി​യ ശ​ങ്ക​ര​ൻ മേ​നോ​ന്‍റെ​യും യു​ക്രെ​യ്ൻ സ്വ​ദേ​ശി​നി ലി​സ സാ​മോ​ലെ​ങ്കെ​യു​ടെ​യും മ​ക​നാ​ണ് അ​നി​ൽ.

യു​എ​സ് വ്യോ​മ​സേ​ന​യി​ലെ ല​ഫ്. കേ​ണ​ലും (റി​സ​ർ​വ്) സ്പേ​സ് എ​ക്സ് ക​ന്പ​നി​യു​ടെ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​റു​മാ​യി​രു​ന്നു ഇ​ദ്ദേ​ഹം. അ​ടു​ത്ത വ​ർ​ഷം ജൂ​ണി​ലാ​ണ് അ​നി​ൽ ബ​ഹി​രാ​കാ​ശ യാ​ത്ര ന​ട​ത്തു​ക.

എ​ട്ടു മാ​സം ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ താ​മ​സി​ക്കും. എ​ക്സ്പെ​ഡി​ഷ​ൻ 75 എ​ന്ന ദൗ​ത്യ​ത്തി​ൽ ക​സാ​ഖ്സ്ഥാ​നി​ലെ ബൈ​ക്ക​ന്നൂ​ർ കോ​സ്മോ​ഡ്രോ​മി​ൽ​നി​ന്ന് സോ​യൂ​സ് എം​എ​സ്-29 പേ​ട​ക​ത്തി​ലാ​ണ് അ​നി​ൽ പു​റ​പ്പെ​ടു​ക.

2021ലാ​ണ് അ​നി​ൽ നാ​സ​യു​ടെ യാ​ത്രാ​സം​ഘ​ത്തി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. അ​നി​ലി​ന്‍റെ ഭാ​ര്യ അ​ന്ന ബ​ഹി​രാ​കാ​ശ യാ​ത്ര ന​ട​ത്തി​യി​ട്ടു​ണ്ട്.

Latest News

Corehub Up