Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Infarm

Kottayam

ഇൻഫാം കർഷക അവകാശങ്ങൾ നേടാനുള്ള വേദി: ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ

പാ​റ​ത്തോ​ട്: ക​ര്‍​ഷ​ക​ര്‍​ക്ക് അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ നേ​ടി​യെ​ടു​ക്കാ​നും മി​ക​ച്ച കൃ​ഷി​രീ​തി​ക​ള്‍ സ്വാ​യ​ത്ത​മാ​ക്കാ​നും പ​ര​സ്പ​രം അ​റി​വു​ക​ളും അ​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വ​യ്ക്കാ​നു​മു​ള്ള ശ​ക്ത​മാ​യ വേ​ദി​യാ​യി ഇ​ന്‍​ഫാം മാ​റി​യെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ര്‍​ഷി​ക​ജി​ല്ല സ​ഹ ര​ക്ഷാ​ധി​കാ​രി ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണംപ്ലാ​ക്ക​ല്‍. ഇ​ന്‍​ഫാം ഹൈ​റേ​ഞ്ച് മേ​ഖ​ല അ​സം​ബ്ലി പാ​റ​ത്തോ​ട് മ​ല​നാ​ട് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ര്‍​ഷ​ക​ന് ത​ന്‍റെ സ്വ​ത്വ​ബോ​ധം വീ​ണ്ടെ​ടു​ക്കാ​നും ആ​ത്മാ​ഭി​മാ​ന​ത്തോ​ടെ സ​മൂ​ഹ​ത്തി​ല്‍ നി​ല​കൊ​ള്ളാ​നും ഇ​ന്‍​ഫാ​മി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ക​ര്‍​ഷ​ക​രു​ടെ ബോ​ധ​വ​ത്ക​ര​ണ​ത്തി​നും ശ​ക്തീ​ക​ര​ണ​ത്തി​നും സം​ഘ​ട​ന പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ല്‍​കു​ന്നു. മാ​ന​സി​ക​മാ​യ ക​രു​ത്തും കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലെ അ​റി​വും വ​ര്‍​ധി​ക്കു​ന്ന​തി​ലൂ​ടെ സാ​മ്പ​ത്തി​ക മു​ന്നേ​റ്റ​വും സാ​ധ്യ​മാ​കു​മെ​ന്നും ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ല്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​കേ​ന്ദ്രീ​കൃ​ത വി​ക​സ​ന പ​ദ്ധ​തി​ക​ളി​ലൂ​ടെ ക​ര്‍​ഷ​ക കു​ടും​ബ​ങ്ങ​ളു​ടെ ഉ​ന്ന​തി ല​ക്ഷ്യം​വ​ച്ച് ഇ​ന്‍​ഫാ​മി​ന്‍റെ ഓ​രോ ത​ല​ങ്ങ​ളി​ലു​മു​ള്ള നേ​താ​ക്ക​ള്‍ പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഇ​ന്‍​ഫാം ദേ​ശീ​യ ചെ​യ​ര്‍​മാ​ന്‍ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍ പ​റ​ഞ്ഞു. കൃ​ഷി​യു​ടെ അ​ടി​സ്ഥാ​ന ഘ​ട​ക​ങ്ങ​ളാ​യ മ​ണ്ണ്, ജ​ലം, വി​ത്ത് എ​ന്നി​വ​യു​ടെ സം​ര​ക്ഷ​ണ, പ​രി​പോ​ഷ​ണ പ​ദ്ധ​തി​ക​ള്‍ വി​വി​ധ ത​ല​ങ്ങ​ളി​ലൂ​ടെ പ്രാ​വ​ര്‍​ത്തി​ക​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

യോ​ഗ​ത്തി​ല്‍ കാ​ര്‍​ഷി​ക​ജി​ല്ല ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഫാ. ​റോ​ബി​ന്‍ പ​ട്ര​കാ​ലാ​യി​ല്‍, ഫാ. ​ആ​ല്‍​ബി​ന്‍ പു​ല്‍​ത്ത​കി​ടി​യേ​ല്‍, കാ​ര്‍​ഷി​ക ജി​ല്ലാ സെ​ക്ര​ട്ട​റി തോ​മ​സു​കു​ട്ടി വാ​ര​ണ​ത്ത്, മ​ഹി​ളാ​സ​മാ​ജ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യ​മ്മ ജേ​ക്ക​ബ് വ​ള​യ​ത്തി​ല്‍, ഹൈ​റേ​ഞ്ച് മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ ജോ​സ​ഫ് മു​ക്കു​ങ്ക​ല്‍, മേ​ഖ​ല സെ​ക്ര​ട്ട​റി ജോ​സ് വ​ട​ക്കേ​ട​ത്ത്, ഹൈ​റേ​ഞ്ച് മേ​ഖ​ല മ​ഹി​ള സ​മാ​ജ് പ്ര​സി​ഡ​ന്‍റ് റോ​ഷ്‌​ന ഷി​ന്‍റോ ക​ണ്ട​പ്ലാ​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​സം​ബ്ലി​യി​ല്‍ ഉ​പ്പു​ത​റ, ക​ട്ട​പ്പ​ന, മു​ണ്ടി​യെ​രു​മ, അ​ണ​ക്ക​ര, കു​മ​ളി കാ​ര്‍​ഷി​ക താ​ലൂ​ക്കു​ക​ളി​ലെ ഇ​ന്‍​ഫാ​മി​ന്‍റെ​യും മ​ഹി​ളാ​സ​മാ​ജി​ന്‍റെ​യും പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ടു​ക​ളും വ​രും വ​ര്‍​ഷം ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളും വി​ശ​ദീ​ക​രി​ച്ചു.

Kerala

ക​ര്‍​ഷ​ക​രു​ടെ വോ​ട്ട് ഫി​ക്‌​സ​ഡ് ബാ​ങ്ക് ആ​ണെ​ന്ന് ആരും ക​രു​തേ​ണ്ട: മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി

കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി: ക​​​​ര്‍​ഷ​​​​ക​​​​രു​​​​ടെ വോ​​​​ട്ട് ഫി​​​​ക്‌​​​​സ​​​​ഡ് ബാ​​​​ങ്ക് ഡെപ്പോസിറ്റ് ആ​​​​ണെ​​​​ന്ന് ഒ​​​​രു മു​​​​ന്ന​​​​ണി​​​​യും ക​​​​രു​​​​തേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്ന് ത​​​​ല​​​​ശേ​​​​രി ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ്പും ഇ​​​​ന്‍​ഫാം ത​​​​ല​​​​ശേ​​​​രി കാ​​​​ര്‍​ഷി​​​​ക​​​​ജി​​​​ല്ല ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി​​​​യു​​​​മാ​​​​യ മാ​​​​ര്‍ ജോ​​​​സ​​​​ഫ് പാം​​​​പ്ലാ​​​​നി.

ഇ​​​​ന്‍​ഫാം ര​​​​ജ​​​​ത​​​​ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി ക​​​​ത്തീ​​​​ഡ്ര​​​​ല്‍ മ​​​​ഹാ​​​​ജൂ​​​​ബി​​​​ലി ഹാ​​​​ളി​​​​ല്‍ ന​​​​ട​​​​ന്ന ലീ​​​​ഡേ​​​​ഴ്‌​​​​സ് മീ​​​​റ്റി​ (ക​​​​ന​​​​വും നി​​​​ന​​​​വും) ൽ ​​​മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്.

ഏ​​​​തു രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​വു​​​​മാ​​​​യി​​​​ക്കൊ​​​​ള്ള​​​​ട്ടേ ത​​​ങ്ങ​​​ളു​​​​ടെ പ​​​​ക്ഷ​​​​ത്തു നി​​​​ല്‍​ക്കു​​​​ന്ന​​​​വ​​​​ര്‍​ക്കൊ​​​​പ്പം നി​​​​ല്‍​ക്കാ​​​​ന്‍ ക​​​​ര്‍​ഷ​​​​ക​​​​ര്‍ ത​​​​യാ​​​​റാ​​​​ണ്. ജ​​​​യി​​​​ലി​​​​ല്‍ 650 രൂ​​​​പ കൂ​​​​ലി​​​​യു​​​​ണ്ട്. അ​​​​തി​​​​ന്‍റെ പ​​​​കു​​​​തി​​​​പോ​​​​ലും ഉ​​​​പ​​​​ജീ​​​​വ​​​​ന​​​​ത്തി​​​​നാ​​​​യി ല​​​​ഭി​​​​ക്കാ​​​​ത്ത ക​​​​ര്‍​ഷ​​​​ക​​​​ര്‍ കൃ​​​​ഷി നി​​​​ർ​​​​ത്തി ജ​​​​യി​​​​ലി​​​​ലേ​​​​ക്കു പോ​​​​കാ​​​​ന്‍ പ്ര​​​​ലോ​​​​ഭി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​ണ്. രാ​​​​പ​​​​ക​​​​ലി​​​​ല്ലാ​​​​തെ ക​​​​ഷ്‌​​​​ട​​​​പ്പെ​​​​ടു​​​​ന്ന ക​​​​ര്‍​ഷ​​​​ക​​​​ന്‍ ഇ​​​​വി​​​​ടെ എ​​​​ങ്ങ​​​​നെ ജീ​​​​വി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് ആ​​​​ര്‍​ക്കും അ​​​​റി​​​​യേ​​​​ണ്ട. ക​​​​ര്‍​ഷ​​​​ക​​​​രു​​​​ടെ വാ​​​​യ്പ​​​​ക​​​​ളു​​​​ടെ പ​​​​ലി​​​​ശ​​​​യി​​​​ള​​​​വി​​​​നെ​​​​ക്കു​​​​റി​​​​ച്ച് കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രു​​​​ക​​​​ള്‍ ചി​​​​ന്തി​​​​ക്കു​​​​ന്നി​​​​ല്ല. ക​​​​ട​​​​ബാ​​​​ധ്യ​​​​ത​​​​കൊ​​​​ണ്ട് ന​​​​ടു​​​​വൊ​​​​ടി​​​​യു​​​​ന്ന ക​​​​ര്‍​ഷ​​​​ക​​​​ന് സ​​​​ഹാ​​​​യ​​​​ഹ​​​​സ്തം നീ​​​​ട്ടേ​​​​ണ്ട​​​​ത് സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ക​​​​ട​​​​മ​​​​യാ​​​​ണ്.

ന​​​​മ്മ​​​​ള്‍ പ​​​​റ​​​​ഞ്ഞ പ​​​​ല കാ​​​​ര്യ​​​​ങ്ങ​​​​ളും കേ​​​​ര​​​​ള സ​​​​ര്‍​ക്കാ​​​​ര്‍ പാ​​​​സാ​​​​ക്കി​​​​യ വ​​​​ന്യ​​​​ജീ​​​​വി​​​​സം​​​​ര​​​​ക്ഷ​​​​ണ നി​​​​യ​​​​മ​​​​ത്തി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി എ​​​​ന്നു​​​​ള്ള​​​​തി​​​​ല്‍ സ​​​​ന്തോ​​​​ഷ​​​​വും ന​​​​ന്ദി​​​​യു​​​​മു​​​​ണ്ട്. റി​​​​സ​​​​ര്‍​വ് ഭൂ​​​​മി ക​​​​ണ്ടി​​​​ട്ടി​​​​ല്ലാ​​​​ത്ത പ​​​​ന്നി​​​​ക​​​​ളെ കാ​​​​ട്ടു​​​​പ​​​​ന്നി എ​​​​ന്നു വി​​​​ളി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യി​​​​ല്ല. ക​​​​ര്‍​ഷ​​​​ക​​​​ന്‍റെ ഭൂ​​​​മി​​​​യി​​​​ലെ പ​​​​ന്നി​​​​ക​​​​ള്‍ ക​​​​ര്‍​ഷ​​​​ക​​​​ന്‍റേ​​​​താ​​​​ണ്. ജ​​​​ന​​​​സം​​​​ഖ്യ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ന്‍ വി​​​​വി​​​​ധ പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ണ്ട്. എ​​​​ന്നാ​​​​ല്‍, വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ന്‍ ന​​​​ട​​​​പ​​​​ടി​​​​യി​​​​ല്ല. ക​​​​ള്ളിം​​​​ഗ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ കേ​​​​ര​​​​ള​​​​ത്തി​​​​ലും വേ​​​​ണം.

റ​​​​ബ​​​​റി​​​​ന്‍റെ താ​​​​ങ്ങു​​​​വി​​​​ല ക​​​​ര്‍​ഷ​​​​ക​​​​ര്‍​ക്കു​​​​ള്ള താ​​​​ങ്ങ് മാ​​​​ത്ര​​​​മാ​​​​ണ്. 300 രൂ​​​​പ​​​​യെ​​​​ങ്കി​​​​ലും ല​​​​ഭി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ല്‍ റ​​​​ബ​​​​ര്‍ ക​​​​ര്‍​ഷ​​​​ക​​​​ര്‍ കൃ​​​​ഷി നി​​​​ര്‍​ത്തേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്നും മാ​​​​ര്‍ ജോ​​​​സ​​​​ഫ് പാം​​​​പ്ലാ​​​​നി പ​​​​റ​​​​ഞ്ഞു.

ഇ​​​​ൻ​​​​ഫാം നി​​​​ർ​​​​വ​​​​ഹി​​​​ക്കു​​​​ന്ന​​​​ത്ശ്ര​​​​മ​​​​ക​​​​ര​​​​മാ​​​​യ ദൗ​​​​ത്യം:ഡോ. ​​​​എ​​​​ന്‍. ജ​​​​യ​​​​രാ​​​​ജ്

ക​​​​ര്‍​ഷ​​​​ക​​​​രെ ചേ​​​​ര്‍​ത്തു​​​​പി​​​​ടി​​​​ക്കു​​​​ന്ന ഒ​​​​രു സം​​​​ഘ​​​​ട​​​​ന ഇ​​​​ന്‍​ഫാം അ​​​​ല്ലാ​​​​തെ വേ​​​​റെ​​​​യി​​​​ല്ലെ​​​​ന്ന് ചീ​​​​ഫ് വി​​​​പ്പ് ഡോ. ​​​​എ​​​​ന്‍. ജ​​​​യ​​​​രാ​​​​ജ്. ഇ​​​​ൻ​​​​ഫാം ലീ​​​​ഡേ​​​​ഴ്‌​​​​സ് മീ​​​​റ്റ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. ക​​​​ര്‍​ഷ​​​​ക​​​​രെ ചേ​​​​ര്‍​ത്തു​​​​നി​​​​ര്‍​ത്തു​​​​ക എ​​​​ന്ന​​​​തു വ​​​​ള​​​​രെ ശ്ര​​​​മ​​​​ക​​​​ര​​​​മാ​​​​യ ദൗ​​​​ത്യ​​​​മാ​​​​ണ്. ആ ​​​​ദൗ​​​​ത്യ​​​​മാ​​​​ണ് ഇ​​​​ന്‍​ഫാം നി​​​​ര്‍​വ​​​​ഹി​​​​ക്കു​​​​ന്ന​​​​ത്. ക​​​​മ്പോ​​​​ള​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ള്‍ അ​​​​റി​​​​ഞ്ഞ് കൃ​​​​ഷി​​​​യെ ആ​​​​ധു​​​​നി​​​​ക​​​​വ​​​​ത്ക​​​​രി​​​​ക്കു​​​​ക​​​​യും ലാ​​​​ഭ​​​​വി​​​​ഹി​​​​തം ല​​​​ഭി​​​​ക്കു​​​​വാ​​​​ന്‍ ക​​​​ര്‍​ഷ​​​​ക​​​​ര്‍​ക്ക് ക​​​​ഴി​​​​യു​​​​ന്ന രീ​​​​തി​​​​യി​​​​ലു​​​​ള്ള പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ ആ​​​​വി​​​​ഷ്‌​​​​ക​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യേ​​​​ണ്ട​​​​ത് അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്നും ഡോ.​​​​എ​​​​ന്‍. ജ​​​​യ​​​​രാ​​​​ജ് കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍​ത്തു.

ക​​​​ർ​​​​ഷ​​​​ക​​​​ർ ശ​​​​ക്തി​​​​പ്പെ​​​​ടേ​​​​ണ്ട​​​​ത് അ​​​​നി​​​​വാ​​​​ര്യം: മാ​​​​ര്‍ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ല്‍

ക​​​​ര്‍​ഷ​​​​ക​​​​രെ പ​​​​ല​​​​ത​​​​ര​​​​ത്തി​​​​ലും ത​​​​മ​​​​സ്‌​​​​ക​​​​രി​​​​ക്കു​​​​ന്ന ഭ​​​​ര​​​​ണ​​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ ക​​​​ര്‍​ഷ​​​​ക​​​​ര്‍ ശ​​​​ക്തി​​​​പ്പെ​​​​ടേ​​​​ണ്ട​​​​ത് അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്ന് ച​​​​ട​​​​ങ്ങി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ച കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി ബി​​​​ഷ​​​​പ്പും ഇ​​​​ൻ​​​​ഫാം കാ​​​​ര്‍​ഷി​​​​ക​​​​ജി​​​​ല്ല ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി​​​​യു​​​​മാ​​​​യ മാ​​​​ര്‍ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ല്‍ പ​​​​റ​​​​ഞ്ഞു. ഇ​​​​നി​​​​യും വ​​​​ന​​​​വി​​​​സ്തൃ​​​​തി വ​​​​ര്‍​ധി​​​​പ്പി​​​​ക്കാ​​​​ന്‍ ഭ​​​​ര​​​​ണ​​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ ഒ​​​​രു​​​​ങ്ങു​​​​ന്ന​​​​ത് വേ​​​​ദ​​​​നാ​​​​ജ​​​​ന​​​​ക​​​​മാ​​​​ണ്. നാ​​​​ടി​​​​നെ അ​​​​ന്ന​​​​മൂ​​​​ട്ടി​​​​യ ക​​​​ര്‍​ഷ​​​​ക​​​​രെ കു​​​​ടി​​​​യി​​​​റ​​​​ക്കു​​​​ന്ന​​​​ത് സ​​​​മ​​​​കാ​​​​ലി​​​​ക ച​​​​രി​​​​ത്ര​​​​ത്തി​​​​ന്‍റെ ക​​​​റു​​​​ത്ത അ​​​​ധ്യാ​​​​യ​​​​മാ​​​​യി മാ​​​​റു​​​​ന്നു. ക​​​​ര്‍​ഷ​​​​ക​​​​രു​​​​ടെ സു​​​​ര​​​​ക്ഷ​​​​യും സു​​​​സ്ഥി​​​​തി​​​​യും അ​​​​വ​​​​രു​​​​ടെ വ​​​​ള​​​​ർ​​​​ച്ച​​​​യു​​​​മാ​​​​ണ് ഇ​​​​ന്‍​ഫാ​​​​മി​​​​ന്‍റെ രാ​​​​ഷ്‌​​​​ട്രീ​​​​യം.

ക​​​​ര്‍​ഷ​​​​ക​​​​രെ ആ​​​​രു സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്നോ അ​​​​വ​​​​രോ​​​​ടൊ​​​​പ്പം നി​​​​ല്‍​ക്കേ​​​​ണ്ടി​​​​വ​​​​രും. ഇ​​​​ന്‍​ഫാം ഒ​​​​രു വോ​​​​ട്ട് ബാ​​​​ങ്കാ​​​​യി മാ​​​​റു​​​​മെ​​​​ന്ന​​​​തി​​​​ല്‍ സം​​​​ശ​​​​യ​​​​മി​​​​ല്ല. ഉ​​​​പാ​​​​ധി​​​​ര​​​​ഹി​​​​ത പ​​​​ട്ട​​​​യം ന​​​​ല്‍​കാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​ര്‍ ത​​​​യാ​​​​റാ​​​​ക​​​​ണം. വ​​​​ന്യ​​​​മൃ​​​​ഗ​​​​ശ​​​​ല്യം, വി​​​​ല​​​​ത്ത​​​​ക​​​​ര്‍​ച്ച, റ​​​​ബ​​​​ര്‍ വി​​​​ല​​​​സ്ഥി​​​​ര​​​​ത എ​​​​ന്നി​​​​വ​​​​യി​​​​ലും ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ വേ​​​​ണ​​​​മെ​​​​ന്ന് മാ​​​​ര്‍ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ല്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ക​​​​ർ​​​​ഷ​​​​ക​​​​രെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ശ​​​​ക്ത​​​​മാ​​​​യ നി​​​​ന​​​​വു​​​​ക​​​​ൾ ഭ​​​​ര​​​​ണ​​​​നേ​​​​തൃ​​​​ത്വ​​​​ത്തി​​​​നു​​​​ണ്ടാ​​​​ക​​​​ണം:ഫാ. ​​​​തോ​​​​മ​​​​സ് മ​​​​റ്റ​​​​മു​​​​ണ്ട​​​​യി​​​​ൽ

ക​​​​ര്‍​ഷ​​​​ക​​​​ന്‍റെ ക​​​​ന​​​​വു​​​​ക​​​​ള്‍​ക്ക് നി​​​​റംപ​​​​ക​​​​രു​​​​ക എ​​​​ന്ന​​​​ത് ഇ​​​​ന്‍​ഫാ​​​​മി​​​​ന്‍റെ ല​​​​ക്ഷ്യ​​​​മാ​​​​ണെ​​​​ന്ന് ആ​​​​മു​​​​ഖ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യ ഇ​​​​ന്‍​ഫാം ദേ​​​​ശീ​​​​യ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ഫാ. ​​​​തോ​​​​മ​​​​സ് മ​​​​റ്റ​​​​മു​​​​ണ്ട​​​​യി​​​​ല്‍ പ​​​​റ​​​​ഞ്ഞു. അ​​​​തി​​​​നു നി​​​​റംപ​​​​ക​​​​ര​​​​ണ​​​​മെ​​​​ങ്കി​​​​ല്‍ ക​​​​ര്‍​ഷ​​​​ക​​​​രെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ശ​​​​ക്ത​​​​മാ​​​​യ നി​​​​ന​​​​വു​​​​ക​​​​ള്‍ നേ​​​​തൃ​​​​ത്വം ന​​​​ല്‍​കു​​​​ന്ന നേ​​​​താ​​​​ക്ക​​​​ള്‍​ക്കു​​​​ണ്ടാ​​​​ക​​​​ണം. അ​​​​ത് ഒ​​​​ന്നോ ര​​​​ണ്ടോ നേ​​​​താ​​​​ക്ക​​​​ള്‍​ക്കു​​​​ണ്ടാ​​​​യാ​​​​ല്‍ പോ​​​​രെ​​​​ന്നും ദേ​​​​ശീ​​​​യ​​​​ത​​​​ലം മു​​​​ത​​​​ല്‍ താ​​​​ഴെ യൂ​​​​ണി​​​​റ്റു​​​​ത​​​​ലം വ​​​​രെ​​​​യു​​​​ള്ള നേ​​​​താ​​​​ക്ക​​​​ള്‍​ക്ക് ഓ​​​​ര്‍​മ​​​​യു​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍​ത്തു.

ഫ്രാ​​​​ന്‍​സി​​​​സ് ജോ​​​​ര്‍​ജ് എം​​​​പി, ക​​​​ത്തീ​​​​ഡ്ര​​​​ല്‍ വി​​​​കാ​​​​രി റ​​​​വ. ഡോ. ​​​​കു​​​​ര്യ​​​​ന്‍ താ​​​​മ​​​​ര​​​​ശേ​​​​രി, കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് പി.​​​​എ. ഷെ​​​​മീ​​​​ര്‍, ഇ​​​​ന്‍​ഫാം കേ​​​​ര​​​​ള നോ​​​​ര്‍​ത്തേ​​​​ണ്‍ റീ​​​​ജ​​​​ൺ ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ര്‍ ഫാ. ​​​​ജോ പെ​​​​ണ്ണാ​​​​പ​​​​റ​​​​മ്പി​​​​ല്‍, ഇ​​​​ന്‍​ഫാം സം​​​​സ്ഥാ​​​​ന ട്ര​​​​ഷ​​​​റ​​​​ര്‍ തോ​​​​മ​​​​സ് തു​​​​പ്പ​​​​ല​​​​ഞ്ഞി​​​​യി​​​​ല്‍, ഇ​​​​ന്‍​ഫാം മ​​​​ഹി​​​​ളാ​​​​സ​​​​മാ​​​​ജ് സെ​​​​ക്ര​​​​ട്ട​​​​റി പ്ര​​​​ഫ. സാ​​​​ലി​​​​ക്കു​​​​ട്ടി തോ​​​​മ​​​​സ് വൈ​​​​ക്കു​​​​ന്നേ​​​​ല്‍ എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

Kerala

ഇന്‍ഫാം വീര്‍ കിസാന്‍ ഭൂമിപുത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

പൊ​​​​ടി​​​​മ​​​​റ്റം (കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി): പ​​​​രി​​​​സ്ഥി​​​​തി​​​​യു​​​​ടെ സം​​​​ര​​​​ക്ഷ​​​​ക​​​​ര്‍ ക​​​​ര്‍ഷ​​​​ക​​​​രാ​​​​ണെ​​​​ന്നും അ​​​​വ​​​​രെ സം​​​​ര​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​ത് അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്നും ജോ​​​​സ് കെ. ​​​​മാ​​​​ണി എം​​​​പി.

ഇ​​​​ന്‍ഫാ​​​​മി​​​​ന്‍റെ ര​​​​ജ​​​​ത ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​വി​​​​ധ കാ​​​​ര്‍ഷി​​​​ക ജി​​​​ല്ല​​​​ക​​​​ളി​​​​ലെ 75 വ​​​​യ​​​​സ് ക​​​​ഴി​​​​ഞ്ഞ ക​​​​ര്‍ഷ​​​​ക​​​​രെ ആ​​​​ദ​​​​രി​​​​ക്കു​​​​ന്ന വീ​​​​ര്‍ കി​​​​സാ​​​​ന്‍ ഭൂ​​​​മി​​​​പു​​​​ത്ര പു​​​​ര​​​​സ്‌​​​​കാ​​​​ര ച​​​​ട​​​​ങ്ങ് പൊ​​​​ടി​​​​മ​​​​റ്റം സെ​​​​ന്‍റ് മേ​​​​രീ​​​​സ് ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ല്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത് പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു എം​​​​പി.

വ​​​​ന്യ​​​​മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ നി​​​​യ​​​​മം വ​​​​ന്ന​​​​പ്പോ​​​​ള്‍ മ​​​​നു​​​​ഷ്യ​​​​രെ മ​​​​റ​​​​ന്നു. 54 ശ​​​​ത​​​​മാ​​​​നം വ​​​​നാ​​​​വ​​​​ര​​​​ണം മാ​​​​ത്ര​​​​മു​​​​ള്ള കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ 30.6 ശ​​​​ത​​​​മാ​​​​നം മാ​​​​ത്ര​​​​മേ കൃ​​​​ഷി ചെ​​​​യ്യാ​​​​ന്‍ ഉ​​​​ള്ളു. കേ​​​​ര​​​​ള​​​​ത്തെ കേ​​​​ര​​​​ള​​​​മാ​​​​ക്കി മാ​​​​റ്റി​​​​യ​​​​ത് ക​​​​ര്‍ഷ​​​​ക​​​​രാ​​​​ണെ​​​​ന്നും ജോ​​​​സ് കെ. ​​​​മാ​​​​ണി കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍ത്തു.

കൃ​​​​ഷി​​​​യു​​​​ടെ ന​​​​ല്ല കാ​​​​ല​​​​വും ക​​​​ഷ്ട​​​​കാ​​​​ല​​​​വും ക​​​​ണ്ട​​​​വ​​​​ർ: മാ​​​​ര്‍ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍

കൃ​​​​ഷി​​​​യു​​​​ടെ ന​​​​ല്ല കാ​​​​ല​​​​വും ക​​​​ഷ്ട​​​​കാ​​​​ല​​​​വും ക​​​​ണ്ട​​​​വ​​​​രാ​​​​ണ് ഇ​​​​ന്ന് ഇ​​​​വി​​​​ടെ ആ​​​​ദ​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന മു​​​​തി​​​​ര്‍ന്ന ക​​​​ര്‍ഷ​​​​ക​​​​രെ​​​​ന്ന് യോ​​​​ഗ​​​​ത്തി​​​​ല്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ച ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ആ​​​​ര്‍ച്ച്ബി​​​​ഷ​​​​പ്പും ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി കാ​​​​ര്‍ഷി​​​​ക​​​​ജി​​​​ല്ല ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി​​​​യു​​​​മാ​​​​യ മാ​​​​ര്‍ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍ പ​​​​റ​​​​ഞ്ഞു. കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ കൃ​​​​ഷി ചെ​​​​യ്യാ​​​​ന്‍ യു​​​​വ​​​​ക​​​​ര്‍ഷ​​​​ക​​​​ര്‍ക്ക് ധൈ​​​​ര്യ​​​മി​​​​ല്ല. കൃ​​​​ഷി ആ​​​​ദാ​​​​യ​​​​ക​​​​ര​​​​മാ​​​​ക്കാ​​​​ന്‍ സ​​​​ര്‍ക്കാ​​​​രു​​​​ക​​​​ള്‍ക്കോ ഭ​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ര്‍ക്കോ ക​​​​ഴി​​​​യു​​​​ന്നി​​​​ല്ല.

ഇ​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് യു​​​​വാ​​​​ക്ക​​​​ള്‍ കൃ​​​​ഷി​​​​യി​​​​ലേ​​​​ക്ക് ഇ​​​​റ​​​​ങ്ങാ​​​​ന്‍ മ​​​​ടി​​​​ക്കു​​​​ന്ന​​​​ത്. ദാ​​​​രി​​​​ദ്ര്യ രേ​​​​ഖ​​​​യ്ക്കു താ​​​​ഴെ ജീ​​​​വി​​​​ക്കാ​​​​ന്‍ വി​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​രാ​​​​ണ് ക​​​​ര്‍ഷ​​​​ക​​​​ര്‍.
വ​​​​രു​​​​മാ​​​​ന​​​​മി​​​​ല്ലെ​​​​ങ്കി​​​​ലും സ്ഥ​​​​ലം ഉ​​​​ള്ള​​​​തി​​​​ന്‍റെ പേ​​​​രി​​​​ല്‍ ക​​​​ര്‍ഷ​​​​ക​​​​ര്‍ക്ക് ആ​​​​നു​​​​കു​​​​ല്യ​​​​ങ്ങ​​​​ള്‍ ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ന്നു.കൃ​​​​ഷി ലാ​​​​ഭ​​​​ക​​​​ര​​​​മാ​​​​ക്കാ​​​​ന്‍ സ​​​​ര്‍ക്കാ​​​​ര്‍ കൂ​​​​ടു​​​​ത​​​​ല്‍ ആ​​​​ലോ​​​​ചി​​​​ച്ച് പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ ത​​​​യാ​​​​റാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും മാ​​​​ര്‍ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍ കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍ത്തു.

ക​​​​ര്‍ഷ​​​​ക​​​​രെ സം​​​​ര​​​​ക്ഷി​​​​ക്ക​​​​ണം:തോ​​​​മ​​​​സ് മാ​​​​ര്‍ കൂ​​​​റി​​​​ലോ​​​​സ്

ക​​​​ര്‍ഷ​​​​ക​​​​രെ സം​​​​ര​​​​ക്ഷി​​​​ച്ച് വേ​​​​ണ്ട പ്രോ​​​​ത്സാ​​​​ഹ​​​​നം ന​​​​ല്‍കി ഭ​​​​ക്ഷ്യസ​​​​മ്പ​​​​ത്ത് വ​​​​ര്‍ധി​​​​പ്പി​​​​ക്കു​​​​ക എ​​​​ന്ന​​​​ത് സ​​​​ര്‍ക്കാ​​​​രി​​​​ന്‍റെ ക​​​​ട​​​​മ​​​​യാ​​​​ണെ​​​​ന്ന് തി​​​​രു​​​​വ​​​​ല്ല ആ​​​​ര്‍ച്ച്ബി​​​​ഷ​​​​പ്പും തി​​​​രു​​​​വ​​​​ല്ല കാ​​​​ര്‍ഷി​​​​ക​​​​ജി​​​​ല്ലാര​​​​ക്ഷാ​​​​ധി​​​​കാ​​​​രി​​​​യു​​​​മാ​​​​യ തോ​​​​മ​​​​സ് മാ​​​​ര്‍ കൂ​​​​റി​​​​ലോ​​​​സ് മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണ​​​​ത്തി​​​​ല്‍ പ​​​​റ​​​​ഞ്ഞു. വി​​​​ള​​​​ക​​​​ള്‍ക്ക് മ​​​​തി​​​​യാ​​​​യ വി​​​​ല ല​​​​ഭി​​​​ക്കു​​​​ന്നി​​​​ല്ല. ക​​​​ര്‍ഷ​​​​ക​​​​ര്‍ ചെ​​​​യ്യു​​​​ന്ന ജോ​​​​ലി​​​​ക്ക് വേ​​​​ണ്ട പ​​​​രി​​​​ഗ​​​​ണ​​​​ന ന​​​​ല്‍ക​​​​ണ​​​​മെ​​​​ന്നും തോ​​​​മ​​​​സ് മാ​​​​ര്‍ കൂ​​​​റി​​​​ലോ​​​​സ് പ​​​​റ​​​​ഞ്ഞു.

ചേ​​​​ര്‍ത്തു പി​​​​ടി​​​​ക്കു​​​​ന്നവ​​​​ർ​​​​ക്ക് ക​​​​ര്‍ഷ​​​​ക​​​​ര്‍ വോ​​​​ട്ടു ചെ​​​​യ്യും: മാ​​​​ര്‍ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ല്‍

ക​​​​ര്‍ഷ​​​​ക​​​​രെ ആ​​​​രു ചേ​​​​ര്‍ത്തു പി​​​​ടി​​​​ക്കു​​​​ന്നു​​​​വോ അ​​​​വ​​​​ര്‍ക്ക് ക​​​​ര്‍ഷ​​​​ക​​​​ര്‍ വോ​​​​ട്ടു ചെ​​​​യ്യു​​​​മെ​​​​ന്ന് അ​​​​നു​​​​ഗ്ര​​​​ഹ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യ കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി ബി​​​ഷ​​​പ്പും കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി കാ​​​​ർ​​​​ഷി​​​​ജി​​​​ല്ല ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി​​​​യു​​​​മാ​​​​യ മാ​​​​ര്‍ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ല്‍ പ​​​​റ​​​​ഞ്ഞു. ക​​​​ര്‍ഷ​​​​ക​​​​ര്‍ അ​​​​വ​​​​ഗ​​​​ണി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​തി​​​​ന് കാ​​​​ര​​​​ണം അ​​​​വ​​​​ര്‍ക്ക് ശ​​​​ബ്ദ​​​​മി​​​​ല്ലാ​​​​ത്ത​​​​താ​​​​ണ്. എ​​​​ന്നാ​​​​ല്‍, ഇ​​​​നി അ​​​​ങ്ങ​​​​നെ​​​​യാ​​​​യി​​​​രി​​​​ക്കി​​​​ല്ല.

സ​​​​ര്‍ക്കാ​​​​ര്‍ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളാ​​​​ണ് ക​​​​ര്‍ഷ​​​​ക​​​​രെ ചേ​​​​ര്‍ത്തു പി​​​​ടി​​​​ക്കേ​​​​ണ്ട​​​​ത്. ഭൂ​​​​മി വ​​​​ന​​​​വ​​​​ത്ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ പ്ര​​​​ശ്‌​​​​ന​​​​ങ്ങ​​​​ള്‍ ക​​​​ര്‍ഷ​​​​ക​​​​ര്‍ക്കു​​​ണ്ട്. ഇ​​​​തി​​​​ല്‍ നി​​​​യ​​​​മ​​​​ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ള്‍ ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. അ​​​​തി​​​​നാ​​​​ല്‍ കേ​​​​ന്ദ്ര, സം​​​​സ്ഥാ​​​​ന സ​​​​ര്‍ക്കാ​​​​രു​​​​ക​​​​ള്‍ ഒ​​​​ന്നി​​​​ക്ക​​​​ണം. ക​​​​ര്‍ഷ​​​​ക​​​​ര്‍ സ്വ​​​​പ്‌​​​​ന​​​​ങ്ങ​​​​ളും പ്ര​​​​തീ​​​​ക്ഷ​​​​ക​​​​ളും ഉ​​​​ള്ള​​​​വ​​​​രാ​​​​ണെ​​​​ന്നും ക​​​​ര്‍ഷ​​​​ക​​​​രെ ഒ​​​​രു കു​​​​ട​​​​ക്കീ​​​​ഴി​​​​ല്‍ അ​​​​ണിനി​​​​രത്താ​​​​ന്‍ ഇ​​​​ന്‍ഫാ​​​​മി​​​​ന് ക​​​​ഴി​​​​ഞ്ഞു​​​​വെ​​​​ന്നും മാ​​​​ര്‍ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ല്‍ കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍ത്തു.

ഇ​​​​ന്‍ഫാ​​​​മി​​​​ന്‍റെ പ്ര​​​​വ​​​​ര്‍ത്ത​​​​നം ശ്ര​​​​ദ്ധേ​​​​യം:മാ​​​​ര്‍ മാ​​​​ത്യു അ​​​​റ​​​​യ്ക്ക​​​​ല്‍

ഒ​​​​രു ജ​​​​ന​​​​ത​​​​യു​​​​ടെ​​​​വി​​​​ക​​​​സ​​​​ന വ​​​​ഴി​​​​ക​​​​ളി​​​​ല്‍ ഇ​​​​ന്‍ഫാം സം​​​​ഘ​​​​ട​​​​ന ന​​​​ട​​​​ത്തി​​​​യ പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ള്‍ ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​ണെ​​​​ന്ന് അ​​​​നു​​​​ഗ്ര​​​​ഹ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യ കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി രൂ​​​​പ​​​​ത മു​​​​ന്‍ ബി​​​​ഷ​​​​പ് മാ​​​​ര്‍ മാ​​​​ത്യു അ​​​​റ​​​​യ്ക്ക​​​​ല്‍ പ​​​​റ​​​​ഞ്ഞു.

അ​​​​വാ​​​​ര്‍ഡു​​​​ക​​​​ള്‍ ക​​​​ർ​​​​ഷ​​​​ക​​​​രെ ആ​​​​ദ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​വേ​​​​ണ്ടി: ഫാ. ​​​​തോ​​​​മ​​​​സ് മ​​​​റ്റ​​​​മു​​​​ണ്ട​​​​യി​​​​ല്‍

ക​​​​ര്‍ഷ​​​​ക​​​​രു​​​​ടെ ജീ​​​​വി​​​​താ​​​​ന്ത​​​​സ് ഉ​​​​യ​​​​ര്‍ത്തു​​​​ന്ന​​​​തി​​​​നും കൃ​​​​ഷി​​​​യെ​​​​യും അ​​​​നു​​​​ബ​​​​ന്ധ കൃ​​​​ഷി​​​​ക​​​​ളെ​​​​യും പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും ക​​​​ര്‍ഷ​​​​ക​​​​രെ​​​​യും അ​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളെ​​​​യും ആ​​​​ദ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നും വേ​​​ണ്ടി​​​യാ​​​​ണ് വി​​​​വി​​​​ധ​​​​ങ്ങ​​​​ളാ​​​​യ അ​​​​വാ​​​​ര്‍ഡു​​​​ക​​​​ള്‍ ഇ​​​​ന്‍ഫാം ഏ​​​​ര്‍പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ആ​​​​മു​​​​ഖ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യ ഇ​​​​ന്‍ഫാം ദേ​​​​ശീ​​​​യ ചെ​​​​യ​​​​ര്‍മാ​​​​ന്‍ ഫാ. ​​​​തോ​​​​മ​​​​സ് മ​​​​റ്റ​​​​മു​​​​ണ്ട​​​​യി​​​​ല്‍ പ​​​​റ​​​​ഞ്ഞു.

ഡീ​​​​ന്‍ കു​​​​ര്യാ​​​​ക്കോ​​​​സ് എം​​​​പി, ഇ​​​​ന്‍ഫാം സം​​​​സ്ഥാ​​​​ന ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​ജോ​​​​ര്‍ജ് പൊ​​​​ട്ട​​​​യ്ക്ക​​​​ല്‍, കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ളും ഇ​​​​ന്‍ഫാം സ​​​​ഹ​​​​ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി​​​​യു​​​​മാ​​​​യ റ​​​​വ.​​​​ഡോ. സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ കൊ​​​​ല്ലം​​​​കു​​​​ന്നേ​​​​ല്‍, ച​​​​ങ്ങ​​​നാ​​​​ശേ​​​​രി കാ​​​​ര്‍ഷി​​​​ക​​​​ജി​​​​ല്ലാ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​തോ​​​​മ​​​​സ് താ​​​​ന്നി​​​​യ​​​​ത്ത്, തി​​​​രു​​​​വ​​​​ല്ല കാ​​​​ര്‍ഷി​​​​ക​​​​ജി​​​​ല്ലാ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​ബി​​​​നീ​​​​ഷ് സൈ​​​​മ​​​​ണ്‍ കാ​​​​ഞ്ഞി​​​​ര​​​​ത്തു​​​​ങ്ക​​​​ല്‍, സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​സ് ഇ​​​​ട​​​​പ്പാ​​​​ട്ട്, ദേ​​​​ശീ​​​​യ ട്ര​​​​ഷ​​​​റ​​​​ര്‍ ജെ​​​​യ്‌​​​​സ​​​​ണ്‍ ചെം​​​​ബ്ലാ​​​​യി​​​​ല്‍, സം​​​​സ്ഥാ​​​​ന ജോ​​​​യി​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി ടോം ​​​​ച​​​​മ്പ​​​​ക്കു​​​​ളം എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

ഇ​​​​ന്‍ഫാ​​​​മി​​​​ന്‍റെ കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​വി​​​​ധ കാ​​​​ര്‍ഷി​​​​ക​​​​ജി​​​​ല്ല​​​​ക​​​​ളി​​​​ല്‍നി​​​​ന്നു​​​​ള്ള 75 വ​​​​യ​​​​സ് ക​​​​ഴി​​​​ഞ്ഞ മ​​​​ണ്ണി​​​​ല്‍ പൊ​​​​ന്നു വി​​​​ള​​​​യി​​​​ച്ച 921 ക​​​​ര്‍ഷ​​​​ക​​​​ര്‍ക്കാ​​​​ണ് മെ​​​​മ​​​​ന്‍റോ, ത​​​​ല​​​​പ്പാ​​​​വ്, മ​​​​റ്റ് സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​യ​​​​ട​​​​ങ്ങി​​​​യ വീ​​​​ര്‍ കി​​​​സാ​​​​ന്‍ ഭൂ​​​​മി​​​​പു​​​​ത്ര പു​​​​ര​​​​സ്‌​​​​കാ​​​​രം ഇ​​​​ന്ന​​​​ലെ ന​​​​ല്‍കി​​​​യ​​​​ത്. യാ​​​​ത്ര ചെ​​​​യ്തു വ​​​​രാ​​​​ന്‍ സാ​​​​ധി​​​​ക്കാ​​​​ത്ത 485 ക​​​​ര്‍ഷ​​​​ക​​​​രെ ഇ​​​​ന്‍ഫാം പ്രാ​​​​ദേ​​​​ശി​​​​ക ഘ​​​​ട​​​​ക​​​​ങ്ങ​​​​ളു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ അ​​​​വ​​​​രു​​​​ടെ വീ​​​​ടു​​​​ക​​​​ളി​​​​ലെ​​​​ത്തി വ​​​​രും ദി​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ ആ​​​​ദ​​​​രി​​​ക്കും.

Kerala

വേണ്ടത് ഉപാധിരഹിത പട്ടയം: സതീശന്‍

ക​ട്ട​പ്പ​ന: ഉ​പാ​ധി​ര​ഹി​ത പ​ട്ട​യ​മാ​ണ് ക​ര്‍ഷ​ക​ര്‍ക്കു ന​ല്‍കേ​ണ്ട​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. ഇ​ന്‍ഫാം ര​ജ​ത​ജൂ​ബി​ലി സ​മാ​പ​നാ​ഘോ​ഷ​ങ്ങ​ളു​ടെ​ ഭാ​ഗ​മാ​യു​ള്ള പൊ​തു​സ​മ്മേ​ള​നം ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ര്‍ജ് പാ​രി​ഷ്ഹാ​ളി​ലെ ഫാ. ​മാ​ത്യു വ​ട​ക്കേ​മു​റി ന​ഗ​റി​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു പ്രസം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പാ​ലി​ന്‍റെ വി​ല​ കൂ​ട്ട​ണ​മെ​ന്ന് ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട പ്ര​തി​പ​ക്ഷ​മാ​ണ് ഇ​പ്പോ​ഴ​ത്തേ​ത്. ക​ര്‍ഷ​ക​ര്‍ക്ക് അ​വ​രു​ടെ ഉ​ത്പാ​ദ​ന​ച്ചി​ല​വി​ന​നു​സ​രി​ച്ചാ​ണ് കാ​ര്‍ഷി​കോത്പന്ന​ത്തി​ന്‍റെ ത​റ​വി​ല​യും താ​ങ്ങു​വി​ല​യും പ്ര​ഖ്യാ​പി​ക്കേ​ണ്ട​ത്. ആ ​സ്ഥി​തി​യി​ലേ​ക്ക് ക​ര്‍ഷ​ക​ര്‍ക്ക് സു​ര​ക്ഷി​ത​ത്വ​മു​ണ്ടാ​ക്കു​ന്ന മി​നി​മം സ​പ്പോ​ര്‍ട്ട് പ്രൈ​സ് പ്ര​ധാ​ന​പ്പെ​ട്ട എ​ല്ലാ കാ​ര്‍ഷി​കവി​ള​ക​ള്‍ക്കും ഉ​ണ്ടാ​ക​ണം. ഇ​ക്കാ​ര്യ​ത്തി​ല്‍ വ​ലി​യ പോ​രാ​ട്ട​മാ​ണ് ഇ​ന്‍ഫാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന​ത്. ആ ​പോ​രാ​ട്ട​ത്തി​ന് പൂ​ര്‍ണ​മാ​യ പി​ന്തു​ണ ര​ജ​ത​ജൂ​ബി​ലി സ​മ്മ​ള​ന​ത്തി​ല്‍ പ്ര​ഖ്യാ​പി​ക്കു​ന്നു. ഇ​ന്‍ഫാം മു​ന്നോ​ട്ടു വ​യ്ക്കു​ന്ന ആ​ശ​യ​ങ്ങ​ള്‍ പ്ര​വൃ​ത്തി​പ​ദ​ത്തി​ലെ​ത്തി​ക്കാ​ന്‍ കൂ​ടെ​യു​ണ്ടാ​കു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് കൂ​ട്ടി​ച്ചേ​ര്‍ത്തു.

ക​ര്‍ഷ​ക​ര്‍ എ​ന്ന​ത് ഏ​തു രാ​ജ്യ​ത്തി​ന്‍റെ​യും നാ​ടി​ന്‍റെ​യും സ​മ്പ​ദ്ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന​മാ​ണെ​ന്ന് യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഇ​ന്‍ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ര്‍ഷി​ക​ജി​ല്ലാ ര​ക്ഷാ​ധി​കാ​രി​യും രൂ​പ​താ​ധ്യ​ക്ഷ​നു​മാ​യ മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ പ​റ​ഞ്ഞു. ക​ര്‍ഷ​ക​രു​ടെ വി​വി​ധ​ങ്ങ​ളാ​യ പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ഇ​ന്‍ഫാം ഇ​ട​പെ​ട്ടു.

ഇ​ന്‍ഫാം മു​ന്നോ​ട്ടു​വ​ച്ച പ​ല ക​ര്‍ഷ​കപ്ര​ശ്‌​ന​ങ്ങ​ളി​ലും സ​ര്‍ക്കാ​രും പ്ര​തി​പ​ക്ഷ​വും ഒ​ന്നി​ച്ച് ക​ര്‍ഷ​ക​രെ ചേ​ര്‍ത്തു​പി​ടി​ക്കാ​ന്‍ ശ്ര​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​നി​യും തീ​രാ​ത്ത ഒ​രു​പി​ടി പ്ര​ശ്‌​ന​ങ്ങ​ളു​ണ്ട്. പ​ട്ട​യപ്ര​ശ്‌​ന​ങ്ങ​ള്‍ തീ​ര്‍ന്നി​ട്ടി​ല്ല. വ​ന്യ​മൃ​ഗശ​ല്യ​വു​മാ​യി​ ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ നി​യ​മ​ത്തി​ന്‍റെ സാ​ങ്കേ​തി​ക​ക്കു​രു​ക്ക് പ​റ​ഞ്ഞ് നി​ശ​ബ്ദ​രാ​കു​ന്ന സ​മീ​പ​നം പാ​ടി​ല്ല. ആ​വ​ശ്യ​മെ​ങ്കി​ല്‍ നി​യ​മ​നി​ര്‍മാ​ണം ന​ട​ത്ത​ണം. നി​യ​മാ​നു​സൃ​ത​മാ​യി ചെ​യ്യാ​വു​ന്ന പ​ല കാ​ര്യ​ങ്ങ​ളും അ​ലം​ഭാ​വം കൂ​ടാ​തെ പ​രി​ഹ​രി​ക്കാ​ന്‍ സാ​ധി​ക്ക​ണ​മെ​ന്നും മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു.

കാ​ര്‍ഷി​കമേ​ഖ​ല​യെ വ​ന്യ​മൃ​ഗ​ങ്ങ​ളി​ല്‍നി​ന്നു സം​ര​ക്ഷി​ക്കു​ന്ന​തി​ന് ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ള്‍ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്വം നി​ര്‍വ​ഹി​ക്കു​ന്ന​തി​ല്‍ പു​തുതാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന ജ​ന​പ്ര​തി​നി​ധി​ക​ള്‍ അ​ലം​ഭാ​വ​മി​ല്ലാ​തെ കാ​ര്യ​ക്ഷ​മ​ത​യോ​ടെ പ്ര​വ​ര്‍ത്തി​ക്ക​ണ​മ​ന്ന് ആ​മു​ഖപ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ഇ​ന്‍ഫാം ദേ​ശീ​യ ചെ​യ​ര്‍മാ​ന്‍ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍ പ​റ​ഞ്ഞു. ഇ​ന്‍ഫാം അ​നേ​ക ക​ര്‍ഷ​ക​ര്‍ക്ക് താ​ങ്ങും ത​ണ​ലു​മാ​യി​ത്തീ​ര്‍ന്ന​താ​യി അ​നു​ഗ്ര​ഹപ്ര​ഭാ​ഷ​ണം ന​ട​ത്തി​യ മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍ പ​റ​ഞ്ഞു.

ക​ര്‍ഷ​ക​ര്‍ക്ക് ഗു​ണ​ക​ര​മാ​കു​ന്ന രീ​തി​യി​ല്‍ മൈ​ക്രോ ഇ​റി​ഗേ​ഷ​ന്‍ പ്രോജ​ക്ട് ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യി ര​ണ്ടു കോ​ടി രൂ​പ ഇ​ന്‍ഫാം പ​റ​യു​ന്ന മേ​ഖ​ല​യി​ല്‍ ന​ല്‍കാ​ന്‍ ത​യാ​റാ​ണെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ പ​റ​ഞ്ഞു.

ഒ​രു മേ​ഖ​ല​യി​ല്‍ പ​രീ​ക്ഷി​ച്ച് ഭാ​വി​യി​ല്‍ മ​റ്റു മേ​ഖ​ലകളി​ലേ​ക്ക് ഗു​ണ​ക​ര​മാ​ക്കാ​ന്‍ പ​റ്റു​മോ​യെ​ന്നു ശ്ര​ദ്ധി​ക്കാം. ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ല്‍ അ​തി​നാ​വ​ശ്യ​മാ​യ ഭ​ര​ണാ​നു​മ​തി ന​ല്‍കാ​ന്‍ സാ​ധി​ക്കു​മെ​ന്നും മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ പ​റ​ഞ്ഞു.

ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി, ഇ​ന്‍ഫാം ദേ​ശീ​യ സെ​ക്ര​ട്ട​റി മാ​ത്യു മാ​മ്പ​റ​മ്പി​ല്‍, സം​സ്ഥാ​ന ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​ര്‍ജ് പൊ​ട്ട​യ്ക്ക​ല്‍, ക​ട്ട​പ്പ​ന മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍മാ​ന്‍ ജോ​യി വെ​ട്ടി​ക്കു​ഴി, ഇ​ന്‍ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ര്‍ഷി​ക​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബ്ര​ഹാം മാ​ത്യു പ​ന്തി​രു​വേ​ലി​ല്‍, ക​ട്ട​പ്പ​ന താ​ലൂ​ക്ക് ര​ക്ഷാ​ധി​കാ​രി ഫാ. ​ജോ​സ് മം​ഗ​ല​ത്തി​ല്‍, ത​മി​ഴ്‌​നാ​ട് കാ​ര്‍ഷി​ക ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ര്‍.​കെ. ദാ​മോ​ദ​ര​ന്‍, ഇ​ന്‍ഫാം ദേ​ശീ​യ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ചെ​റു​ക​ര​ക്കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി ഓ​സാ​നാം സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍നി​ന്നും സെ​ന്‍റ് ജോ​ര്‍ജ് സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍നി​ന്നു​മാ​യി ആ​രം​ഭി​ച്ച ക​ര്‍ഷ​ക മ​ഹാ​റാ​ലി​യി​ല്‍ ഇ​ന്‍ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി, പാ​ലാ, ച​ങ്ങ​നാ​ശേ​രി, ക​ണ്ണൂ​ര്‍, കോ​ത​മം​ഗ​ലം, മാ​വേ​ലി​ക്ക​ര, പാ​റ​ശാ​ല, പു​ന​ലൂ​ര്‍, ത​ല​ശേ​രി, താ​മ​ര​ശേ​രി, തി​രു​വ​ല്ല കാ​ര്‍ഷി​ക​ജി​ല്ല​ക​ളി​ലെ ക​ര്‍ഷ​ക​ര്‍ക്കു പു​റ​മേ ത​മി​ഴ്‌​നാ​ട്, ഗു​ജ​റാ​ത്ത്, ഗോ​വ, ആ​ന്ധ്ര, ക​ര്‍ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്നു​ള്ള​വ​രും ഉ​ള്‍പ്പെ​ടെ പ​തി​നേ​ഴാ​യി​ര​ത്തി​ല്‍ പ​രം ആ​ളു​ക​ള്‍ പ​ങ്കെ​ടു​ത്തു.

പാ​ല്‍വി​ല വ​ര്‍ധി​പ്പി​ച്ച് ക്ഷീ​രക​ര്‍ഷ​ക​രെ ര​ക്ഷി​ക്ക​ണം: ഇ​ന്‍ഫാം

ക​ട്ട​പ്പ​ന: പാ​ല്‍വി​ല വ​ര്‍ധി​പ്പി​ച്ച് ക്ഷീ​ര ക​ര്‍ഷ​ക​രെ ര​ക്ഷി​ക്ക​ണ​മെ​ന്ന് ഇ​ന്‍ഫാം ദേ​ശീ​യ ചെ​യ​ര്‍മാ​ന്‍ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യിൽ.

ഇ​ന്‍ഫാം ര​ജ​ത​ജൂ​ബി​ലി സ​മാ​പ​നാ​ഘോ​ഷ​ങ്ങ​ളു​ടെ​ ഭാ​ഗ​മാ​യു​ള്ള പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഉ​ത്പാ​ദ​ന​ച്ചെ​ല​വു പോ​ലും കൂ​ട്ടി​മു​ട്ടാ​തെ​യാ​ണ് ക്ഷീ​ര​മേ​ഖ​ല ക​ട​ന്നു​പോ​കു​ന്ന​ത്. പാ​ല്‍വി​ല വ​ര്‍ധി​പ്പി​ച്ചു ക്ഷീ​രക​ര്‍ഷ​ക​രു​ടെ പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ ക​ക്ഷി രാ​ഷ്‌ട്രീയം മ​റ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ള്‍ സ​ഹാ​യി​ക്ക​ണ​മെ​ന്നും ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ല്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു.

Latest News

Corehub Up