x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇൻഫാം മഹിളാ ഹരിതം അവാര്‍ഡ് വിതരണം ഇന്ന്


Published: March 8, 2026 01:17 AM IST | Updated: March 8, 2026 01:17 AM IST

കാ​​​​​ഞ്ഞി​​​​​ര​​​​​പ്പ​​​​​ള്ളി: ഇ​​​​​ന്‍ഫാം അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ സ്ത്രീ​​​​​ക​​​​​ളെ പ​​​​​ങ്കെ​​​​​ടു​​​​​പ്പി​​​​​ച്ച് അ​​​​​ടു​​​​​ക്ക​​​​​ള​​​​​ത്തോ​​​​​ട്ട നി​​​​​ര്‍മാ​​​​​ണ​​​​​ത്തി​​​​​ലൂ​​​​​ടെ വി​​​​​ഷ​​​​​ര​​​​​ഹി​​​​​ത പ​​​​​ച്ച​​​​​ക്ക​​​​​റി ഉത്പാ​​​​​ദി​​​​​പ്പി​​​​​ച്ചു ന​​​​​ട​​​​​ത്തു​​​​​ന്ന വ​​​​​നി​​​​​താ​​​​​ ദി​​​​​നാ​​​​​ച​​​​​ര​​​​​ണം ശ്ര​​​​​ദ്ധ​​​​​യാ​​​​​ക​​​​​ര്‍ഷി​​​​​ക്കു​​​​​ന്നു.

ക​​​​​ഴി​​​​​ഞ്ഞ വ​​​​​ര്‍ഷ​​​​​ത്തെ വ​​​​​നി​​​​​താ ദി​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് ദേ​​​​​ശീ​​​​​യ ചെ​​​​​യ​​​​​ര്‍മാ​​​​​ന്‍ ഫാ. ​​​​​തോ​​​​​മ​​​​​സ് മ​​​​​റ്റ​​​​​മു​​​​​ണ്ട​​​​​യി​​​​​ല്‍ ഇ​​​​​ന്‍ഫാം മ​​​​​ഹി​​​​​ളാ​​​​​ സ​​​​​മാ​​​​​ജ് രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ച് അ​​​​​ടു​​​​​ക്ക​​​​​ള​​​​​ത്തോ​​​​​ട്ട പ​​​​​ദ്ധ​​​​​തി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്.

ഇ​​​​​ന്‍ഫാം ക​​​​​ര്‍ഷ​​​​​ക കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളി​​​​​ലെ മ​​​​​ഹി​​​​​ള​​​​​ക​​​​​ളു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ല്‍, ഒ​​​​​രു സെ​​​​​ന്‍റ് മു​​​​​ത​​​​​ല്‍ ര​​​​​ണ്ടു സെ​​​​​ന്‍റ് വ​​​​​രെ​​​​​യു​​​​​ള്ള ഭൂ​​​​​മി​​​​​യി​​​​​ല്‍ വി​​​​​വി​​​​​ധ ത​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള പ​​​​​ച്ച​​​​​ക്ക​​​​​റി​​​​​ക​​​​​ള്‍ വി​​​​​ഷ​​​​​ര​​​​​ഹി​​​​​ത​​​​​മാ​​​​​യി വി​​​​​ള​​​​​യി​​​​​ക്കു​​​​​ക എ​​​​​ന്ന​​​​​താ​​​​​യി​​​​​രു​​​​​ന്നു പ​​​​​ദ്ധ​​​​​തി.

മ​​​​​ണ്ണി​​​​​ലും ഗ്രോ ​​​​​ബാ​​​​​ഗു​​​​​ക​​​​​ളി​​​​​ലും വീ​​​​​ടി​​​​ന്‍റെ ടെ​​​​​റ​​​​​സി​​​​​ലു​​​​​മാ​​​​​യാ​​​​​ണ് പ​​​​​ച്ച​​​​​ക്ക​​​​​റി കൃ​​​​​ഷി ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. ത​​​​​രു​​​​​ക്ക​​​​​ള്‍, ല​​​​​ത​​​​​ക​​​​​ള്‍, ഇ​​​​​ല​​​​വ​​​​​ര്‍ഗ​​​​​ങ്ങ​​​​​ള്‍, പ​​​​​യ​​​​​ര്‍വ​​​​​ര്‍ഗ​​​​​ങ്ങ​​​​​ള്‍, പ​​​​​ച്ച​​​​​ക്ക​​​​​റി​​​​​ക​​​​​ള്‍, കി​​​​​ഴ​​​​​ങ്ങ് വ​​​​​ര്‍ഗ​​​​​ങ്ങ​​​​​ള്‍, ഫ​​​​​ല​​​​​വൃ​​​​​ക്ഷ​​​​​ങ്ങ​​​​​ള്‍ എ​​​​​ന്നി​​​​​വ​​​​​യെ​​​​​ല്ലാ​​​​​മാ​​​​​ണ് കൃ​​​​​ഷി ചെ​​​​​യ്ത​​​​​ത്. ഇ​​​​​തി​​​​​നാ​​​​​യി മാ​​​​​ര്‍ഗ​​​​നി​​​​​ര്‍ദേ​​​​​ശ​​​​​ങ്ങ​​​​​ളും ന​​​​​ല്‍കി​​​​​യി​​​​​രു​​​​​ന്നു.

മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലെ ഒ​​​​​ന്നും ര​​​​​ണ്ടും ഘ​​​​​ട്ട​​​​​ങ്ങ​​​​​ളി​​​​​ലെ വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ല്‍ ന​​​​​ട​​​​​ത്തി​​​​​യ​​​​​ത് ഇ​​​​​ന്‍ഫാം ഗ്രാ​​​​​മ, താ​​​​​ലൂ​​​​​ക്ക് എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ല്‍ ക​​​​​ര്‍ഷ​​​​​ക പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ളാ​​​​​ണ്. മൂ​​​​​ന്നാം​​​​ ഘ​​​​​ട്ട വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ല്‍ ന​​​​​ട​​​​​ത്തി​​​​​യ​​​​​ത് ഇ​​​​​ന്‍ഫാം മ​​​​​ഹി​​​​​ളാ​​​​​ സ​​​​​മാ​​​​​ജ് ജി​​​​​ല്ലാ എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ല്‍ വി​​​​​ഷ​​​​​യ​​​​​ത്തി​​​​​ല്‍ പ്രാ​​​​​വീ​​​​​ണ്യം നേ​​​​​ടി​​​​​യ വ്യ​​​​​ക്തി​​​​​ക​​​​​ളാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​ന്നു ന​​​​​ട​​​​​ക്കു​​​​​ന്ന വ​​​​​നി​​​​​താ ദി​​​​​നാ​​​​​ച​​​​​ര​​​​​ണ പ​​​​​രി​​​​​പാ​​​​​ടി​​​​​യി​​​​​ല്‍ ഇ​​​​​ന്‍ഫാ​​​​​മി​​​​​ന്‍റെ വി​​​​​വി​​​​​ധ കാ​​​​​ര്‍ഷി​​​​​ക താ​​​​​ലൂ​​​​​ക്കു​​​​​ക​​​​​ളി​​​​​ല്‍നി​​​​​ന്നാ​​​​​യി ഒ​​​​​ന്നും ര​​​​​ണ്ടും മൂ​​​​​ന്നും സ്ഥാ​​​​​ന​​​​​ങ്ങ​​​​​ള്‍ നേ​​​​​ടി​​​​​യ 36 പേ​​​​​ര്‍ക്ക് ഇ​​​​​ന്‍ഫാം മ​​​​​ഹി​​​​​ളാ ഹ​​​​​രി​​​​തം അ​​​​​വാ​​​​​ര്‍ഡ് ന​​​​​ല്‍കി ആ​​​​​ദ​​​​​രി​​​​​ക്കും.

ഒ​​​​​ന്നാം സ​​​​​മ്മാ​​​​​ന​​​​​മാ​​​​​യി 12 പേ​​​​​ര്‍ക്ക് ഒ​​​​​രോ പ​​​​​വ​​​​​ന്‍ വീ​​​​​തം സ്വ​​​​​ര്‍ണനാ​​​​​ണ​​​​​യ​​​​​ങ്ങ​​​​​ളും ര​​​​​ണ്ടാം സ​​​​​മ്മാ​​​​​ന​​​​​മാ​​​​​യി 12 പേ​​​​​ര്‍ക്ക് 25,000 രൂ​​​​​പ വീ​​​​​ത​​​​​വും, മൂ​​​​​ന്നാം സ​​​​​മ്മാ​​​​​ന​​​​​മാ​​​​​യി 12 പേ​​​​​ര്‍ക്ക് പ​​​​​തി​​​​​നാ​​​​​യി​​​​​രം രൂ​​​​​പ വീ​​​​​ത​​​​​വും കൂ​​​​​ടാ​​​​​തെ മെ​​​​​മ​​​​​ന്‍റോ​​​​​യും മ​​​​​റ്റു സ​​​​​മ്മാ​​​​​ന​​​​​ങ്ങ​​​​​ളും ന​​​​​ല്‍കും. വി​വി​ധ കാ​ര്‍​ഷി​ക ഗ്രാ​മ​ങ്ങ​ളി​ല്‍ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി​യ​വ​ർ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​നം ന​ല്‍​കും.

ഇ​​​​​ന്‍ഫാം ജൂ​​​​​ബി​​​​​ലി ആ​​​​​ഘോ​​​​​ഷ​​​​​ത്തി​​​​​ല്‍ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച പ​​​​​ഞ്ച​​​​​വ​​​​​ത്സ​​​​​ര പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ലൂ​​​​​ടെ ‘ഒ​​​​​രുല​​​​​ക്ഷം കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളി​​​​​ല്‍ അ​​​​​ടു​​​​​ക്ക​​​​​ള​​​​​ത്തോ​​​​​ട്ടം’ എ​​​​​ന്ന പ​​​​​ദ്ധ​​​​​തി​​​​​യെ​​​​​ക്കു​​​​​റി​​​​​ച്ചു​​​​​ള്ള പ​​​​​ഠ​​​​​ന​​​​​ത്തി​​​​​നു​​​​​വേ​​​​​ണ്ടി പ​​​​​രീ​​​​​ക്ഷ​​​​​ണാ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണ് കാ​​​​​ഞ്ഞി​​​​​ര​​​​​പ്പ​​​​​ള്ളി കാ​​​​​ര്‍ഷി​​​​​ക​​​​​ജി​​​​​ല്ല​​​​​യി​​​​​ലെ 2500 കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളി​​​​​ല്‍ അ​​​​​ടു​​​​​ക്ക​​​​​ള​​​​​ത്തോ​​​​​ട്ട നി​​​​​ര്‍മാ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്. ഇ​​​​​തൊ​​​​​രു വ​​​​​ലി​​​​​യ വി​​​​​ജ​​​​​യ​​​​​മാ​​​​​ണെ​​​​​ന്ന് ക​​​​​ര്‍ഷ​​​​​ക​​​​​രും സം​​​​​ഘ​​​​​ട​​​​​ന​​​​​യും വി​​​​​ല​​​​​യി​​​​​രു​​​​​ത്തു​​​​​ന്നു.

പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ ഉ​​​​​ദ്ദേ​​​​​ശ്യ​​​​​ല​​​​​ക്ഷ്യ​​​​​ങ്ങ​​​​​ള്‍ മ​​​​​ന​​​​​സി​​​​​ലാ​​​​​ക്കി​​​​​യ ബാ​​​​​ങ്കു​​​​​ക​​​​​ളും സം​​​​​രം​​​​​ഭ​​​​​ക​​​​​രും സ​​​​​മ്മാ​​​​​ന​​​​​ങ്ങ​​​​​ള്‍ ന​​​​​ല്‍കി വി​​​​​ജ​​​​​യി​​​​​ക​​​​​ളെ ആ​​​​​ദ​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് ഇ​​​​​ന്‍ഫാ​​​​​മു​​​​​മാ​​​​​യി കൈ​​​​​കോ​​​​​ര്‍ത്തു.

അ​​​​​ടു​​​​​ത്ത അ​​​​​ഞ്ചു വ​​​​​ര്‍ഷത്തിനുള്ളി​​​​​ല്‍ ‘പ​​​​​ച്ച​​​​​പ്പൊ​​​​​ലി​​​​​മ’ എ​​​​​ന്ന പ​​​​​ഞ്ച​​​​​വ​​​​​ത്സ​​​​​ര പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ലൂ​​​​​ടെ സം​​​​​ഘ​​​​​ട​​​​​ന​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ല്‍ ഒ​​​​​രു ല​​​​​ക്ഷം കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളി​​​​​ല്‍ അ​​​​​ടു​​​​​ക്ക​​​​​ള​​​​​ത്തോ​​​​​ട്ട​​​​​ങ്ങ​​​​​ള്‍ നി​​​​​ർമിക്കു​​​​​ന്ന​​​​​തി​​​​​നും ദേ​​​​​ശീ​​​​​യ ത​​​​​ല​​​​​ത്തി​​​​​ലും സം​​​​​സ്ഥാ​​​​​ന ത​​​​​ല​​​​​ത്തി​​​​​ലും വി​​​​​വി​​​​​ധ കാ​​​​​ര്‍ഷി​​​​​കജി​​​​​ല്ലാ​​​​​ ത​​​​​ല​​​​​ത്തി​​​​​ലും സു​​​​​ഭി​​​​​ക്ഷ ഭാ​​​​​ര​​​​​ത​​​​​ത്തി​​​​​ന് സു​​​​​ര​​​​​ക്ഷി​​​​​ത ഭ​​​​​ക്ഷ​​​​​ണ​​​​​മൊ​​​​​രു​​​​​ക്കു​​​​​ക എ​​​​​ന്ന മു​​​​​ദ്രാ​​​​​വാ​​​​​ക്യം ഉ​​​​​യ​​​​​ര്‍ത്തി​​​​​പ്പി​​​​​ടി​​​​​ച്ചു​​​​​ള്ള ക​​​​​ര്‍മ​​​​​പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ള്‍ ഇ​​​​​ന്‍ഫാം ആ​​​​​വി​​​​​ഷ്‌​​​​​ക​​​​​രി​​​​​ച്ചു​​​​​വ​​​​​രു​​​​​ന്നു.

K-Rail Survey

Tags : Infarm Mahila Haritham Awards distribution Women's Day event vegetable garden

Recent News

Corehub Up