കൂത്തുപറമ്പ് : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നെടുംപൊയിൽപൂളക്കുറ്റി തുടിയാട് പാൽമി വീട്ടിൽ പി.സി.അജിത്താണ് (23) മരിച്ചത്. ഇക്കഴിഞ്ഞ 12 ന് കൈതേരി വട്ടപ്പാറയിൽ വച്ചുണ്ടായ അപകടത്തിലാണ് അജിത്തിന് പരിക്കേറ്റത്.
കണ്ണവം ഭാഗത്ത് നിന്നും കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന അജിത് സഞ്ചരിച്ച ബൈക്കും എതിർ ദിശയിൽ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രിയാണ് മരിച്ചത്. പരേതനായ ശ്രീധരൻ - ബിന്ദു ദമ്പതികളുടെ മകനാണ്. സഹോദരി: അഞ്ജന.