Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jaguar

ചെ​ല​വ് ചു​രു​ക്ക​ൽ ന​ട​പ​ടി​ക​ളി​ലേ​ക്ക് ടാ​റ്റാ മോ​ട്ടോ​ഴ്‌​സ്; ജാ​ഗ്വാ​ർ ലാ​ൻ​ഡ് റോ​വ​റി​ൽ നി​ന്ന് 4,000 ത​സ്തി​ക​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കു​ന്നു!

ന്യൂ ഡ​ൽ​ഹി: ടാ​റ്റാ മോ​ട്ടോ​ഴ്‌​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ഡം​ബ​ര കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ ജാ​ഗ്വാ​ർ ലാ​ൻ​ഡ് റോ​വ​ർ വ​രു​ന്ന ര​ണ്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ 4,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വെ​ട്ടി​ക്കു​റ​യ്ക്കു​ന്നു.

ആ​ഗോ​ള വി​പ​ണി​യി​ലെ ക​ടു​ത്ത മ​ത്സ​രം, വി​ൽ​പ്പ​ന​യി​ലു​ണ്ടാ​യ ഇ​ടി​വ്, യു​എ​സ് താ​രി​ഫ് ന​യ​ങ്ങ​ൾ, സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ എ​ന്നി​വ മ​റി​ക​ട​ക്കാ​നും ക​മ്പ​നി​യു​ടെ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ ശ​ക്തി​പ്പെ​ടു​ത്താ​നു​മാ​ണ് ഈ ​വ​ൻ പി​രി​ച്ചു​വി​ടു​ൽ.

ക​മ്പ​നി​യി​ലെ ഫാ​ക്ട​റി തൊ​ഴി​ലാ​ളി​ക​ളെ​ക്കാ​ൾ, സീ​നി​യ​ർ റോ​ളു​ക​ൾ, റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്‌​മെ​ന്‍റ് , മാ​നേ​ജ്‌​മെ​ന്‍റ് , മ​റ്റ് ഉ​യ​ർ​ന്ന ത​സ്തി​ക​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രെ​യാ​യി​രി​ക്കും ഈ ​ന​ട​പ​ടി പ്ര​ധാ​ന​മാ​യും ബാ​ധി​ക്കു​ക. ഇ​തി​നാ​യി ക​മ്പ​നി ജീ​വ​ന​ക്കാ​ർ​ക്കാ​യി സ്വ​മേ​ധ​യാ വി​ര​മി​ക്ക​ൽ പ​ദ്ധ​തി ആ​രം​ഭി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.

അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ത്തി​നു​ള്ളി​ൽ 1.7 ബി​ല്യ​ൺ പൗ​ണ്ട് (ഏ​ക​ദേ​ശം 18,000 കോ​ടി​യോ​ളം രൂ​പ) ചെ​ല​വ് ചു​രു​ക്കാ​നാ​ണ് ജാ​ഗ്വാ​ർ ലാ​ൻ​ഡ് റോ​വ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളി​ലേ​ക്കു​ള്ള മാ​റ്റ​ത്തി​നാ​യി വ​ലി​യ തു​ക നി​ക്ഷേ​പി​ക്കേ​ണ്ടി വ​രു​ന്ന​തും ഇ​തി​ന് കാ​ര​ണ​മാ​ണ്.

ക​ഴി​ഞ്ഞ വ​ർ​ഷം ഫാ​ക്ട​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പൂ​ർ​ണ​മാ​യി ബാ​ധി​ച്ച സൈ​ബ​ർ ആ​ക്ര​മ​ണ​വും, അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ താ​രി​ഫ് ന​യ​ങ്ങ​ളും, ചൈ​നീ​സ് ബ്രാ​ൻ​ഡു​ക​ളി​ൽ നി​ന്നു​ള്ള ക​ടു​ത്ത മ​ത്സ​ര​വും ക​മ്പ​നി​ക്ക് വ​ലി​യ വെ​ല്ലു​വി​ളി​യാ​യി​രു​ന്നു.

ക​മ്പ​നി​യു​ടെ തീ​രു​മാ​ന​ത്തി​ൽ യു​കെ​യി​ലെ പ്ര​മു​ഖ തൊ​ഴി​ൽ സം​ഘ​ട​ന​യാ​യ 'യു​ണൈ​റ്റും' (Unite) ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​രും ച​ർ​ച്ച​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്. ജീ​വ​ന​ക്കാ​രു​ടെ നി​ർ​ബ​ന്ധി​ത പി​രി​ച്ചു​വി​ടു​ൽ ഒ​ഴി​വാ​ക്കാ​നും അ​വ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി മ​റ്റ് ത​സ്തി​ക​ക​ളി​ലേ​ക്ക് മാ​റ്റാ​നും സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

എ​ന്നാ​ൽ, പി​രി​ച്ചു​വി​ടു​ൽ ത​ട​യാ​ൻ നി​കു​തി​പ്പ​ണം ഉ​പ​യോ​ഗി​ച്ച് ക​മ്പ​നി​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​ല്ലെ​ന്ന് ബ്രി​ട്ടീ​ഷ് ബി​സി​ന​സ് സെ​ക്ര​ട്ട​റി ജൊ​നാ​ഥ​ൻ റെ​യ്നോ​ൾ​ഡ്സ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Latest News

Corehub Up