Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Joint Inspection

Malappuram

മ​ഞ്ചേ​രി​യി​ലെ കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കാ​ൻ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തും

മ​ഞ്ചേ​രി: ന​ഗ​ര​ത്തി​ലെ വി​വി​ധ റോ​ഡു​ക​ളി​ലു​ള്ള കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും റ​വ​ന്യു വ​കു​പ്പും സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്താ​ൻ തീ​രു​മാ​നം. മ​ഞ്ചേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കി വ​രു​ന്ന പൊ​തു​മ​രാ​മ​ത്ത്, വാ​ട്ട​ർ അ​ഥോ​റി​റ്റി, കെ​എ​സ്ഇ​ബി പ്ര​വൃ​ത്തി​ക​ളു​ടെ പു​രോ​ഗ​തി​ക​ൾ വി​ല​യി​രു​ത്താ​ൻ അ​ഡ്വ. എം.​റ​ഹ്മ​ത്തു​ള്ള എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ റോ​ഡു​ക​ളി​ൽ പ​തി​വാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി പൈ​പ്പ് ലൈ​ൻ പൊ​ട്ടു​ന്ന​താ​യു​ള്ള ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. 2026-27 വ​ർ​ഷ​ത്തെ ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ട്ട ചെ​ര​ണി-​പ​ന്നി​പ്പാ​റ റോ​ഡ് ബി​എം ആ​ൻ​ഡ് ബി​സി ചെ​യ്യാ​ൻ ആ​റ് കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് അം​ഗീ​കാ​ര​ത്തി​നാ​യി അ​യ​ച്ച​താ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​റി​യി​ച്ചു.

എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്ന് ര​ണ്ട് കോ​ടി രൂ​പ അ​നു​വ​ദി​ച്ച കൂ​മം​കു​ളം സ്റ്റേ​ഡി​യം ന​വീ​ക​ര​ണ​ത്തി​ന്‍റെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി വ​രു​ന്ന​താ​യും പി​ഡ​ബ്യു​ഡി അ​റി​യി​ച്ചു. തു​ടി​യ​ൻ​മ​ല കൊ​ട​ശേ​രി റോ​ഡ് വാ​ട്ട​ർ അ​ഥോ​റി​റ്റി റോ​ഡ് ക​ട്ടിം​ഗി​നു​ള്ള തു​ക 75 ല​ക്ഷം അ​നു​വ​ദി​ച്ചു. ജെ​ജെ​എം റെ​സ്റ്റോ​റേ​ഷ​ൻ പ്ര​വൃ​ത്തി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്കാ​നും മു​ള്ള്യാ​കു​റി​ശി-​പാ​ണ്ടി​ക്കാ​ട് റോ​ഡി​ൽ പ​ട്ടി​ക്കാ​ട് ചു​ങ്കം മു​ത​ൽ ഒ​റ​വ​ന്പു​റം വ​രെ ഒ​ന്പ​ത് കി​ലോ​മീ​റ്റ​ർ ദൂ​രം വീ​തി കൂ​ട്ടി ഡ്രൈ​നേ​ജ് സൗ​ക​ര്യ​ങ്ങ​ൾ​ക്ക് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കാ​നും എം​എ​ൽ​എ നി​ർ​ദേ​ശി​ച്ചു.

പു​ളി​യ​ത്തോ​ട് പാ​ലം നി​ർ​മാ​ണ​ത്തി​നാ​യി 6.81 കോ​ടി രൂ​പ​യു​ടെ ഡി​പി​ആ​ർ സ​ർ​ക്കാ​രി​ൽ സ​മ​ർ​പ്പി​ച്ചു. റോ​ഡു​ക​ളു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​താ​യും റ​ണ്ണിം​ഗ് കോ​ണ്‍​ട്രാ​ക്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ എ​ല്ലാ റോ​ഡു​ക​ളി​ലും പ്ര​വൃ​ത്തി​ക​ൾ ന​ട​ന്നു​വ​രു​ന്ന​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തെ അ​റി​യി​ച്ചു. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ വ​ല്ലാ​ഞ്ചി​റ അ​ബ്ദു​ൾ മ​ജീ​ദ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ സ​ക്കീ​ർ വ​ല്ലാ​ഞ്ചി​റ, കെ.​പി. ഉ​മ്മ​ർ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി വൈ. ​പി. മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ ഹു​സൈ​ൻ മേ​ച്ചേ​രി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​ൻ.​പി. മു​ഹ​മ്മ​ദ്, പി.​കെ. മൂ​സ​ക്കു​ട്ടി, സി. ​മു​ഹ​മ്മ​ദ് ബാ​ബു, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ലി​ല്ലി മാ​ത്യു, സാ​ജി​ദ, എ​ൽ​എ ജ​ന​റ​ൽ സ്പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ പി. ​ഷി​ബു, പി​ഡ​ബ്ല്യു​ഡി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ബ​ഷീ​ർ, മു​നി​സി​പ്പ​ൽ എ​ൻ​ജി​നി​യ​ർ പി. ​ന​ന്ദ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up