Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Judges

സിനിമാക്കഥകളോ മാധ്യമവിചാരണയോ ജഡ്ജിമാരെ സ്വാധീനിക്കില്ലെന്നു ഹൈക്കോടതി

കൊ​​​ച്ചി: സി​​​നി​​​മാ​​​ക്ക​​​ഥ​​​​​​കളോ മാ​​​ധ്യ​​​മ​​​വി​​​ചാ​​​ര​​​ണ​​​യോ ജ​​​ഡ്ജി​​​മാ​​​രെ സ്വാ​​​ധീ​​​നി​​​ക്കി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി. കേ​​​സു​​​ക​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്ന സി​​​നി​​​മ​​​ക​​​ളോ മ​​​റ്റു മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ കോ​​​ട​​​തി​​​ക​​​ളെ സ്വാ​​​ധീ​​​നി​​​ക്കാ​​​റി​​​ല്ല. കോ​​​ട​​​തി​​​ക​​​ള്‍ക്കു നി​​​ഷ്പ​​​ക്ഷ​​​ത പാ​​​ലി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

വെ​​​ഞ്ഞാ​​​റ​​​മൂ​​​ട് കൂ​​​ട്ട​​​ക്കൊ​​​ല​​​ക്കേ​​​സി​​​ല്‍നി​​​ന്നു പ്ര​​​ചോ​​​ദ​​​നം ഉ​​​ള്‍ക്കൊ​​​ണ്ടു നി​​​ര്‍മി​​​ച്ച മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യാ​​​യ ‘കാ​​​ലം പ​​​റ​​​ഞ്ഞ ക​​​ഥ’​​​യു​​​ടെ റി​​​ലീ​​​സ് ത​​​ട​​​യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു പ്ര​​​തി​​​യു​​​ടെ അ​​​ച്ഛ​​​ൻ സ​​​മ​​​ര്‍പ്പി​​​ച്ച അ​​​പ്പീ​​​ല്‍ പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ​​​യാ​​​ണ് ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ പി. ​​​ഗോ​​​പി​​​നാ​​​ഥ്, ജോ​​​ണ്‍സ​​​ണ്‍ ജോ​​​ണ്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ അ​​​വ​​​ധി​​​ക്കാ​​​ല ബെ​​​ഞ്ച് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്. സി​​​നി​​​മ ത​​​ന്‍റെ മ​​​ക​​​ന്‍റെ വി​​​ചാ​​​ര​​​ണ​​​യെ അ​​​ന്യാ​​​യ​​​മാ​​​യി സ്വാ​​​ധീ​​​നി​​​ക്കു​​​മെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് പ്ര​​​തി അ​​​ഫാ​​​ന്‍റെ അ​​​ച്ഛ​​​ൻ അ​​​ബ്‌​​​ദു​​​ള്‍ റ​​​ഹീ​​​മി​​​ന്‍റെ അ​​​പ്പീ​​​ല്‍.

ഒ​​​രു സി​​​നി​​​മ ഒ​​​രു ജു​​​ഡീ​​​ഷ​​​ല്‍ ഓ​​​ഫീ​​​സ​​​റു​​​ടെ മ​​​ന​​​സി​​​നെ സ്വാ​​​ധീ​​​നി​​​ക്കാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന വീ​​​ക്ഷ​​​ണ​​​ത്തോ​​​ടു യോ​​​ജി​​​ക്കാ​​​ന്‍ ക​​​ഴി​​​യി​​​ല്ല. ത​​​ങ്ങ​​​ളു​​​ടെ അ​​​നു​​​ഭ​​​വ​​​ത്തി​​​ന്‍റെ വെ​​​ളി​​​ച്ച​​​ത്തി​​​ല്‍ അ​​​തു പ​​​റ​​​യാ​​​നാ​​​കു​​​മെ​​​ന്ന് ജ​​​സ്റ്റീ​​​സ് ഗോ​​​പി​​​നാ​​​ഥ് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

പോ​​​ലീ​​​സ് ഒ​​​രു പ്ര​​​തി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ന്ന നി​​​മി​​​ഷം മു​​​ത​​​ല്‍ അ​​​യാ​​​ള്‍ കു​​​റ്റ​​​വാ​​​ളി​​​യാ​​​ണെ​​​ന്ന് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍ ക​​​രു​​​തു​​​ന്നു. ടി​​​വി ചാ​​​ന​​​ലു​​​ക​​​ളി​​​ല്‍ ടോ​​​ക്ക് ഷോ​​​ക​​​ളും ഉ​​​ണ്ടാ​​​കും. നി​​​യ​​​മ​​​ത്തെ​​​ക്കു​​​റി​​​ച്ച് ന​​​ന്നാ​​​യി അ​​​റി​​​യാ​​​മെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന ആ​​​ളു​​​ക​​​ള്‍ ഇ​​​രു​​​ന്ന് ച​​​ര്‍ച്ച ചെ​​​യ്യും.

ഈ ​​​ച​​​ര്‍ച്ച​​​ക​​​ള്‍ കാ​​​ണു​​​മ്പോ​​​ള്‍ ചി​​​രി​​​ക്കാ​​​ന്‍ തോ​​​ന്നു​​​ന്നു. കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ലാ​​​ത്ത കാ​​​ര്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചാ​​​ണ് അ​​​വ​​​ര്‍ സം​​​സാ​​​രി​​​ക്കു​​​ന്ന​​​ത്. ന​​​മു​​​ക്ക് കൃ​​​ത്യ​​​മാ​​​യി ഒ​​​രു മൈ​​​ക്കെ​​​ടു​​​ത്ത് അ​​​തി​​​ലൊ​​​ന്നി​​​നും മ​​​റു​​​പ​​​ടി ന​​​ല്‍കാ​​​നോ ഇ​​​തെ​​​ല്ലാം മ​​​ണ്ട​​​ത്ത​​​ര​​​മാ​​​ണെ​​​ന്ന് പ​​​റ​​​യാ​​​നോ ക​​​ഴി​​​യി​​​ല്ല. ക​​​ട​​​ലാ​​​സി​​​ല്‍ എ​​​ന്താ​​​ണു​​​ള്ള​​​ത്, എ​​​ന്താ​​​ണു മെ​​​റ്റീ​​​രി​​​യ​​​ല്‍ എ​​​ന്നു​​​നോ​​​ക്കാ​​​തെ​​​യാ​​​ണ് ആ​​​ളു​​​ക​​​ള്‍ ച​​​ര്‍ച്ച ചെ​​​യ്യു​​​ന്ന​​​തെ​​​ന്നും ജ​​​സ്റ്റീ​​​സ് ഗോ​​​പി​​​നാ​​​ഥ് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

കാ​​​ലം പ​​​റ​​​ഞ്ഞ ക​​​ഥയു​​​ടെ റി​​​ലീ​​​സ് ത​​​ട​​​യ​​​ണ​​​മെ​​​ന്ന റി​​​ട്ട് ഹ​​​ര്‍ജി ത​​​ള്ളി​​​ക്കൊ​​​ണ്ടു ജ​​​സ്റ്റീ​​​സ് ബെ​​​ച്ചു കു​​​ര്യ​​​ന്‍ തോ​​​മ​​​സ് ഈ​​​മാ​​​സം ഏ​​​ഴി​​​ന് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഉ​​​ത്ത​​​ര​​​വ് ചോ​​​ദ്യം ചെ​​​യ്താ​​​ണ് അ​​​ബ്‌​​​ദു​​​ള്‍ റ​​​ഹീം അ​​​പ്പീ​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.

Latest News

Corehub Up