Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K.Muraleedharan

സി​സ്റ്റം ശ​രി​യാ​ക്കാ​തെ മ​ട​ങ്ങി​ല്ല, പി​ന്മാ​റു​മെ​ന്ന് ആ​രും ക​രു​തേ​ണ്ട; പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ട് പു​റ​ത്തി​റ​ക്കി മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​വ​കു​പ്പി​ലെ തെ​റ്റാ​യ വ്യ​വ​സ്ഥി​തി​ക​ളെ ശ​രി​യാ​ക്കാ​നു​ള്ള പ​രി​ശ്ര​മം പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച് മ​ട​ങ്ങി​ല്ലെ​ന്ന് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. ഒ​ട്ടേ​റെ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു മ​ടു​ത്തു മ​തി​യാ​ക്കി പോ​കു​മെ​ന്ന് ആ​രും ചി​ന്തി​ക്കേ​ണ്ട​തി​ല്ലെ​ന്നും ന​ല്ല കാ​ര്യ​ങ്ങ​ളി​ൽ താ​ൻ പി​ടി​വാ​ശി​യു​ള്ള വ്യ​ക്തി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ഴി​ഞ്ഞ 50 ദി​വ​സ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ട​ങ്ങു​ന്ന പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ട് പ്ര​കാ​ശ​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സ​ർ​ക്കാ​ർ ഫ​ണ്ടി​ന് പു​റ​മെ സി​എ​സ്ആ​ർ ഫ​ണ്ട് കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം ന​ട​പ്പാ​ക്കും. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തെ പ​ർ​ച്ചേ​സു​ക​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ൽ രാ​ഷ്ട്രീ​യം കാ​ണേ​ണ്ട​തി​ല്ല.

ജ​ന​ങ്ങ​ളു​ടെ പ​ണം പാ​ഴാ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ ക​ണ്ടെ​ത്തു​ക ത​ന്നെ വേ​ണം. ആ​രോ​ഗ്യ​വ​കു​പ്പി​ലെ ഒ​ഴി​വു​ക​ൾ കൃ​ത്യ​മാ​യി പി​എ​സ്‌​സി​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യും. റാ​ങ്ക് ലി​സ്റ്റ് നി​ല​വി​ലു​ള്ള​പ്പോ​ൾ താ​ത്കാ​വി​ക നി​യ​മ​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കി​ല്ല. ക​ഷ്ട​പ്പെ​ട്ട് പ​ഠി​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ശാ​പം വാ​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്രാ​ദേ​ശി​ക താ​ൽ​പ​ര്യ​ങ്ങ​ളു​ടെ പേ​രി​ൽ കേ​ര​ള​ത്തി​ന് എ​യിം​സ് ന​ഷ്ട​പ്പെ​ട​രു​ത്. ആ​ശു​പ​ത്രി ഉ​പ​ദേ​ശ​ക സ​മി​തി​ക​ളി​ൽ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പു​റ​മേ, പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ നി​ന്നും വ​നി​താ വി​ഭാ​ഗ​ത്തി​ൽ നി​ന്നും ഓ​രോ പ്ര​ധി​നി​ധി​ക​ളെ​ക്കൂ​ടി സ​ർ​ക്കാ​ർ നാ​മ​നി​ർ​ദേ​ശം ചെ​യ്യു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Kerala

എം​എ​ൽ​എ ഹോ​സ്റ്റ​ലി​ലെ മു​റി എം​എ​ൽ​എ​യു​ടെ ആ​വ​ശ്യ​ത്തി​ന് മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ: കെ.​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ഓ​ഫീ​സ് മു​റി വി​വാ​ദ​ത്തി​ൽ പ്ര​തി​ക​രി​ച്ചു കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ.

എം​എ​ൽ​എ ഹോ​സ്റ്റ​ലി​ലെ മു​റി എം​എ​ൽ​എ​യു​ടെ ആ​വ​ശ്യ​ത്തിനു മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വൂ എ​ന്നും മ​റ്റാ​വ​ശ്യ​ത്തി​ന് ആ​രെ​ങ്കി​ലും ഉ​പ​യോ​ഗി​ച്ചാ​ൽ സ്പീ​ക്ക​റാ​ണ് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

എം​എ​ൽ​എ ഹോ​സ്റ്റ​ലി​ലെ മു​റി എ​ന്ത് ചെ​യ്യു​ന്നു​വെ​ന്ന​തു പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്. ഹോ​സ്റ്റ​ലി​ൽ മു​റി​യു​ണ്ടെ​ങ്കി​ൽ ശാ​സ്ത​മം​ഗ​ല​ത്ത് ഇ​ങ്ങ​നെ​യൊ​രു ഓ​ഫീ​സി​ന്‍റെ ആ​വ​ശ്യ​മി​ല്ല.

ന​മ്മു​ടെ ഓ​ഫീ​സ് ന​മ്മ​ൾത​ന്നെ ഉ​പ​യോ​ഗി​ച്ചാ​ൽ വി​വാ​ദം ഉ​ണ്ടാ​കി​ല്ല. കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് ഇ​രി​ക്കാ​ൻ ഒ​രു കൊ​ച്ചു​മു​റി​യെ​ങ്കി​ലും വേ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

പ​റ്റി​ക്കു​ന്ന സ​ർ​ക്കാ​രാ​ണെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​യി, ജ​ന​ങ്ങ​ൾ ന​ല്ല വൃ​ത്തി​യാ​യി പി​ണ​റാ​യി​യെ പ​റ്റി​ച്ചു: കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത സ​ര്‍​ക്കാ​ര്‍ യു​ഡി​എ​ഫ് ആ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന റി​സ​ൾ​ട്ടാ​ണ് വ​ന്ന​തെ​ന്ന് മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ൻ.

പ​റ്റി​ക്കു​ന്ന സ​ർ​ക്കാ​രാ​ണെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​യി. ജ​നം പ​ത്രം വാ​യി​ക്കു​ന്ന​വ​രും ടി​വി കാ​ണു​ന്ന​വ​രു​മാ​ണ്. ജ​ന​ങ്ങ​ളെ പ​റ്റി​ക്കാ​ന്‍ നോ​ക്കി​യ​പ്പോ​ള്‍, ജ​ന​ങ്ങ​ൾ ന​ല്ല വൃ​ത്തി​യാ​യി പി​ണ​റാ​യി​യെ പ​റ്റി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്ത് ബി​ജെ​പി​യും സി​പി​എ​മ്മും ത​മ്മി​ൽ ധാ​ര​ണ​യു​ണ്ടാ​യെ​ന്നും പി​എം ശ്രീ ​ഒ​പ്പി​ട്ട​തോ​ടെ സി​പി​എ​മ്മി​ന് ബി​ജെ​പി തൊ​ട്ടു​കൂ​ടാ​ത്ത​വ​ർ അ​ല്ലാ​താ​യെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

ര​ണ്ടു മ​ല്ല​ന്മാ​ർ​ക്കി​ട​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് യു​ഡി​എ​ഫി​ന് ന​ന്നാ​യി പി​ടി​ച്ച് നി​ൽ​ക്കാ​ൻ ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ള്‍ ഇ​ര​ട്ടി വി​ജ​യം നേ​ടി. തി​രു​വ​ന​ന്ത​പു​ര​ത്ത് ബി​ജെ​പി​യു​ടെ വി​ജ​യം താ​ൽ​ക്കാ​ലി​ക​മാ​ണ്. കോ​ർ​പ്പ​റേ​ഷ​നി​ൽ എ​ൽ​ഡി​എ​ഫി​ന് ചെ​റി​യ ലീ​ഡ് കോ​ഴി​ക്കോ​ട് മാ​ത്ര​മാ​ണ്. അ​തും ഏ​തു നി​മി​ഷ​വും മാ​റി​മ​റി​യാ​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

Kerala

ഒ​റ്റ​ക്കെ​ട്ടാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടും; അ​തൃ​പ്തി​ക​ള്‍ പ​രി​ഹ​രി​ച്ചു: കെ.​മു​ര​ളീ​ധ​ര​ന്‍

ന്യൂ​ഡ​ല്‍​ഹി: ത​ദ്ദേ​ശ, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ യു​ഡി​എ​ഫ് മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്നും പാ​ർ​ട്ടി ഒ​റ്റ​ക്കെ​ട്ടാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​മെ​ന്നും കെ. ​മു​ര​ളീ​ധ​ര​ന്‍. ഡ​ല്‍​ഹി​യി​ല്‍ സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യി ഹൈ​ക്ക​മാ​ന്‍​ഡ് ന​ട​ത്തി​യ ച​ര്‍​ച്ച​ക്ക് ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ഹു​ല്‍ ഗാ​ന്ധി, മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ഭാ​ര​വാ​ഹി പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​തൃ​പ്തി​ക​ള്‍ പ​രി​ഹ​രി​ച്ചു. ച​ര്‍​ച്ച​ക​ള്‍ വ​ള​രെ ഫ​ല​പ്ര​ദ​മാ​യി​രു​ന്നു. നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ അ​റി​യി​ച്ചു.

പ്ര​ശ്‌​ന​പ​രി​ഹാ​ര​ങ്ങ​ള്‍ രാ​ഹു​ല്‍ ഗാ​ന്ധി​യും ഖാ​ര്‍​ഗെ​യും നി​ർ​ദേ​ശി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​ന് അ​നു​കൂ​ല സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് കെ​പി​സി​സി നേ​തൃ​ത്വം ഹൈ​ക്ക​മാ​ന്‍​ഡി​നെ അ​റി​യി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ന്‍ സം​സ്ഥാ​ന നേ​തൃ​ത്വം ത​യാ​റാ​ക്കി​യ പ്ലാ​നി​ല്‍ മാ​റ്റ​ങ്ങ​ള്‍ ഹൈ​ക്ക​മാ​ന്‍​ഡ് നി​ര്‍​ദേ​ശി​ച്ചു. ഒ​രു​മി​ച്ച് നീ​ങ്ങാ​നും ഭ​ര​ണ​വി​രു​ദ്ധ​വി​കാ​രം വോ​ട്ടാ​ക്കി മാ​റ്റാ​ന്‍ പു​തി​യ ത​ന്ത്ര​ങ്ങ​ള്‍ ആ​വി​ഷ്‌​ക്ക​രി​ക്കാ​നും നി​ര്‍​ദേ​ശ​മു​ണ്ടാ​യെ​ന്നും കെ.​മു​ര​ളീ​ധ​ര​ന്‍ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up