x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​റ്റി​ക്കു​ന്ന സ​ർ​ക്കാ​രാ​ണെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​യി, ജ​ന​ങ്ങ​ൾ ന​ല്ല വൃ​ത്തി​യാ​യി പി​ണ​റാ​യി​യെ പ​റ്റി​ച്ചു: കെ. ​മു​ര​ളീ​ധ​ര​ൻ


Published: December 13, 2025 01:59 PM IST | Updated: December 13, 2025 01:59 PM IST

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത സ​ര്‍​ക്കാ​ര്‍ യു​ഡി​എ​ഫ് ആ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന റി​സ​ൾ​ട്ടാ​ണ് വ​ന്ന​തെ​ന്ന് മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ൻ.

പ​റ്റി​ക്കു​ന്ന സ​ർ​ക്കാ​രാ​ണെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​യി. ജ​നം പ​ത്രം വാ​യി​ക്കു​ന്ന​വ​രും ടി​വി കാ​ണു​ന്ന​വ​രു​മാ​ണ്. ജ​ന​ങ്ങ​ളെ പ​റ്റി​ക്കാ​ന്‍ നോ​ക്കി​യ​പ്പോ​ള്‍, ജ​ന​ങ്ങ​ൾ ന​ല്ല വൃ​ത്തി​യാ​യി പി​ണ​റാ​യി​യെ പ​റ്റി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്ത് ബി​ജെ​പി​യും സി​പി​എ​മ്മും ത​മ്മി​ൽ ധാ​ര​ണ​യു​ണ്ടാ​യെ​ന്നും പി​എം ശ്രീ ​ഒ​പ്പി​ട്ട​തോ​ടെ സി​പി​എ​മ്മി​ന് ബി​ജെ​പി തൊ​ട്ടു​കൂ​ടാ​ത്ത​വ​ർ അ​ല്ലാ​താ​യെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

ര​ണ്ടു മ​ല്ല​ന്മാ​ർ​ക്കി​ട​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് യു​ഡി​എ​ഫി​ന് ന​ന്നാ​യി പി​ടി​ച്ച് നി​ൽ​ക്കാ​ൻ ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ള്‍ ഇ​ര​ട്ടി വി​ജ​യം നേ​ടി. തി​രു​വ​ന​ന്ത​പു​ര​ത്ത് ബി​ജെ​പി​യു​ടെ വി​ജ​യം താ​ൽ​ക്കാ​ലി​ക​മാ​ണ്. കോ​ർ​പ്പ​റേ​ഷ​നി​ൽ എ​ൽ​ഡി​എ​ഫി​ന് ചെ​റി​യ ലീ​ഡ് കോ​ഴി​ക്കോ​ട് മാ​ത്ര​മാ​ണ്. അ​തും ഏ​തു നി​മി​ഷ​വും മാ​റി​മ​റി​യാ​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

Tags : k.muraleedharan local body eletion udf election

Recent News

Corehub Up