Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kerala News

സി​ജെ​പി​യു​ടെ കൊ​ച്ചി​യി​ലെ ന​ട​ക്കാ​ത്ത സം​ഗ​മം; അ​നു​മ​തി വാ​ങ്ങി​യി​ട്ടി​ല്ല, പോ​ലീ​സ് അ​ന്വേ​ഷ​ണം

കൊ​ച്ചി: കോ​ക്രോ​ച്ച് ജ​ന​താ പാ​ര്‍​ട്ടി​യു​ടെ പേ​രി​ല്‍ കൊ​ച്ചി​യി​ല്‍ സം​ഗ​മം ന​ട​ത്താ​നി​രു​ന്ന നീ​ക്ക​ത്തി​ല്‍ അ​ന്വേ​ഷ​ണ​വു​മാ​യി പോ​ലീ​സ്. സം​ഗ​മം ന​ട​ത്താ​നാ​യി മു​ന്‍​കൂ​ര്‍ അ​നു​മ​തി വാ​ങ്ങി​യി​ട്ടി​ല്ല. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് മ​റൈ​ന്‍ ഡ്രൈ​വി​ല്‍ കോ​ക്രോ​ച്ച് ജ​ന​താ പാ​ര്‍​ട്ടി സൗ​ത്ത് ഇ​ന്ത്യ​ന്‍ ഘ​ട​കം എ​ന്ന പേ​രി​ലാ​ണ് പ​രി​പാ​ടി ന​ട​ത്താ​നി​രു​ന്ന​ത്.

എ​ന്നാ​ല്‍ അ​ത് ഇ​ന്ന​ലെ ന​ട​ന്നി​രു​ന്നി​ല്ല. സി​ജെ​പി കൊ​ച്ചി മീ​റ്റ് അ​പ്പ് എ​ന്ന പേ​രി​ല്‍ ടെ​ലി​ഗ്രാ​മി​ലൂ​ടെ​യാ​ണ് സ​ന്ദേ​ശം പ്ര​ച​രി​ച്ച​ത്. ടെ​ലി​ഗ്രാം ചാ​ന​ലി​ല്‍ ജോ​യി​ന്‍ ചെ​യ്യാ​നാ​യി പോ​സ്റ്റ​റി​ല്‍ ക്യൂ​ആ​ര്‍ കോ​ഡ് ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു. പോ​സ്റ്റ​ര്‍ ഷെ​യ​ര്‍ ചെ​യ്ത അ​ക്കൗ​ണ്ടു​ക​ള്‍ പോ​ലീ​സും സൈ​ബ​ര്‍ സെ​ല്ലും നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

അ​തേ​സ​മ​യം, ജൂ​ണ്‍ ആ​റി​ന് ജ​ന്ത​ര്‍​മ​ന്ത​റി​ല്‍ ആ​ദ്യ രാ​ഷ്ട്രീ​യ നീ​ക്കം ന​ട​ത്താ​ന്‍ സി​ജെ​പി ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ണ്ട്. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ര്‍​മേ​ന്ദ്ര പ്ര​ധാ​ന്റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. സി​ജെ​പി സ്ഥാ​പ​ക​ന്‍ അ​ഭി​ജീ​ത് ദീ​പ്‌​കെ അ​ട​ക്ക​മു​ള്ള​വ​ര്‍ പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

ജൂ​ണ്‍ ആ​റി​ന് താ​ന്‍ ഇ​ന്ത്യ​യി​ല്‍ എ​ത്തു​മെ​ന്നും ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും നേ​രെ പാ​ര്‍​ല​മെ​ന്റ് സ്ട്രീ​റ്റ് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് പോ​യി പ്ര​തി​ഷേ​ധി​ക്കാ​ന്‍ അ​നു​മ​തി തേ​ടു​മെ​ന്നും അ​ഭി​ജീ​ത് പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Kerala

പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം 27ന് ​തു​ട​ങ്ങും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ന്‍റെ സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ തു​​​ട​​​ക്ക​​​മാ​​​യി 27ന് ​​​കേ​​​ര​​​ള​​​മെ​​​മ്പാ​​​ടും ഊ​​​രു​​​ൽ​​​സ​​​വം ന​​​ട​​​ത്തും. അ​​​ടി​​​മാ​​​ലി ക​​​ട്ട​​​മു​​​ടി​​​യി​​​ലെ ഊ​​​രു​​​ത്​​​സ​​​വ​​​ത്തി​​​ൽ വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ക​​​സ​​​ന മ​​​ന്ത്രി ഒ.ആ​​​ർ. കേ​​​ളു പ​​​ങ്കെ​​​ടു​​​ക്കും.

ത​​​ന​​​ത് ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ, മു​​​തി​​​ർ​​​ന്ന​​​വ​​​രെ ആ​​​ദ​​​രി​​​ക്ക​​​ൽ, ഉ​​​ന്ന​​​തി​​​ക​​​ളു​​​ടെ വി​​​ക​​​സ​​​ന വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ച​​​ർ​​​ച്ച തു​​​ട​​​ങ്ങി വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ൾ ഊ​​​രു​​​ൽ​​​സ​​​വ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ത്തും. സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ഒ​​​രു വ​​​ർ​​​ഷം നീ​​​ളു​​​ന്ന പ​​​രി​​​പാ​​​ടി​​​ക​​​ളാ​​​ണ് സ​​​ർ​​​ക്കാ​​​ർ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

Kerala

ഡ്ര​ഗ് ഇ​ൻ​സ്പെ​ക്ട​ർ നി​യ​മ​ന​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ ക​ള്ള​ക്ക​ളി

ക​​​ണ്ണൂ​​​ർ: കേ​​​ര​​​ള ആ‍​യു​​​ർ​​​വേ​​​ദ വ​​​കു​​​പ്പി​​​ൽ കോ​​​ടി​​​ക​​​ൾ പൊ​​​ടി​​​ച്ച് ഗ​​​വേ​​​ഷ​​​ണ വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ത​​​കൃ​​​തി​​​യാ​​​യി ന​​​ട​​​ക്കു​​​ന്പോ​​​ഴും ആ​​​വ​​​ശ്യ​​​ത്തി​​​ന് ആ​​​യു​​​ർ​​​വേ​​​ദ ഡ്ര​​​ഗ് ഇ​​​ൻ​​​സ്പെ​​​ക്‌​​​ട​​​ർ​​​മാ​​​രെ നി​​​യ​​​മി​​​ക്കാ​​​തെ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഒ​​​ളി​​​ച്ചു​​​ക​​​ളി. കേ​​​ര​​​ള​​​ത്തി​​​ൽ ആ​​​യ​​​ർ​​​വേ​​​ദ വ​​​കു​​​പ്പി​​​ൽ 30 ഡ്ര​​​ഗ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​ർ വേ​​​ണ്ട സ്ഥാ​​​ന​​​ത്ത് നി​​​ല​​​വി​​​ൽ ഏ​​​ഴു ​പേ​​​ർ മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​ത്. മൂ​​​ന്നു ​പേ​​​രെ മാ​​​ത്ര​​​മാ​​​ണ് അ​​​ടു​​​ത്ത നാ​​​ളി​​​ൽ നി​​​യ​​​മി​​​ച്ച​​​ത്. 23 പേ​​​രു​​​ടെ ത​​​സ്തി​​​ക ഒ​​​ഴി​​​ഞ്ഞു​​കി​​​ട​​​ക്കു​​​ന്നു.

27 ത​​​സ്തി​​​ക​​​ക​​​ൾ ഒ​​​ഴി​​​ഞ്ഞു കി​​​ട​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് മൂ​​​ന്നു പോ​​​സ്റ്റ് മാ​​​ത്രം വി​​​ജ്ഞാ​​​പ​​​നം ചെ​​​യ്ത പി​​​എ​​​സ്‌​​​സിയു​​​ടെ ന​​​ട​​​പ​​​ടി​​​യി​​​ൽ ദു​​​രൂ​​​ഹ​​​ത​​​യു​​​ണ്ടെ​​​ന്നാ​​​ണു ക​​​റു​​​വ​​​ാപ്പ​​​ട്ട ക​​​ർ​​​ഷ​​​ക​​​നും ക​​​ണ്ണൂ​​​ർ പ​​​യ്യാ​​​ന്പ​​​ലം സ്വ​​​ദേ​​​ശി​​​യു മാ​​​യ ലി​​​യോ​​​നാ​​​ർ​​​ഡ് ജോ​​​ൺ ദീ​​​പി​​​ക​​​യോ​​​ടു പ​​​റ​​​ഞ്ഞ​​​ത്. ആ​​​യു​​​ഷി​​​ന്‍റെ നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​രം 10 മു​​​ത​​​ൽ 30 വ​​​രെ​​​യു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഒ​​​രു ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ എ​​​ന്ന​​​താ​​​ണ് ച​​​ട്ടം. കേ​​​ര​​​ള​​​ത്തി​​​ൽ 900ല​​​ധി​​​കം ആ​​​യു​​​ർവേ​​​ദ മ​​​രു​​​ന്ന് ക​​​ന്പ​​​നി​​​ക​​​ൾ ഉ​​​ണ്ട്.

900 ആ​​​യു​​​ർ​​​വേ​​​ദ മ​​​രു​​​ന്ന് നി​​​ർ​​​മാ​​​ണ യൂ​​​ണി​​​റ്റു​​​ക​​​ളെ​​​ന്നു ക​​​ണ​​​ക്കാ​​​ക്കി​​​യാ​​​ൽ​​ത്ത​​​ന്നെ കേ​​​ര​​​ള​​​ത്തി​​​ൽ 30 ഡ്ര​​​ഗ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​ർ വേ​​​ണം. എ​​​ന്നാ​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​സ്തി​​​ക​​​യി​​​ൽ നി​​​യ​​​മ​​​നം ന​​​ട​​​ത്താ​​​നാ​​​കി​​​ല്ലെ​​​ന്നാ​​​ണു സ​​​ർ​​​ക്കാ​​​ർ വാ​​​ദം. എ​​​ന്നാ​​​ൽ കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രി​​​നു പ്ര​​​സ്തു​​​ത നി​​​യ​​​മ​​​ന​​​ത്തി​​​ൽ യാ​​​തൊ​​​രു ബാ​​​ധ്യ​​​ത​​​യും ഇ​​​ല്ലെ​​​ന്നാ​​​ണ് വി​​​വ​​​രാ​​​വ​​​കാ​​​ശ രേ​​​ഖ​​​യി​​​ൽ​​​നി​​​ന്നു വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​​ത്.

ആ​​​വ​​​ശ്യ​​​ത്തി​​​നു​​​ള്ള ആ​​​യു​​​ർ​​​വേ​​​ദ ഡ്ര​​​ഗ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​രെ നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഫ​​​ണ്ട് കേ​​​ര​​​ള​​​ത്തി​​​ന് ആ​​​യു​​​ഷ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്നു​​​ണ്ട്. ആ​​​യു​​​ർ​​​വേ​​​ദ മ​​​രു​​​ന്ന് നി​​​ർ​​​മാ​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ സ​​​ഹാ​​​യി​​​ക്കാ​​​നാ​​​ണ്, ത​​​ങ്ങ​​​ൾ​​​ക്ക് ഒ​​​രു പൈ​​​സ​​​യു​​​ടെ ബാ​​​ധ്യ​​​ത ഇ​​​ല്ലാ​​​ത്ത നി​​​യ​​​മ​​​ന​​​ത്തി​​​ൽ​​​പോ​​​ലും കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ ക​​​ള്ള​​​ക്ക​​​ള്ളി തു​​​ട​​​രു​​​ന്ന​​​തെ​​​ന്നാ​​​ണ് ലി​​​യോ​​​നാ​​​ർ​​​ഡ് ജോ​​​ണി​​​ന്‍റെ ആ​​​രോ​​​പ​​​ണം.

പു​​​തി​​​യ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു ലൈ​​​സ​​​ൻ​​​സ് ല​​​ഭ്യ​​​മാ​​​കാ​​​തി​​​രി​​​ക്കു​​​ക, സാ​​​ന്പി​​​ൾ എ​​​ടു​​​ക്ക​​​ൽ, മ​​​രു​​​ന്നു​​​ക​​​ളു​​​ടെ ഗു​​​ണ​​​നി​​​ല​​​വാ​​​ര പ​​​രി​​​ശോ​​​ധ​​​ന തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ൾ ഡ്ര​​​ഗ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​രു​​​ടെ കു​​​റ​​​വ് മൂ​​​ലം ന​​​ട​​​ക്കു​​​ന്നി​​​ല്ല. കൂ​​​ടു​​​ത​​​ൽ ഡ്ര​​​ഗ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​രെ നി​​​യ​​​മി​​​ച്ചാ​​​ൽ ഡ്ര​​​ഗ് വ​​​കു​​​പ്പി​​​ൽ ന​​​ട​​​ക്കു​​​ന്ന അ​​​ഴി​​​മ​​​തി​​​കളും ​​​കെ​​​ടു​​​കാ​​​ര്യ​​​സ്ഥ​​​ത​​​ക​​​ളും കു​​​റ​​​യാ​​​നുള്ള സാ​​​ഹ​​​ച​​​ര്യ​​​മൊ​​​രു​​​ങ്ങും. അ​​​തേ​​​സ​​​മ​​​യം 338 ആ​​​യു​​​ർ​​​വേ​​​ദ നി​​​ർ​​​മാ​​​ണ യൂ​​​ണി​​​റ്റു​​​ക​​​ളു​​​ള്ള ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ 23 ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​രെ സ​​​ർ​​​ക്കാ​​​ർ നി​​​യോ​​​ഗി​​​ച്ചു. യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ 12 പേ​​​ർ വേ​​​ണ്ട സ്ഥാ​​​ന​​​ത്താ​​​ണ് ഇ​​​ത്ര​​​യും പേ​​​രെ നി​​​യോ​​​ഗി​​​ച്ച​​​ത്.

സ​​​ർ​​​ക്കു​​​ല​​​ർ 167 പ്ര​​​കാ​​​രം താ​​​ത്കാ​​​ലി​​​ക​​​മാ​​​യി ആ​​​യു​​​ർ​​​വേ​​​ദ ഇ​​​ൻ​​​സ്പെ​​​ക്‌​​​ട​​​ർ​​​മാ​​​രെ നി​​​യ​​​മി​​​ക്കാ​​​നു​​​മാ​​​കി​​​ല്ല. ഇ​​​ങ്ങ​​​നെ നി​​​യ​​​മി​​​ച്ച 11 പേ​​​രെ പി​​​ന്നീ​​​ട് ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​രം പി​​​ൻ​​​വ​​​ലി​​​ക്കേ​​​ണ്ടി വന്ന സാ​​​ഹ​​​ച​​​ര്യവും ​​​ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ആ​​​യു​​​ഷ് ഫ​​​ണ്ടാ​​​യ​​​തി​​​നാ​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന് ബാ​​​ധ്യ​​​ത വ​​​രു​​​ന്നി​​​ല്ല. ജോ​​​ലി​​​ക ൾ ​​​കൃ​​​ത്യ​​​മാ​​​യി ന​​​ട​​​ക്കു​​​ക​​​യും ചെ​​​യ്യും.

ജി​​​സി​​​എം​​​എ​​​സ് ഉ​​​പ​​​ക​​​ര​​​ണം ഉ​​​പ​​​യോ​​​ഗി​​​ച്ച് മ​​​രു​​​ന്ന് പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ മ​​​രു​​​ന്നി​​​ന്‍റെ ഗു​​​ണ​​​മേ​​​ന്മ​​​യും കീ​​​ട​​​നാ​​​ശി​​​നി, കാ​​​സി​​​യ അം​​​ശ​​​വും അ​​​റി​​​യാ​​​ൻ ക​​​ഴി​​​യു​​​ക​​​യു​​​ള്ളൂ. യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ, കാ​​​ന​​​ഡ, ക​​​സാ​​​ക്കി​​​സ്ഥാ​​​ൻ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ൾ ഇ​​​ന്ത്യ​​​യി​​​ൽനി​​​ന്നു​​​ള്ള ആ​​​യു​​​ർ​​​വേ​​​ദ മ​​​രു​​​ന്നു​​​ക​​​ൾ നി​​​രോ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​ന്ത്യ​​​യി​​​ലെ ആ​​​യു​​​ർ​​​വേ​​​ദ മ​​​രു​​​ന്നു​​​ക​​​ളി​​​ൽ മെ​​​ർ​​​ക്കു​​​റി, ലെ​​​ഡ്, ആ​​​ർ​​​സെ​​​നി​​​ക് എ​​​ന്നി​​​വ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നി​​​ല്ല എ​​​ന്ന​​​താ​​​ണു കാ​​​ര​​​ണം.

കേ​​​ര​​​ള​​​ത്തി​​​ലെ ഒ​​​രു സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി ന​​​ട​​​ത്തി​​​യ ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്ന​​​ത് ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മി​​​ല്ലാ​​​ത്ത ആ​​​യു​​​ർ​​​വേ​​​ദ മ​​​രു​​​ന്നു​​​ക​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗം ലി​​​വ​​​ർ സി​​​റോ​​​സി​​​സി​​​ന് കാ​​​ര​​​ണ​​​മാ​​​കു​​​ന്നു​​​വെ​​​ന്നാ​​​ണ്.

ക​​​ര​​​ൾ ത​​​ക​​​രാ​​​റി​​​ലാ​​​യ 1,440 രോ​​​ഗി​​​ക​​​ളി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം തെ​​​ളി​​​ഞ്ഞ​​​ത്.

Kerala

പൊ​തു​തെ​ളി​വെ​ടു​പ്പും ഓ​ൺ​ലൈ​ൻ സ്ട്രീ​മിം​ഗും ഇ​ന്നു മു​ത​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന വൈ​​​ദ്യു​​​തി റ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ൻ (റി​​​ന്യു​​​വ​​​ബി​​​ൾ എ​​​ന​​​ർ​​​ജി ആ​​​ൻ​​​ഡ് റി​​​ലേ​​​റ്റ​​​ഡ് മാ​​​റ്റേ​​​ഴ്സ്) റ​​​ഗു​​​ലേ​​​ഷ​​​ൻ​​​സ്, 2025ന്‍റെ ക​​​ര​​​ട് മേ​​​യ് 30 ന് ​​​പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും മ​​​റ്റ് ക​​​ക്ഷി​​​ക​​​ളു​​​ടെ​​​യും അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ​​​ക്കും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​യി ക​​​മ്മീ​​​ഷ​​​ന്‍റെ വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.

ഈ ​​​ക​​​ര​​​ടി​​​ന്മേ​​​ൽ ജൂ​​​ലൈ 8,9,10,11 തീ​​​യ​​​തി​​​ക​​​ളി​​​ൽ പൊ​​​തു​​​തെ​​​ളി​​​വെ​​​ടു​​​പ്പ് ഓ​​​ൺ​​​ലൈ​​​നാ​​​യി ന​​​ട​​​ത്തു​​​മെ​​​ന്ന് ക​​​മ്മീ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ജൂ​​​ലൈ 9 ന് ​​​പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ള്ള പൊ​​​തു​​​പ​​​ണി​​​മു​​​ട​​​ക്ക് പ​​​രി​​​ഗ​​​ണി​​​ച്ച് ജൂ​​​ലൈ 9 ലെ ​​​ഓ​​​ൺ​​​ലൈ​​​ൻ ഹി​​​യ​​​റിം​​​ഗ് ജൂ​​​ലൈ 16ലേ​​​ക്ക് മാ​​​റ്റി​​​വ​​​ച്ച​​​താ​​​യി ക​​​മ്മീ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു.

ഓ​​​ൺ​​​ലൈ​​​ൻ പൊ​​​തു​​​തെ​​​ളി​​​വെ​​​ടു​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​വാ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കും മ​​​റ്റ് ത​​​ൽ​​​പ്പ​​​ര​​​ക​​​ക്ഷി​​​ക​​​ൾ​​​ക്കും ഹി​​​യ​​​റിം​​​ഗ് തീ​​​യ​​​തി, സ​​​മ​​​യം, ലി​​​ങ്ക് എ​​​ന്നി​​​വ ഇ-​​​മെ​​​യി​​​ൽ / വാ​​​ട്ട്സാ​​​പ്പ് മു​​​ഖേ​​​ന അ​​​റി​​​യി​​​ക്കു​​​ന്ന​​​താ​​​യി​​​രി​​​ക്കും. കൂ​​​ടാ​​​തെ ക​​​മ്മി​​​ഷ​​​ന്‍റെ യൂ​​​ട്യൂ​​​ബ് (www. youtube.com/<\@>keralaerc) മു​​​ഖേ​​​ന പൊ​​​തു​​​തെ​​​ളി​​​വെ​​​ടു​​​പ്പി​​​ന്‍റെ ഓ​​​ൺ​​​ലൈ​​​ൻ സ്ട്രീ​​​മിം​​​ഗ് ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. ഹി​​​യ​​​റിം​​​ഗി​​​ൽ ഓ​​​ൺ​​​ലൈ​​​ൻ ആ​​​യി പ​​​ങ്കെ​​​ടു​​​ക്കു​​​വാ​​​ൻ ക​​​ഴി​​​യാ​​​ത്ത​​​വ​​​ർ​​​ക്ക് യൂ​​​ട്യൂ​​​ബ് ചാ​​​ന​​​ൽ വ​​​ഴി ഹി​​​യ​​​റിം​​​ഗ് ന​​​ട​​​പ​​​ടി​​​ക​​​ൾ കാ​​​ണാം.

കൂ​​​ടാ​​​തെ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കും മ​​​റ്റ് ത​​​ൽ​​​പ്പ​​​ര​​​ക​​​ക്ഷി​​​ക​​​ൾ​​​ക്കും അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ രേ​​​ഖാ​​​മൂ​​​ലം 14നു ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ അ​​​റി​​​യി​​​ക്കാം.

Kerala

എ​ല്‍​സ3 ക​പ്പ​ല​പ​ക​ടം: എ​ണ്ണ വീ​ണ്ടെ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ അ​ടു​ത്ത​മാ​സം തു​ട​ങ്ങി​യേ​ക്കും

കൊ​​​ച്ചി: കൊ​​​ച്ചി പു​​​റം​​​ക​​​ട​​​ലി​​​ല്‍ മു​​​ങ്ങി​​​യ ലൈ​​​ബീ​​​രി​​​യ​​​ന്‍ ച​​​ര​​​ക്കു​​​ക​​​പ്പ​​​ല്‍ എം​​​എ​​​സ്‌​​​സി എ​​​ല്‍​സ3 ല്‍നി​​​ന്നു​​​ള്ള എ​​​ണ്ണ വീ​​​ണ്ടെ​​​ടു​​​ക്ക​​​ല​​​ട​​​ക്ക​​​മു​​​ള്ള ര​​​ക്ഷാ​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ അ​​​ടു​​​ത്ത​​​മാ​​​സം ആ​​​ദ്യം ആ​​​രം​​​ഭി​​​ച്ചേ​​​ക്കും. ഇ​​​തി​​​നാ​​​യി സ്മി​​​റ്റ് സാ​​​ല്‍​വേ​​​ജി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള 30 അം​​​ഗ ദൗ​​​ത്യ​​​സം​​​ഘം പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ലാ​​​ണ്.

ഡൈ​​​വ് സ​​​പ്പോ​​​ര്‍​ട്ട് വെ​​​സ്സ​​​ലും സ​​​ജ്ജ​​​മാ​​​ണ്. കാ​​​ലാ​​​വ​​​സ്ഥ അ​​​നു​​​കൂ​​​ല​​​മാ​​​ണെ​​​ങ്കി​​​ല്‍ വെ​​​സ​​​ലും ദൗ​​​ത്യ​​​സം​​​ഘ​​​വും വൈ​​​കാ​​​തെ എ​​​ത്തും. ക​​​പ്പ​​​ല്‍ മു​​​ങ്ങി​​​യ സ്ഥ​​​ല​​​ത്ത് നി​​​ല​​​വി​​​ല്‍ പു​​​തി​​​യ എ​​​ണ്ണ​​​പ്പാ​​​ട ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടി​​​ല്ല. എ​​​ണ്ണ​​​പ്പാ​​​ട ക​​​ണ്ടെ​​​ത്താ​​​ന്‍ ക​​​ന​​​റ മേ​​​ഘ ക​​​പ്പ​​​ല്‍ 24 മ​​​ണി​​​ക്കൂ​​​റും നി​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. അ​​​തി​​​നി​​​ടെ ക​​​ര​​​യ്ക്ക​​​ടി​​​ഞ്ഞ പ്ലാ​​​സ്റ്റി​​​ക് ത​​​രി​​​ക​​​ള്‍ നീ​​​ക്കു​​​ന്ന​​​ത് പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍​നി​​​ന്ന് 350 ട​​​ണ്‍ പ്ലാ​​​സ്റ്റി​​​ക് ത​​​രി​​​ക​​​ള്‍ നീ​​​ക്കി. രാ​​​മേ​​​ശ്വ​​​ര​​​ത്തു​​​നി​​​ന്ന് 200 ട​​​ണ്ണും ക​​​ന്യാ​​​കു​​​മാ​​​രി​​​യി​​​ല്‍​നി​​​ന്ന് 50 ട​​​ണ്ണും നീ​​​ക്കി.

വാ​​​ന്‍​ഹാ​​​യ് 503 ലെ ​​​വെ​​​ള്ളം വ​​​റ്റി​​​ക്ക​​​ല്‍ വി​​​ജ​​​യം കാ​​​ണു​​​ന്നു

ബേ​​​പ്പൂ​​​രി​​​ന് സ​​​മീ​​​പം പു​​​റം​​​ക​​​ട​​​ലി​​​ല്‍ തീ​​​പി​​​ടി​​​ച്ച വാ​​​ന്‍​ഹാ​​​യ് 503 ക​​​പ്പ​​​ലി​​​ന്‍റെ എ​​​ന്‍​ജി​​​ന്‍ മു​​​റി​​​യി​​​ലെ വെ​​​ള്ളം വ​​​റ്റി​​​ക്ക​​​ല്‍ വി​​​ജ​​​യം കാ​​​ണു​​​ന്നു. ഏ​​​ഴു മീ​​​റ്റ​​​റോ​​​ളം വെ​​​ള്ള​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത് ഇ​​​പ്പോ​​​ള്‍ 3.5 മീ​​​റ്റ​​​ര്‍ വ​​​രെ​​​യാ​​​യി. ക​​​പ്പ​​​ല്‍ മു​​​ങ്ങു​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​യ്ക്ക് ഇ​​​തോ​​​ടെ വി​​​രാ​​​മ​​​മാ​​​യ​​​താ​​​യി ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ജ​​​ന​​​റ​​​ല്‍ ഓ​​​ഫ് ഷി​​​പ്പിം​​​ഗ് അ​​​റി​​​യി​​​ച്ചു.തീ ​​​പൂർണമായും അ​​​ണ​​​ച്ച​​​ശേ​​​ഷം ശ്രീ​​​ല​​​ങ്ക​​​യി​​​ലെ ഹ​​​മ്പ​​​ന്‍​ടോ​​​ട്ട തു​​​റ​​​മു​​​ഖ​​​ത്തേ​​​ക്ക് നീ​​​ക്കാ​​​നു​​​ള്ള ദൗ​​​ത്യം പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്.

ക​​​പ്പ​​​ല്‍ ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി ഇ​​​ന്ത്യ​​​യു​​​ടെ പ്ര​​​ത്യേ​​​ക സാ​​​മ്പ​​​ത്തി​​​ക​​​മേ​​​ഖ​​​ല ക​​​ട​​​ന്നി​​​രു​​​ന്നു. 200 നോ​​​ട്ടി​​​ക്ക​​​ല്‍ മൈ​​​ലി​​​ന് പു​​​റ​​​ത്തേ​​​ക്ക് കൊ​​​ണ്ടു​​​പോ​​​കാ​​​നാ​​​ണ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ജ​​​ന​​​റ​​​ല്‍ ഓ​​​ഫ് ഷി​​​പ്പിം​​​ഗ് ല​​​ക്ഷ്യ​​​മി​​​ട്ടിരുന്നത്.

Kerala

റോഡുകളുടെ നവീകരണം സെപ്റ്റംബറിനുള്ളില്‍ പൂര്‍ത്തിയാക്കണം: മുഖ്യമന്ത്രി

കോ​ട്ട​യം: ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണം സെ​പ്റ്റം​ബ​റി​നു​ള്ളി​ല്‍ പൂ​ര്‍ത്തി​യാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ജ​ല​ജീ​വ​ന്‍ മി​ഷ​നു​വേ​ണ്ടി വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡു​ക​ള്‍ക്ക് ഇ​തി​ല്‍ മു​ന്‍ഗ​ണ​ന കൊ​ടു​ത്തു പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു .

തെ​ള്ള​കം ഡി​എം ക​ണ്‍വ​ന്‍ഷ​ന്‍ സെ​ന്‍റ​റി​ല്‍ ചേ​ര്‍ന്ന എ​റ​ണാ​കു​ളം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ പ​ദ്ധ​തി​ക​ള്‍ സം​ബ​ന്ധി​ച്ച മേ​ഖ​ലാ​ത​ല അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി (സി​എം​എ​ല്‍ആ​ര്‍ആ​ര്‍പി 2.0)യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​രാ​റു​കാ​ര്‍ക്കു​ള്ള നി​ര​ക്ക് പ​രി​ഷ്‌​ക​രി​ച്ചി​ട്ടു​ള്ള​താ​ണ്. ഇ​ത​നു​സ​രി​ച്ചു നേ​ര​ത്തേ നി​ശ്ച​യി​ച്ച ദൂ​ര​ത്തി​ല്‍ ത​ന്നെ റോ​ഡു​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കും. സാ​ങ്കേ​തി​ക​കാ​ര്യ​ങ്ങ​ള്‍ വേ​ഗം പ​രി​ഹ​രി​ക്ക​ണം. ചീ​ഫ് സെ​ക്ര​ട്ട​റി ഇ​തു​സം​ബ​ന്ധി​ച്ചു വ്യ​ക്ത​ത വ​രു​ത്തി​യ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്ക​ണം.

ല​ഹ​രി വി​രു​ദ്ധ കാ​ന്പ​യി​ൻ
ല​ഹ​രി​വി​രു​ദ്ധ കാ​ന്പ​യി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പ്ര​വ​ര്‍ത്ത​നം സ്‌​കൂ​ളു​ക​ളി​ലാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി. ന​ല്ല​രീ​തി​യി​ലു​ള്ള വ്യാ​യാ​മ​ങ്ങ​ളും ക​ലാ സാം​സ്‌​കാ​രി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ഇ​തി​ന്റെ ഭാ​ഗ​മാ​യി ഉ​ണ്ടാ​ക​ണം. ഇ​തു​സം​ബ​ന്ധി​ച്ചു ചി​ല വി​വാ​ദ​ങ്ങ​ള്‍ ചി​ല കോ​ണു​ക​ളി​ല്‍ നി​ന്നു​യ​ര്‍ന്നു​വ​ന്നു​വെ​ങ്കി​ലും അ​തു പെ​ട്ടെ​ന്നു ത​ന്നെ അ​വ​സാ​നി​ച്ചു​വെ​ന്നാ​ണു തോ​ന്നു​ന്ന​ത്.

പു​ന​ര്‍ഗേ​ഹം
ഭ​വ​ന​പ​ദ്ധ​തി
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ക്കു​വേ​ണ്ടി നി​ര്‍മി​ച്ച പു​ന​ര്‍ഗേ​ഹം ഭ​വ​ന​പ​ദ്ധ​തി​യി​ല്‍ ചി​ല ഫ്ളാ​റ്റു​ക​ള്‍ ഒ​ഴി​വു​ണ്ട്. ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ​വ​രി​ല്‍ ചി​ല​ര്‍ ഏ​റ്റെ​ടു​ക്കാ​ന്‍ ത​യാ​റാ​കു​ന്നി​ല്ല. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ അ​ല്ലാ​ത്ത​വ​ര്‍ക്കാ​യി വീ​ടു ന​ല്‍കു​ന്ന​ത് കാ​ര്യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ര്‍ന്നു​വ​ന്നി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ എ​ന്തു ചെ​യ്യാ​ന്‍ പ​റ്റു​മെ​ന്നു ച​ര്‍ച്ച ചെ​യ്യാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

നി​ര്‍മാ​ണം വേ​ഗ​ത്തി​ലാ​ക്ക​ണം

ലൈ​ഫ് മി​ഷ​നി​ല്‍ 4.5 ല​ക്ഷം വീ​ടു​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ക്കാ​നാ​യി. ബാ​ക്കി വീ​ടു​ക​ളു​ടെ നി​ര്‍മാ​ണം വേ​ഗ​ത്തി​ലാ​ക്ക​ണം. മ​ന​സോ​ടി​ത്തി​രി മ​ണ്ണ് ക്യാ​മ്പ​യി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത വേ​ണം.

കോ​ളി​ഫോം പ​രി​ശോ​ധ​ന
ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ കോ​ളി​ഫോം ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യം സം​ബ​ന്ധി​ച്ചു ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന വേ​ണം. സാ​ധാ​ര​ണ​ക്കാ​ര്‍ക്ക് കി​ണ​ര്‍വെ​ള്ളം ചു​രു​ങ്ങി​യ ചെ​ല​വി​ല്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​ണ് സ്‌​കൂ​ളു​ക​ളി​ല്‍ ലാ​ബു​ക​ള്‍ സ​ജ്ജ​മാ​ക്കി​യ​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ വേ​ണ്ട​ത്ര പു​രോ​ഗ​തി​യി​ല്ല. ഇ​തി​ന്‍റെ പു​രോ​ഗ​തി വി​ദ്യാ​ഭ്യാ​സ​വ​കു​പ്പും ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​ന​ങ്ങ​ളും ജി​ല്ലാ ക​ള​ക്ട​ര്‍മാ​രും ഇ​ട​പെ​ട്ട് വി​ല​യി​രു​ത്ത​ണം.

മാ​ലി​ന്യ നി​ര്‍മാ​ര്‍ജ​നം
വി​നോ​ദ​സ​ഞ്ചാ​ര​മേ​ഖ​ല​ക​ളി​ല്‍ മാ​ലി​ന്യ​നി​ര്‍മാ​ര്‍ജ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ വേ​ണം. മാ​ലി​ന്യ​മു​ക്തം എ​ന്ന​ത് പൂ​ര്‍ണാ​ര്‍ഥ​ത്തി​ല്‍ ന​ട​പ്പാ​ക്ക​ണം. പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി കൂ​ടു​ത​ല്‍ സ്‌​കൂ​ളു​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്ക​ണം. ഏ​ത് ഉ​ന്ന​ത​നാ​യാ​ലും ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ക്ക​ണം. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ചു കാ​ര്യ​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​നാ​ണ് പ​രി​ശ്ര​മി​ക്കേ​ണ്ട​ത്.

മേ​ഖ​ലാ​ത​ല യോ​ഗ​ങ്ങ​ൾ‍ ഫ​ല​പ്രാ​പ്തി​യി​ല്‍
ഇ​ത്ത​വ​ണ​ത്തെ മേ​ഖ​ലാ​ത​ല​യോ​ഗ​ങ്ങ​ള്‍ ന​ല്ല​രീ​തി​യി​ലാ​ണ് ന​ട​ന്ന​ത്. മു​ന്‍കാ​ല​ങ്ങ​ളി​ല്‍ ന​ട​ന്ന മേ​ഖ​ലാ​ത​ല യോ​ഗ​ത്തെ അ​പേ​ക്ഷി​ച്ച് പ​രി​ഗ​ണി​ക്കേ​ണ്ട ഗൗ​ര​വ​മു​ള്ള വി​ഷ​യ​ങ്ങ​ള്‍ കു​റ​ഞ്ഞു. പൊ​തു​കാ​ര്യ​ങ്ങ​ളുെ വേ​ഗ​ത കൂ​ട്ടു​ന്ന​തി​ന് ഇ​ത്ത​ര​ത്തി​ലു​ള്ള യോ​ഗ​ങ്ങ​ള്‍. വേ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മു​ണ്ടാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ നി​ല​വി​ല്‍ ഫ​യ​ല്‍ അ​ദാ​ല​ത്തു​ക​ള്‍ ന​ട​ക്കു​ന്നു. ഇ​ത്ത​രം യോ​ഗ​ങ്ങ​ള്‍ ഭ​ര​ണ​ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ഉ​പ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​റ​ഞ്ഞു. മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ന്‍, കെ. ​കൃ​ഷ്ണ​ന്‍കു​ട്ടി, റോ​ഷി അ​ഗ​സ്റ്റി​ന്‍, എ.​കെ. ശ​ശീ​ന്ദ്ര​ന്‍, വി.​എ​ന്‍. വാ​സ​വ​ന്‍, പി. ​രാ​ജീ​വ്, സ​ജി ചെ​റി​യാ​ന്‍, എം.​ബി. രാ​ജേ​ഷ്, ഒ.​ആ​ര്‍. കേ​ളു, പി. ​പ്ര​സാ​ദ്, വീ​ണാ ജോ​ര്‍ജ്, ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​എ. ജ​യ​തി​ല​ക്, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ര​വാ​ഡ ച​ന്ദ്ര​ശേ​ഖ​ര്‍, വ​കു​പ്പു​സെ​ക്ര​ട്ട​റി​മാ​ര്‍, വ​കു​പ്പു​മേ​ധാ​വി​ക​ള്‍, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ലാ ക​ള​ക്ട​ര്‍മാ​ര്‍, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Kerala

സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഭ​ര​ണ​സ്തം​ഭ​നം: പെ​ൻ​ഷ​ൻ വി​ത​ര​ണം മു​ട​ങ്ങി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ഭ​​​ര​​​ണ സ്തം​​​ഭ​​​നം. ബ​​​ജ​​​റ്റ് പാ​​​സാ​​​കാ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്ന് മൂ​​​ന്നു മാ​​​സ​​​ത്തേ​​​ക്ക് പാ​​​സാ​​​ക്കി​​​യ വോ​​​ട്ട് ഓ​​​ണ്‍ അ​​​ക്കൗ​​​ണ്ടി​​​ന്‍റെ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ മാ​​​സം അ​​​വ​​​സാ​​​നി​​​ച്ച​​​തോ​​​ടു​​​കൂ​​​ടി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ൾ സ്തം​​​ഭി​​​ച്ചു. ഇ​​​തോ​​​ടെ ജൂ​​​ലൈ ഒ​​​ന്ന്, ര​​​ണ്ട് തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ൽ​​​കേ​​​ണ്ട പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​യു​​​ടെ വി​​​ത​​​ര​​​ണം മു​​​ട​​​ങ്ങി.

വി ​​​സി -സി​​​ൻ​​​ഡി​​​ക്കേ​​​റ്റ് പോ​​​രി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ബ​​​ജ​​​റ്റി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കേ​​​ണ്ടി​​​യി​​​രു​​​ന്ന സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ സി​​​ൻ​​​ഡി​​​ക്കേ​​​റ്റി​​​ന്‍റെ​​​യും ബോ​​​ർ​​​ഡ് ഓ​​​ഫ് ഗ​​​വ​​​ർ​​​ണേ​​​ഴ്സി​​​ന്‍റെ​​​യും യോ​​​ഗ​​​ങ്ങ​​​ളി​​​ൽ അം​​​ഗ​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ക്കാ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ക്വാ​​​റം തി​​​ക​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​യി. തു​​​ട​​​ർ​​​ന്ന് വൈ​​​സ്ചാ​​​ൻ​​​സ​​​ല​​​ർ മൂ​​​ന്ന് മാ​​​സ​​​ത്തെ ധ​​​ന വി​​​നി​​​യോ​​​ഗ​​​ത്തി​​​നാ​​​യി വോ​​​ട്ട് ഓ​​​ണ്‍ അ​​​ക്കൗ​​​ണ്ട് പാ​​​സാ​​​ക്കു​​​ക​​​യാ​​​ണ് ചെ​​​യ്ത​​​ത്. ഇ​​​തി​​​ന്‍റെ കാ​​​ലാ​​​വ​​​ധി ജൂ​​​ണി​​​ൽ അ​​​വ​​​സാ​​​നി​​​ച്ച​​​തോ​​​ടെ ഈ ​​​മാ​​​സം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ എ​​​ല്ലാ ധ​​​ന ഇ​​​ട​​​പാ​​​ടു​​​ക​​​ളും മു​​​ട​​​ങ്ങി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

വൈ​​​സ്ചാ​​​ൻ​​​സ​​​ല​​​ർ നി​​​യ​​​മ​​​ന​​​ത്തി​​​ന് എ​​​തി​​​രാ​​​യി സ​​​ർ​​​ക്കാ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്ന് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ സി​​​ൻ​​​ഡി​​​ക്കേ​​​റ്റും ബോ​​​ർ​​​ഡ് ഓ​​​ഫ് ഗ​​​വ​​​ർ​​​ണേ​​​ഴ്സും എ​​​ടു​​​ക്കു​​​ന്ന തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത് വി​​​ല​​​ക്കി ഇ​​​ട​​​ക്കാ​​​ല വി​​​ധി കോ​​​ട​​​തി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തോ​​​ടെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ബ​​​ജ​​​റ്റ് അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത നി​​​ല​​​യി​​​ലാ​​​ണ്. സാ​​​ന്പ​​​ത്തി​​​ക കാ​​​ര്യ​​​ങ്ങ​​​ൾ കൂ​​​ടാ​​​തെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ​​​രീ​​​ക്ഷ സം​​​ബ​​​ന്ധി​​​ച്ച പ​​​രാ​​​തി​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കു​​​ന്ന​​​ത് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തെ ഗു​​​രു​​​ത​​​ര​ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലേ​​​ക്ക് നീ​​​ങ്ങു​​​ക​​​യാ​​​ണ് സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല.

എ​​​ല്ലാ മാ​​​സ​​​വും വ​​​ൻ തു​​​ക​​​യാ​​​ണ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ സോ​​​ഫ്റ്റ് വേ​​​റി​​​നു വേ​​​ണ്ടി കെ​​​ൽ​​​ട്രോ​​​ണ്‍ മു​​​ഖേ​​​ന സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ത്തി​​​ന് ന​​​ൽ​​​കേ​​​ണ്ട​​​ത്. ഇ​​​തു മു​​​ട​​​ങ്ങി​​​ക്ക​​​ഴി​​​ഞ്ഞാ​​​ൽ സോ​​​ഫ്റ്റ‌​​​വേ​​​ർ സേ​​​വ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​കാ​​​തെ പ​​​രീ​​​ക്ഷ ന​​​ട​​​ത്തി​​​പ്പ് ഉ​​​ൾ​​​പ്പെ​​​ടെ അ​​​വ​​​താ​​​ള​​​ത്തി​​​ൽ ആ​​​യേ​​ക്കാം.

Latest News

Corehub Up