x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്പ​ല​പ്പു​ഴ​യി​ൽ രാ​ഷ്ട്രീ​യ പോ​ര് മു​റു​കു​ന്നു: ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി


Published: April 1, 2026 06:23 PM IST | Updated: April 1, 2026 06:23 PM IST

അ​മ്പ​ല​പ്പു​ഴ: മു​ൻ മ​ന്ത്രിയും യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാർഥിയുമായ ജി. ​സു​ധാ​ക​ര​നെ ല​ക്ഷ്യ​മി​ട്ട് ക​ടു​ത്ത രാ​ഷ്ട്രീ​യ വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​മ്പ​ല​പ്പു​ഴ​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി എ​ച്ച്. സ​ലാ​മി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് സു​ധാ​ക​ര​ന്‍റെ പേ​ര് പ​രാ​മ​ർ​ശി​ക്കാ​തെ മു​ഖ്യ​മ​ന്ത്രി ആ​ഞ്ഞ​ടി​ച്ച​ത്.

മ​ണ്ഡ​ല​ത്തി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ത്ഥി ഒ​രു അ​വ​സ​ര​വാ​ദി​യാ​ണെ​ന്നും, ഇ​ത്ത​രം നി​ല​പാ​ടു​ള്ള​വ​ർ ച​രി​ത്ര​ത്തി​ന്‍റെ ചെ​ളി​ക്കു​ണ്ടി​ൽ താ​ഴ്ന്നു​പോ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​രി​ഹ​സി​ച്ചു. കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ഈ ​അ​വ​സ​ര​വാ​ദി​യു​മാ​യി ചേ​ർ​ന്ന് വോ​ട്ട് ക​ച്ച​വ​ടം ന​ട​ത്തി എ​ൽ​ഡി​എ​ഫി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

പു​ന്ന​പ്ര വ​യ​ലാ​ർ ര​ക്ത​സാ​ക്ഷി​ക​ളു​ടെ വീ​ര​ച​രി​ത്ര​മു​ള്ള ഈ ​മ​ണ്ണ് വ​ഞ്ച​ക​രെ ഒ​രി​ക്ക​ലും പ്രോ​ത്സാ​ഹി​പ്പി​ക്കി​ല്ലെ​ന്നും വ​ഞ്ച​ന​യ്ക്ക് അ​മ്പ​ല​പ്പു​ഴ മ​റു​പ​ടി ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഇ​ത്ത​രം രാ​ഷ്ട്രീ​യ വ്യ​തി​യാ​ന​ങ്ങ​ൾ അ​മ്പ​ല​പ്പു​ഴ​യെ ബാ​ധി​ക്കി​ല്ലെ​ന്നും എ​ൽ​ഡി​എ​ഫി​ന് ഒ​രു പോ​റ​ൽ പോ​ലും ഏ​ൽ​ക്കാ​തെ വി​ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Tags : Pinarayi Vijayan Chief Minister Kerala News Latest News

Recent News

Corehub Up