Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Khalid Rahman

ക​ഞ്ചാ​വ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സം​വി​ധാ​യ​ക​നു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​ത് ശ​രി​യാ​ണോ; മ​മ്മൂ​ട്ടി​യോ​ട് ഹ​രീ​ഷ് പേ​ര​ടി

ഖാ​ലി​ദ് റ​ഹ്മാ​നു​മാ​യി പു​തി​യ ചി​ത്രം പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ മ​മ്മൂ​ട്ടി​യോ​ട് ചോ​ദ്യ​വു​മാ​യി ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി. ഒ​രു പൊ​തു പ്ര​വ​ർ​ത്ത​ക​ൻ കു​റ​ച്ച് നേ​രം കൂ​ടെ നി​ന്ന​പ്പോ​ൾ ഞാ​ൻ നി​ങ്ങ​ൾ​ക്ക് വേ​ണ്ടി വ​ന്ന​താ​ണെ​ന്ന് നാ​ട്ടു​കാ​ർ ക​രു​തി​ല്ലേ എ​ന്ന് തോ​ന്നി​യ മ​മ്മൂ​ട്ടി​ക്ക് ക​ഞ്ചാ​വ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സം​വി​ധാ​യ​ക​നു​മാ​യി സ​ഹ​ക​രി​ച്ച​പ്പോ​ൾ ആ ​തോ​ന്ന​ലു​ണ്ടാ​യി​ല്ലേ എ​ന്നാ​ണ് ഹ​രീ​ഷ് ചോ​ദി​ക്കു​ന്ന​ത്.

ഒ​രു പൊ​തു പ്ര​വ​ർ​ത്ത​ക​ൻ കു​റ​ച്ച് നേ​രം കൂ​ടെ നി​ന്ന​പ്പോ​ൾ ഞാ​ൻ നി​ങ്ങ​ൾ​ക്ക് വേ​ണ്ടി വ​ന്ന​താ​ണെ​ന്ന് നാ​ട്ടു​കാ​ർ ക​രു​തി​ല്ലെ എ​ന്ന തോ​ന്നി​യ മ​മ്മു​ക്ക​ക്ക്..​ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഒ​രു സം​വി​ധാ​യ​ക​നു​മാ​യി വീ​ണ്ടും സ​ഹ​ക​രി​ക്കാ​ൻ ത​യ്യാ​റാ​വു​മ്പോ​ൾ ഞാ​ൻ ല​ഹ​രി​യെ പ്രോ​ൽ​സാ​ഹി​പ്പി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ക​രു​തി​ല്ലെ...​എ​ന്ന് തോ​ന്നാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണ്?...​എ​നി​ക്ക​റി​യി​ല്ല..​ഏ​താ​ണ് ശ​രി എ​ന്നും എ​നി​ക്ക​റി​യി​ല്ല. ഹ​രീ​ഷി​ന്‍റെ വാ​ക്കു​ക​ൾ ഇ​ങ്ങ​നെ.

മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല ടൗ​ൺ​ഷി​പ്പ് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ ത​ന്‍റെ​യൊ​പ്പം ന​ട​ന്ന സി​പി​എം വ​യ​നാ​ട് ജി​ല്ലാ​സെ​ക്ര​ട്ട​റി കെ. ​റ​ഫീ​ഖി​നോ​ട് നീ​ര​സം പ്ര​ക​ടി​പ്പി​ച്ച മ​മ്മൂ​ട്ടി​യു​ടെ വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു.

നി​ങ്ങ​ൾ എ​പ്പോ​ഴും എ​ന്‍റെ​യൊ​പ്പം ന​ട​ന്നാ​ൽ ഞാ​ൻ നി​ങ്ങ​ൾ​ക്കു​വേ​ണ്ടി വ​ന്ന​താ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ക്കി​ല്ലേ എ​ന്നാ​യി​രു​ന്നു മ​മ്മൂ​ട്ടി​യു​ടെ ചോ​ദ്യം. ഇ​ത് വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും ഇ​ട​വ​ച്ചി​രു​ന്നു.

ഈ ​സം​ഭ​വ​ത്തെ പ്ര​തി​പാ​ദി​ച്ചാ​ണ് ഹ​രീ​ഷ് പേ​ര​ടി​യും മ​മ്മൂ​ട്ടി​യോ​ട് ചോ​ദ്യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ് ഖാ​ലി​ദ് റ​ഹ്മാ​ൻ, അ​ഷ്റ​ഫ് ഹം​സ എ​ന്നീ യു​വ​സം​വി​ധാ​യ​ക​രെ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ച​തി​ന് എ​ക്സൈ​സ് പി​ടി​കൂ​ടി​യ​ത്.

ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഛായാ​ഗ്രാ​ഹ​ക​ൻ സ​മീ​ർ താ​ഹി​റി​ന്‍റെ കൊ​ച്ചി​യി​ലെ ഫ്ലാ​റ്റി​ൽ ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

 

 

Latest News

Corehub Up