ഖാലിദ് റഹ്മാനുമായി പുതിയ ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ മമ്മൂട്ടിയോട് ചോദ്യവുമായി നടൻ ഹരീഷ് പേരടി. ഒരു പൊതു പ്രവർത്തകൻ കുറച്ച് നേരം കൂടെ നിന്നപ്പോൾ ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് നാട്ടുകാർ കരുതില്ലേ എന്ന് തോന്നിയ മമ്മൂട്ടിക്ക് കഞ്ചാവ് കേസിൽ അറസ്റ്റിലായ സംവിധായകനുമായി സഹകരിച്ചപ്പോൾ ആ തോന്നലുണ്ടായില്ലേ എന്നാണ് ഹരീഷ് ചോദിക്കുന്നത്.
ഒരു പൊതു പ്രവർത്തകൻ കുറച്ച് നേരം കൂടെ നിന്നപ്പോൾ ഞാൻ നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് നാട്ടുകാർ കരുതില്ലെ എന്ന തോന്നിയ മമ്മുക്കക്ക്..ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ ഒരു സംവിധായകനുമായി വീണ്ടും സഹകരിക്കാൻ തയ്യാറാവുമ്പോൾ ഞാൻ ലഹരിയെ പ്രോൽസാഹിപ്പിക്കുകയാണെന്ന് നാട്ടുകാർ കരുതില്ലെ...എന്ന് തോന്നാത്തത് എന്തുകൊണ്ടാണ്?...എനിക്കറിയില്ല..ഏതാണ് ശരി എന്നും എനിക്കറിയില്ല. ഹരീഷിന്റെ വാക്കുകൾ ഇങ്ങനെ.
മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ് സന്ദർശനത്തിനിടെ തന്റെയൊപ്പം നടന്ന സിപിഎം വയനാട് ജില്ലാസെക്രട്ടറി കെ. റഫീഖിനോട് നീരസം പ്രകടിപ്പിച്ച മമ്മൂട്ടിയുടെ വീഡിയോ വൈറലായിരുന്നു.
നിങ്ങൾ എപ്പോഴും എന്റെയൊപ്പം നടന്നാൽ ഞാൻ നിങ്ങൾക്കുവേണ്ടി വന്നതാണെന്ന് തെറ്റിദ്ധരിക്കില്ലേ എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. ഇത് വലിയ വിമർശനങ്ങൾക്കും ഇടവച്ചിരുന്നു.
ഈ സംഭവത്തെ പ്രതിപാദിച്ചാണ് ഹരീഷ് പേരടിയും മമ്മൂട്ടിയോട് ചോദ്യവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ഏപ്രിലിലാണ് ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നീ യുവസംവിധായകരെ ഹൈബ്രിഡ് കഞ്ചാവ് കൈവശം വച്ചതിന് എക്സൈസ് പിടികൂടിയത്.
ലഹരി ഉപയോഗിക്കാൻ തയാറെടുക്കുന്നതിനിടെയാണ് ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ ഇവരെ പിടികൂടിയത്.
Tags : mammootty khalid rahman hareesh perady