ഉണ്ട എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന മട്ടാഞ്ചേരി മാഫിയയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.
മമ്മൂട്ടിയോടൊപ്പം ആസിഫ് അലി, നസ്ലിൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഗാംഗ്സ്റ്റർ ആക്ഷൻ-കോമഡി എറർടെയ്നറായി ഒരുങ്ങുന്ന ഈ ചിത്രം മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ മറ്റൊരു ശ്രദ്ധേയമായ കഥാപാത്രമായിരിക്കും.

ഖാലിദ് റഹ്മാൻ ഉണ്ടയ്ക്കുശേഷം മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ഖാലിദ് റഹ്മാന്റെ ആലപ്പുഴ ജിംഖാനയും തല്ലുമാലയും അനുരാഗ കരിക്കിൻവെള്ളവും ഏറെ ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു.
പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെയും യൂണിവേഴ്സൽ സിനിമസിന്റെയും ബാനറിൽ ബി. രാകേഷും ഖാലിദ് റഹ്മാനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് നിയോഗ് കൃഷ്ണ, ഷറഫു-സുഹാസ്, തശ്രീഖ് അബ്ദുൽ സലാം; ക്യാമറ ജിംഷി ഖാലിദ്, എഡിറ്റർ നൗഫൽ അബ്ദുല്ല, മ്യൂസിക് റെക്സ് വിജയൻ, ബി.ജി.എം. സുഷിൻ ശ്യാം, മേക്കപ്പ് റോണക്സ് സേവിയർ, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈൻ മാനവ് സുരേഷ്, കോസ്റ്റ്യൂം മാഷർ ഹംസ, വി.എഫ്.എക്സ്. ഡിജി ബ്രിക്സ്, ലൈൻ പ്രൊഡ്യൂസർ വിഷാദ് കെ.എൽ., സ്റ്റിൽസ് രോഹിത് കെ. സുരേഷ്, ടൈറ്റിൽ ഡിസൈൻ ചാർളി ആൻഡ് ദി ബോയ്സ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ.
Tags : khalid rahman mammootty mattancheri mafia asif ali naslen