Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Naslen

Special

'ബാ​ച്ച്‌​ല​ർ പാ​ർ​ട്ടി Deux'ലെ ​ന​സ്ല​ന്‍റെ മാ​സ് ലു​ക്ക് പു​റ​ത്ത്!

മ​ല​യാ​ള​ത്തി​ന്‍റെ ഹി​റ്റ് സം​വി​ധാ​യ​ക​ൻ അ​മ​ൽ നീ​ര​ദി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ഒ​രു​ങ്ങു​ന്ന പു​തി​യ ചി​ത്ര​മാ​യ 'ബാ​ച്ച്‌​ല​ർ പാ​ർ​ട്ടി Deux' എ​ന്ന സി​നി​മ​യി​ലെ ന​സ്ല​ന്‍റെ ക്യാ​ര​ക്ട​ർ പോ​സ്റ്റ​ർ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടു.

സോ​ണി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ന​സ്ല​ൻ ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കൈ​യി​ൽ തോ​ക്കു​മാ​യി സ്റ്റൈ​ലി​ഷ് ലു​ക്കി​ൽ നി​ൽ​ക്കു​ന്ന ന​സ്ല​ന്‍റെ പോ​സ്റ്റ​ർ ഇ​തി​നോ​ട​കം ത​ന്നെ സി​നി​മാ​പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

മു​ൻ​പ് ന​ട​ൻ ടൊ​വി​നോ തോ​മ​സി​ന്‍റെ ക്യാ​ര​ക്ട​ർ പോ​സ്റ്റ​റും പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. ന​വം​ബ​ർ 19ന് ​തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന ചി​ത്രം, 2012-ൽ ​പു​റ​ത്തി​റ​ങ്ങി വ​ലി​യ ത​രം​ഗം സൃ​ഷ്ടി​ച്ച ക​ൾ​ട്ട് ക്ലാ​സി​ക് ചി​ത്രം 'ബാ​ച്ച്‌​ല​ർ പാ​ർ​ട്ടി'​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​യാ​ണ് ഒ​രു​ങ്ങു​ന്ന​ത്.

14 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മു​ള്ള ഈ ​തി​രി​ച്ചു​വ​ര​വ് ജെ​ൻ-​സി വൈ​ബി​ലാ​ണ് എ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ പേ​രാ​യ 'Deux' എ​ന്ന ഫ്ര​ഞ്ച് പ​ദ​ത്തി​ന് ര​ണ്ട്, അ​വ​രു​ടെ, അ​ല്ലെ​ങ്കി​ൽ അ​വ​രെ​ക്കു​റി​ച്ച് എ​ന്നെ​ല്ലാ​മാ​ണ് അ​ർ​ഥം വ​രു​ന്ന​ത്. റെ​ഡ്-​ഗോ​ൾ​ഡ​ൻ റെ​ട്രോ പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ അ​ടു​ത്തി​ടെ വ​ലി​യ രീ​തി​യി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു.

യു​വ​താ​ര​ങ്ങ​ളും മ​ല​യാ​ള സി​നി​മ​യി​ലെ മു​ൻ​നി​ര ന​ടീ​ന​ട​ന്മാ​രും ഒ​ത്തു​ചേ​രു​ന്ന ചി​ത്ര​ത്തി​ൽ ന​സ്ല​നും ടൊ​വി​നോ​യ്ക്കും പു​റ​മെ കു​ഞ്ചാ​ക്കോ ബോ​ബ​ൻ, സൗ​ബി​ൻ ഷാ​ഹി​ർ, ഷ​റ​ഫു​ദ്ദീ​ൻ, ശ്രീ​നാ​ഥ് ഭാ​സി, ച​ന്തു സ​ലീം​കു​മാ​ർ, ഷൈ​ൻ ടോം ​ചാ​ക്കോ, പാ​രി​സ് ല​ക്ഷ്മി, നാ​ദി​യ മൊ​യ്തു, ര​ജീ​ഷ വി​ജ​യ​ൻ, ജ്യോ​തി​ർ​മ​യി, ഹ​ൻ​സി​ക കൃ​ഷ്ണ​കു​മാ​ർ തു​ട​ങ്ങി വ​ൻ താ​ര​നി​ര​യാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്.

അ​മ​ൽ നീ​ര​ദ് പ്രൊ​ഡ​ക്ഷ​ൻ​സ്, അ​ൻ​വ​ർ റ​ഷീ​ദ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ്, ഫ​ഹ​ദ് ഫാ​സി​ൽ ആ​ൻ​ഡ് ഫ്ര​ണ്ട്സ് എ​ന്നീ ബാ​ന​റു​ക​ൾ ചേ​ർ​ന്നാ​ണ് സി​നി​മ​യു​ടെ നി​ർ​മ്മാ​ണം.

അ​പ്പു പ്ര​ഭാ​ക​ർ ഛായാ​ഗ്ര​ഹ​ണ​വും വി​വേ​ക് ഹ​ർ​ഷ​ൻ എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന് സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത് ക്രി​സ്റ്റോ സേ​വ്യ​റാ​ണ്.

ഉ​ണ്ണി ആ​റാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഭാ​ഷ​ണം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ത​പ​സ് നാ​യ​ക് സൗ​ണ്ട് ഡി​സൈ​നും ജോ​സ​ഫ് നെ​ല്ലി​ക്ക​ൽ പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​നും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.

റ​ഫീ​ഖ് അ​ഹ​മ്മ​ദ്, വി​നാ​യ​ക് ശ​ശി​കു​മാ​ർ എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് മ​ഷ​ർ ഹം​സ കോ​സ്റ്റ്യൂ​മും റോ​ണ​ക്സ് സേ​വ്യ​ർ മേ​ക്ക​പ്പും ഒ​രു​ക്കു​ന്നു. ചി​ത്ര​ത്തി​ന്‍റെ പി​ആ​ർ​ഒ ആ​തി​ര ദി​ൽ​ജി​ത്താ​ണ്.

Movies

പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കാ​യി ശ​ബ്ദ​മു​യ​ർ​ത്തി ടൊ​വീ​നോ​യും ന​സ്‌​ലി​നും ച​ന്തു​വും, കൂ​ടു​ത​ൽ പ​ഠി​ക്ക​ട്ടെ​യെ​ന്ന് ര​ഞ്ജി​നി

സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ കേ​ര​ള പി​എ​സ്‌​സി റാ​ങ്ക് ഹോ​ൾ​ഡ​ർ​മാ​ർ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി ടൊ​വീ​നോ​യും ന​സ്‌​ലി​നു​മ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ൾ.

ര​ഞ്ജി​നി ഹ​രി​ദാ​സ്, ച​ന്തു സ​ലിം​കു​മാ​ർ, ലി​യോ​ണ ലി​ഷോ​യ്, ദീ​പ തോ​മ​സ് തു​ട​ങ്ങി​യ​വ​രും ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ദു​ര​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്.

നീ​റ്റ് പ​രീ​ക്ഷാ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട​വ​ർ കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന പി​എ​സ്‌​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​മ​ര​ത്തെ അ​വ​ഗ​ണി​ക്കു​ന്ന​തി​നെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് സി​നി​മാ താ​ര​ങ്ങ​ള്‍ പി​ന്തു​ണ​യു​മാ​യി മു​ന്നോ​ട്ടു​വ​ന്ന​ത്.

ഡ​ൽ​ഹി​യി​ലെ സ​മ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​തി​ന് പി​ന്നാ​ലെ തി​രു​വ​ന​ന്ത​പു​ര​ത്തെ പി​എ​സ്‌​സി സ​മ​ര​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ത്ത​തെ​ന്ത് എ​ന്ന ചോ​ദ്യ​വു​മാ​യി നി​ര​വ​ധി സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ച്ച​താ​യി ര​ഞ്ജി​നി ഹ​രി​ദാ​സ് കു​റി​ച്ചു.

വി​ഷ​യ​ത്തി​ന്‍റെ പൂ​ർ​ണ​രൂ​പം മ​ന​സി​ലാ​ക്കാ​ൻ ഓ​ൺ​ലൈ​നി​ൽ വി​വ​ര​ങ്ങ​ൾ പ​ര്യാ​പ്ത​മ​ല്ലെ​ന്നും സ​മ​ര​ക്കാ​രു​മാ​യി നേ​രി​ട്ട് സം​സാ​രി​ച്ച് കാ​ര്യ​ങ്ങ​ൾ പ​ഠി​ച്ച ശേ​ഷം പൂ​ർ​ണ പി​ന്തു​ണ​യോ​ടെ കൂ​ടെ​യു​ണ്ടാ​കു​മെ​ന്നും ര​ഞ്ജി​നി വ്യ​ക്ത​മാ​ക്കി.

‘‘എ​ല്ലാ​വ​ർ​ക്കും ന​മ​സ്കാ​രം, ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി, ഞാ​ൻ ഡ​ൽ​ഹി​യി​ലെ സ​മ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​തു​മു​ത​ൽ, സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന കേ​ര​ള പി.​എ​സ്.​സി ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളു​ടെ സ​മ​ര​ത്തെ​ക്കു​റി​ച്ച് എ​ന്തു​കൊ​ണ്ട് സം​സാ​രി​ക്കു​ന്നി​ല്ല എ​ന്ന് ചോ​ദി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ന്ന​ത്.

സ​ത്യം പ​റ​ഞ്ഞാ​ൽ, നി​ങ്ങ​ളി​ല​ധി​കം പേ​രും ഈ ​വി​ഷ​യം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത് വ​രെ ഇ​തി​നെ​ക്കു​റി​ച്ച് എ​നി​ക്ക് വ​ലി​യ ധാ​ര​ണ​യി​ല്ലാ​യി​രു​ന്നു. ഇ​പ്പോ​ഴും, വി​ഷ​യ​ത്തി​ന്റെ പൂ​ർ​ണ രൂ​പം മ​ന​സ്സി​ലാ​ക്കാ​ൻ ത​ക്ക വി​വ​ര​ങ്ങ​ൾ ഓ​ൺ​ലൈ​നി​ൽ ല​ഭ്യ​മാ​യി​ട്ടി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ, ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ചെ​യ്യേ​ണ്ട ശ​രി​യാ​യ കാ​ര്യം ത​ന്നെ​യാ​ണ് ഞാ​ൻ ചെ​യ്യു​ന്ന​ത്, എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​യി പ​ഠി​ക്കാ​നും മ​ന​സ്സി​ലാ​ക്കാ​നും ഞാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്.

ഈ ​സ​മ​രം ന​യി​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ളോ അ​വ​രു​ടെ പ്ര​തി​നി​ധി​ക​ളോ ഇ​ത് കാ​ണു​ന്നു​ണ്ടെ​ങ്കി​ൽ, അ​ല്ലെ​ങ്കി​ൽ നി​ങ്ങ​ൾ​ക്ക് അ​വ​രെ അ​റി​യാ​മെ​ങ്കി​ൽ, ദ​യ​വാ​യി ഞ​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധ​പ്പെ​ടു​ത്തു​ക. അ​വ​രു​ടെ ബ​ന്ധ​പ്പെ​ടേ​ണ്ട വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യോ താ​ഴെ ടാ​ഗ് ചെ​യ്യു​ക​യോ ചെ​യ്യു​ക. അ​വ​രോ​ട് നേ​രി​ട്ട് സം​സാ​രി​ക്കാ​നും അ​വ​രു​ടെ ആ​ശ​ങ്ക​ക​ൾ മ​ന​സ്സി​ലാ​ക്കാ​നും എ​നി​ക്ക് ആ​ഗ്ര​ഹ​മു​ണ്ട്.

എ​ന്നെ കാ​ര്യ​ങ്ങ​ൾ അ​റി​യി​ക്കു​ക​യും ജാ​ഗ്ര​ത​യോ​ടെ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ക​യും ചെ​യ്ത എ​ല്ലാ​വ​ർ​ക്കും ന​ന്ദി. ഡ​ൽ​ഹി​യി​ലാ​യാ​ലും കേ​ര​ള​ത്തി​ലാ​യാ​ലും രാ​ജ്യ​ത്തി​ന്‍റെ ഏ​ത് കോ​ണി​ലാ​യാ​ലും, അ​ർ​ഹ​ത​പ്പെ​ട്ട ഒ​രു വി​ഷ​യ​വും കേ​ൾ​ക്കാ​തെ പോ​ക​രു​ത്.

ഈ ​വി​ഷ​യം കൃ​ത്യ​മാ​യി പ​ഠി​ച്ച ശേ​ഷം, എ​ന്‍റെ ശ​ബ്ദ​ത്തി​ന് കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ എ​ത്തി​ക്കാ​നും ന​ല്ലൊ​രു മാ​റ്റ​ത്തി​ന് കാ​ര​ണ​മാ​കാ​നും സാ​ധി​ക്കു​മെ​ന്ന് നി​ങ്ങ​ൾ​ക്ക് തോ​ന്നു​ക​യാ​ണെ​ങ്കി​ൽ, നി​ങ്ങ​ളോ​ടൊ​പ്പം നി​ൽ​ക്കാ​ൻ ഞാ​ൻ തി​ക​ച്ചും സ​ന്ന​ദ്ധ​യാ​ണ്. എ​ന്നെ​ക്കൊ​ണ്ട് എ​ന്തെ​ങ്കി​ലും സ​ഹാ​യം ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ങ്കി​ൽ, തീ​ർ​ച്ച​യാ​യും ഞാ​ൻ കൂ​ടെ​യു​ണ്ടാ​കും.’’​ര​ഞ്ജി​നി ഹ​രി​ദാ​സ് കു​റി​ച്ചു.

ദേ​ശീ​യ ത​ല​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളി​ൽ മാ​ത്രം ശ​ബ്ദ​മു​യ​ർ​ത്തു​ക​യും സ്വ​ന്തം നാ​ട്ടി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നെ​തി​രെ ശ​ക്ത​മാ​യ ഭാ​ഷ​യി​ലാ​ണ് ന​ട​ൻ ച​ന്തു സ​ലിം​കു​മാ​ർ പ്ര​തി​ക​രി​ച്ച​ത്.

‘‘തി​ര​ഞ്ഞെ​ടു​ത്ത വി​ഷ​യ​ങ്ങ​ളി​ൽ മാ​ത്രം ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്ന​ത് ന​മ്മെ അ​നീ​തി​ക​ളി​ൽ നി​ന്ന് വേ​റി​ട്ടു നി​ർ​ത്തു​ന്നി​ല്ല! നീ​റ്റ് ചോ​ദ്യ​പ്പേ​പ്പ​ർ ചോ​ർ​ച്ച വ​ലി​യൊ​രു വി​ഷ​യം ത​ന്നെ​യാ​ണ്! അ​തു​പോ​ലെ ത​ന്നെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് പി.​എ​സ്.​സി ഭ​ര​ണ​സം​വി​ധാ​ന​ത്തി​ലെ വീ​ഴ്ച​ക​ളും! അ​തു​കൊ​ണ്ട് കൊ​ച്ചി​യി​ലും മാ​ന​വീ​യം വീ​ഥി​യി​ലും ഒ​ത്തു​കൂ​ടു​ന്ന പ്രി​യ​പ്പെ​ട്ട​വ​രെ, ന​മു​ക്ക് ഈ ​വി​ഷ​യ​ത്തെ ഗൗ​ര​വ​ത്തോ​ടെ കാ​ണാം. കേ​ൾ​ക്കേ​ണ്ടി​ട​ത്ത് ഉ​യ​ർ​ന്ന ശ​ബ്ദ​ത്തി​ൽ ത​ന്നെ പ്ര​തി​ക​രി​ക്കാം. ന​മ്മു​ടെ ല​ക്ഷ്യ​ങ്ങ​ളെ വി​ഭ​ജി​ക്കാ​ൻ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളെ അ​നു​വ​ദി​ക്ക​രു​ത്.

അ​തി​ർ​ത്തി​ക​ൾ​ക്ക​തീ​ത​മാ​യി, ഇ​ന്ത്യ​യി​ലെ യു​വ​ത്വ​വും അ​വ​രു​ടെ പ​രി​ശ്ര​മ​ങ്ങ​ളും വി​ല​പ്പെ​ട്ട​താ​ണ്, അ​ല്ലേ? ചി​ന്തി​ക്കൂ.’’​സ​മ​രം ചെ​യ്യു​ന്ന റാ​ങ്ക് ഹോ​ൾ​ഡേ​ഴ്‌​സി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ചു​കൊ​ണ്ട് ച​ന്തു സ​ലിം കു​മാ​ർ കു​റി​ച്ചു.

Movies

പ്രി റി​ലീ​സ് ട്രെ​യി​ല​ർ ഇ​ല്ലാ​തെ മോ​ളി​വു​ഡ് ടൈം​സ്; പ​റ്റു​മെ​ങ്കി​ൽ ടീ​സ​റും കാ​ണ​രു​തെ​ന്ന് സം​വി​ധാ​യ​ക​ൻ  

നാ​ളെ തി​യ​റ്റ​റി​ലെ​ത്തു​ന്ന ന​സ്‌​ലി​ൻ ചി​ത്രം മോ​ളി​വു​ഡ് ടൈം​സി​നെ​ക്കു​റി​ച്ച് സം​വി​ധാ​യ​ക​ൻ അ​ഭി​ന​വ് സു​ന്ദ​ർ. ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ഇ​റ​ക്കാ​തെ​യാ​ണ് സി​നി​മ റി​ലീ​സ് ചെ​യ്യു​ന്ന​ത്.

സി​നി​മ​യെ​ക്കു​റി​ച്ചു കൂ​ടു​ത​ൽ അ​റി​യാ​തെ സി​നി​മ കാ​ണ​ണ​മെ​ന്നും അ​ഭി​ന​വ് പ​റ​യു​ന്നു. സാ​ധ്യ​മാ​കു​മെ​ങ്കി​ല്‍ ടീ​സ​റും കാ​ണ​രു​തെ​ന്നും അ​ഭി​ന​വ് എ​ക്സി​ൽ കു​റി​ച്ചു. 

‘റി​ലീ​സ് തി​യ​തി അ​ടു​ത്തി​ട്ടും ട്രെ​യി​ല​ർ ഇ​ല്ലേ’ എ​ന്ന ചോ​ദ്യ​ത്തി​നാ​ണ് സം​വി​ധാ​യ​ക​ൻ മ​റു​പ​ടി ന​ൽ​കി​യ​ത്. പ്രി​റി​ലീ​സ് ട്രെ​യി​ല​ർ ഉ​ണ്ടെ​ങ്കി​ൽ ചി​ത്രം കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് എ​ത്തു​മെ​ന്നും ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഒ​ന്നും പ്ലാ​ൻ ചെ​യ്തി​ല്ലെ​ന്നു​മു​ള്ള ഒ​രു പോ​സ്റ്റി​നു​ള്ള മ​റു​പ​ടി​യാ​യി​രു​ന്നു അ​ഭി​ന​വ് സു​ന്ദ​ർ ന​ൽ​കി​യ​ത്.

 

Movies

പ്രേ​മ​ലു​വി​ന് ര​ണ്ടാം ഭാ​ഗം ഉ​ണ്ടാ​കി​ല്ല; പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ച്ചെ​ന്ന് ദി​ലീ​ഷ് പോ​ത്ത​ൻ

പ്രേ​മ​ലു 2 സി​നി​മ പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ച്ച​താ​യി നി​ർ​മാ​താ​വ് ദി​ലീ​ഷ് പോ​ത്ത​ൻ. പ്രേ​മ​ലു 2 ഉ​പേ​ക്ഷി​ച്ചു എ​ന്നു കേ​ൾ​ക്കു​ന്ന​ല്ലോ എ​ന്ന ചോ​ദ്യ​ത്തി​ന് അ​ങ്ങ​നെ ഒ​രു ആ​ലോ​ച​ന​ക​ളി​ലൊ​ക്കെ​യാ​ണ്. അ​തി​ന് പ​ക​ര​മാ​ണ് ബ​ത്‌​ല​ഹേം കു​ടും​ബ യൂ​ണി​റ്റ് മീ​റ്റ​റി​ലേ​ക്ക് ക​യ​റി വ​ന്നി​രി​ക്കു​ന്ന​തെ​ന്നു​മാ​ണ് അ​ദ്ദേ​ഹം മ​റു​പ​ടി പ​റ​ഞ്ഞ​ത്.

ഒ​രു ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ സി​നി​മ​യു​ടെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ണ്‍ എ​യ​ര്‍ കേ​ര​ള​യോ​ട് സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

തി​ര​ക്ക​ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളാ​ണ് ചി​ത്രം ഉ​പേ​ക്ഷി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ല​ഭ്യ​മ​ല്ല.

നേ​ര​ത്തെ ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ല്‍ പ്രേ​മ​ലു​വി​ന്‍റെ ര​ണ്ടാം ഭാ​ഗം ഉ​ട​നെ ഉ​ണ്ടാ​കി​ല്ലെ​ന്ന് ദി​ലീ​ഷ് പോ​ത്ത​ൻ അ​റി​യി​ച്ചി​രു​ന്നു.

2024 ഏ​പ്രി​ൽ 18നാ​ണ് പ്രേ​മ​ലു 2 ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. പ്രേ​മ​ലു സി​നി​മ​യു​ടെ വി​ജ​യാ​ഘോ​ഷ പ​രി​പാ​ടി​യി​ലാ​യി​രു​ന്നു സം​വി​ധാ​യ​ക​ന്‍റെ പ്ര​ഖ്യാ​പ​നം.

എ​ന്നാ​ൽ പ​ല കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടും പ്രേ​മ​ലു 2 നീ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ​യാ​ണ് ചി​ത്രം പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ച്ചു എ​ന്ന ത​ര​ത്തി​ലു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​രു​ന്ന​ത്.

Movies

മ​ട്ടാ​ഞ്ചേ​രി മാ​ഫി​യാ​യു​മാ​യി മ​മ്മൂ​ട്ടി​യും ഖാ​ലി​ദ് റ​ഹ്മാ​നും; ഒ​പ്പം ആ​സി​ഫും ന​സ്ലി​നും

ഉ​ണ്ട എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തി​നു​ശേ​ഷം മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി ഖാ​ലി​ദ് റ​ഹ്മാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മ​ട്ടാ​ഞ്ചേ​രി മാ​ഫി​യ​യു​ടെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി.

മ​മ്മൂ​ട്ടി​യോ​ടൊ​പ്പം ആ​സി​ഫ് അ​ലി, ന​സ്ലി​ൻ എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ചി​ത്ര​ത്തി​നു​ണ്ട്. ഗാം​ഗ്സ്റ്റ​ർ ആ​ക്ഷ​ൻ-​കോ​മ​ഡി എ‍​റ​ർ​ടെ​യ്ന​റാ​യി ഒ​രു​ങ്ങു​ന്ന ഈ ​ചി​ത്രം മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി​യു​ടെ ക​രി​യ​റി​ലെ മ​റ്റൊ​രു ശ്ര​ദ്ധേ​യ​മാ​യ ക​ഥാ​പാ​ത്ര​മാ​യി​രി​ക്കും.

Movies

ച​ന്ദ്ര ശ​രി​ക്കും സൂ​പ്പ​ർ ഹീ​റോ​യാ​ണോ? ദു​ൽ​ഖ​ർ നി​ർ​മി​ക്കു​ന്ന "ലോ​ക' ചാ​പ്റ്റ​ർ വ​ൺ-​ച​ന്ദ്ര ടീ​സ​ർ

ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ വേ​ഫ​റ​ർ ഫി​ലിം​സ് നി​ർ​മി​ക്കു​ന്ന ഏ​ഴാം ചി​ത്ര​മാ​യ ലോ​ക ചാ​പ്റ്റ​ർ വ​ൺ: ച​ന്ദ്ര​യു​ടെ ടീ​സ​ർ റി​ലീ​സ് ചെ​യ്തു. ന​സ്‌​ലി​ൻ, ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ലോ​ക ഒ​രു സൂ​പ്പ​ർ ഹീ​റോ ചി​ത്ര​മാ​യാ​ണ് ഒ​രു​ക്കു​ന്ന​ത്. വ​ലി​യ ബ​ജ​റ്റി​ൽ എ​ടു​ക്കു​ന്ന സി​നി​മ ഡൊ​മി​നി​ക് അ​രു​ൺ ആ​ണ് എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

“ലോ​ക” എ​ന്ന് പേ​രു​ള്ള സൂ​പ്പ​ർ ഹീ​റോ സി​നി​മാ​റ്റി​ക് യൂ​ണി​വേ​ഴ്സി​ലെ ആ​ദ്യ ചി​ത്ര​മാ​ണ് ച​ന്ദ്ര. ഒ​രു സൂ​പ്പ​ർ​ഹീ​റോ ക​ഥാ​പാ​ത്രം ആ​യാ​ണ് ക​ല്യാ​ണി ഈ ​ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത്. ന​സ്‌​ലി​ൻ ഒ​രു പൂ​ച്ച​യെ കൈ​യി​ലെ​ടു​ത്ത് നി​ൽ​ക്കു​ന്ന പോ​സ്റ്റ​റി​ലൂ​ടെ​യാ​ണ് ദു​ൽ​ഖ​ർ ടീ​സ​ർ അ​പ്‌​ഡേ​റ്റ് പു​റ​ത്തു​വി​ട്ട​ത്.

Latest News

Corehub Up