x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രി റി​ലീ​സ് ട്രെ​യി​ല​ർ ഇ​ല്ലാ​തെ മോ​ളി​വു​ഡ് ടൈം​സ്; പ​റ്റു​മെ​ങ്കി​ൽ ടീ​സ​റും കാ​ണ​രു​തെ​ന്ന് സം​വി​ധാ​യ​ക​ൻ  


Published: June 4, 2026 11:56 AM IST | Updated: June 4, 2026 12:05 PM IST

നാ​ളെ തി​യ​റ്റ​റി​ലെ​ത്തു​ന്ന ന​സ്‌​ലി​ൻ ചി​ത്രം മോ​ളി​വു​ഡ് ടൈം​സി​നെ​ക്കു​റി​ച്ച് സം​വി​ധാ​യ​ക​ൻ അ​ഭി​ന​വ് സു​ന്ദ​ർ. ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ഇ​റ​ക്കാ​തെ​യാ​ണ് സി​നി​മ റി​ലീ​സ് ചെ​യ്യു​ന്ന​ത്.

സി​നി​മ​യെ​ക്കു​റി​ച്ചു കൂ​ടു​ത​ൽ അ​റി​യാ​തെ സി​നി​മ കാ​ണ​ണ​മെ​ന്നും അ​ഭി​ന​വ് പ​റ​യു​ന്നു. സാ​ധ്യ​മാ​കു​മെ​ങ്കി​ല്‍ ടീ​സ​റും കാ​ണ​രു​തെ​ന്നും അ​ഭി​ന​വ് എ​ക്സി​ൽ കു​റി​ച്ചു. 

‘റി​ലീ​സ് തി​യ​തി അ​ടു​ത്തി​ട്ടും ട്രെ​യി​ല​ർ ഇ​ല്ലേ’ എ​ന്ന ചോ​ദ്യ​ത്തി​നാ​ണ് സം​വി​ധാ​യ​ക​ൻ മ​റു​പ​ടി ന​ൽ​കി​യ​ത്. പ്രി​റി​ലീ​സ് ട്രെ​യി​ല​ർ ഉ​ണ്ടെ​ങ്കി​ൽ ചി​ത്രം കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് എ​ത്തു​മെ​ന്നും ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഒ​ന്നും പ്ലാ​ൻ ചെ​യ്തി​ല്ലെ​ന്നു​മു​ള്ള ഒ​രു പോ​സ്റ്റി​നു​ള്ള മ​റു​പ​ടി​യാ​യി​രു​ന്നു അ​ഭി​ന​വ് സു​ന്ദ​ർ ന​ൽ​കി​യ​ത്.

 

‘മു​കു​ന്ദ​ൻ ഉ​ണ്ണി അ​സോ​സി​യേ​റ്റ്’ എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം അ​ഭി​ന​വ് സു​ന്ദ​ർ നാ​യ​ക് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ‘മോ​ളി​വു​ഡ് ടൈം​സ്’. മ​ല​യാ​ള​സി​നി​മ​യി​ലെ ഏ​റ്റ​വും മി​ക​ച്ച ഹൊ​റ​ർ ചി​ത്ര സം​വി​ധാ​യ​ക​നാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന യു​വാ​വാ​യാ​ണ് ന​സ്ലെ​ൻ ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. രാ​മു സു​നി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന. ജേ​ക്സ് ബി​ജോ​യ് ആ​ണ് സം​ഗീ​തം. 

ന​സ്‌​ലി​ന് പു​റ​മേ സം​ഗീ​ത് പ്ര​താ​പ്, ഷ​റ​ഫു​ദ്ദീ​ന്‍ എ​ന്നി​വ​രും ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്. മ​ല​യാ​ള സി​നി​മ​യി​ലെ നി​ര​വ​ധി താ​ര​ങ്ങ​ൾ കാ​മി​യോ റോ​ളു​ക​ൾ ചി​ത്ര​ത്തി​ൽ വ​രു​ന്നു​ണ്ട്.

അ​ഭി​ന​വ് സു​ന്ദ​ര്‍ നാ​യ​ക് സം​വി​ധാ​നം ചെ​യ്യു​ന്ന മോ​ളി​വു​ഡ് ടൈം​സ് ആ​ഷി​ഖ് ഉ​സ്മാ​ന്‍ പ്രൊ​ഡ​ക്ഷ​ന്‍​സി​ന്റെ ബാ​ന​റി​ല്‍ ആ​ഷി​ഖ് ഉ​സ്മാ​ന്‍ നി​ര്‍​മി​ക്കു​ന്നു . മോ​ളി​വു​ഡ് ടൈം​സി​നു ശേ​ഷം മോ​ഹ​ൻ​ലാ​ൽ പോ​ലീ​സ് വേ​ഷ​ത്തി​ൽ എ​ത്തു​ന്ന ത​രു​ൺ മൂ​ർ​ത്തി ചി​ത്രം അ​തി​മ​നോ​ഹ​ര​മാ​ണ് ആ​ഷി​ക് ഉ​സ്മാ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ അ​ടു​ത്ത വ​ലി​യ പ്രോ​ജ​ക്ട്.

Tags : Mollywood Times abhinav sundar naslen

Recent News

Corehub Up