പ്രേമലു 2 സിനിമ പൂർണമായും ഉപേക്ഷിച്ചതായി നിർമാതാവ് ദിലീഷ് പോത്തൻ. പ്രേമലു 2 ഉപേക്ഷിച്ചു എന്നു കേൾക്കുന്നല്ലോ എന്ന ചോദ്യത്തിന് അങ്ങനെ ഒരു ആലോചനകളിലൊക്കെയാണ്. അതിന് പകരമാണ് ബത്ലഹേം കുടുംബ യൂണിറ്റ് മീറ്ററിലേക്ക് കയറി വന്നിരിക്കുന്നതെന്നുമാണ് അദ്ദേഹം മറുപടി പറഞ്ഞത്.
ഒരു ദുരൂഹ സാഹചര്യത്തിൽ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഓണ്‍ എയര്‍ കേരളയോട് സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
തിരക്കഥയുമായി ബന്ധപ്പെട്ട ചില അഭിപ്രായ വ്യത്യാസങ്ങളാണ് ചിത്രം ഉപേക്ഷിക്കാൻ കാരണമെന്ന് പറയപ്പെടുന്നു. ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല.
നേരത്തെ ചില സാങ്കേതിക കാരണങ്ങളാല്‍ പ്രേമലുവിന്റെ രണ്ടാം ഭാഗം ഉടനെ ഉണ്ടാകില്ലെന്ന് ദിലീഷ് പോത്തൻ അറിയിച്ചിരുന്നു.
2024 ഏപ്രിൽ 18നാണ് പ്രേമലു 2 ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. പ്രേമലു സിനിമയുടെ വിജയാഘോഷ പരിപാടിയിലായിരുന്നു സംവിധായകന്റെ പ്രഖ്യാപനം.
എന്നാൽ പല കാരണങ്ങൾ കൊണ്ടും പ്രേമലു 2 നീണ്ടുപോകുകയായിരുന്നു. അതിനിടെയാണ് ചിത്രം പൂർണമായും ഉപേക്ഷിച്ചു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
Tags : Premalu 2 naslen mamitha baiju