Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Knockouts

നോ​ക്കൗ​ട്ടി​ലേ​ക്ക് അ​ടു​ത്ത് നെ​ത​ര്‍​ല​ന്‍​ഡ്‌​സ്

ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ല്‍ ഗോ​ള്‍​കൊ​ണ്ട് സെ​ഞ്ചു​റി തി​ക​ച്ച് ഓ​റ​ഞ്ചീ​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന നെ​ത​ര്‍​ല​ന്‍​ഡ്‌​സ്. 2026 എ​ഡി​ഷ​ന്‍റെ ഗ്രൂ​പ്പ് എ​ഫി​ല്‍ ത​ങ്ങ​ളു​ടെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ 5-1നു ​സ്വീ​ഡ​നെ ത​ക​ര്‍​ത്ത​തോ​ടെ​യാ​ണ് നെ​ത​ര്‍​ല​ന്‍​ഡ്‌​സ് 100 ഗോ​ള്‍ ക​ട​ന്ന​ത്. ഫി​ഫ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ല്‍ 100 ഗോ​ള്‍ ക്ല​ബ്ബി​ല്‍ ഇ​ടം​പി​ടി​ക്കു​ന്ന എ​ട്ടാ​മ​ത് ടീ​മാ​ണ് ഓ​റ​ഞ്ചീ​സ്.

ഗ്രൂ​പ്പ് എ​ഫി​ലെ ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ ജ​പ്പാ​നു​മാ​യി സ​മ​നി​ല വ​ഴ​ങ്ങി​യ നെ​ത​ര്‍​ല​ന്‍​ഡ്‌​സ്, സ്വീ​ഡ​ന് എ​തി​രാ​യ ജ​യ​ത്തോ​ടെ നാ​ലു പോ​യി​ന്‍റു​മാ​യി ഒ​ന്നാ​മ​തെ​ത്തി. ഇ​ത്ര​യും പോ​യി​ന്‍റു​മാ​യി ജ​പ്പാ​ന്‍ ര​ണ്ടാ​മ​തു​ണ്ട്. നെ​ത​ര്‍​ല​ന്‍​ഡ്‌​സി​ന്‍റെ ബ്ര​യാ​ന്‍ ബ്രോ​ബി​യും കോ​ഡി ഗാ​ക്‌​പോ​യും ഇ​ര​ട്ട​ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. ഗാ​ക്‌​പോ നേ​ടി​യ ര​ണ്ടാം ഗോ​ള്‍ 2026 ലോ​ക​ക​പ്പി​ലെ 100-ാം ഗോ​ളാ​യി​രു​ന്നു എ​ന്ന​തും ശ്ര​ദ്ധേ​യം.

സൈ​മ​ണ്‍ സാ​റി​നെ ഓ​ര്‍​മി​ച്ചു

സ്വീ​ഡ​ന് എ​തി​രാ​യ മ​ത്സ​രം ക​ണ്ട​പ്പോ​ള്‍ 1973ല്‍ ​സ​ന്തോ​ഷ് ട്രോ​ഫി ചാ​മ്പ്യ​ന്മാ​രാ​യ കേ​ര​ള ടീ​മി​ന്‍റെ പ​രി​ശീ​ല​ക​ന്‍ സൈ​മ​ണ്‍ സാ​റി​നെ ഓ​ര്‍​ത്തു​പോ​യി. അ​ന്നു ഞ​ങ്ങ​ളെ സൈ​മ​ണ്‍ സാ​ര്‍ പ​ഠി​പ്പി​ച്ച​തു​പോ​ലെ, വിം​ഗു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ആ​ക്ര​മ​ണ​മാ​യി​രു​ന്നു നെ​ത​ര്‍​ല​ന്‍​ഡ്‌​സ് സ്വീ​ഡ​ന് എ​തി​രേ കാ​ഴ്ച​വ​ച്ച​ത്.

അ​ഞ്ചാം മി​നി​റ്റി​ല്‍ ബ്ര​യാ​ന്‍ ബ്രോ​ബി നെ​ത​ര്‍​ല​ന്‍​ഡി​നാ​യി ആ​ദ്യ ഗോ​ള്‍ നേ​ടി. ഇ​ട​തു വിം​ഗി​ല്‍​നി​ന്നു കോ​ഡി ഗാ​ക്‌​പോ ന​ല്‍​കി​യ കാ​ര്‍​പ്പ​റ്റ് ഡ്രൈ​വ് ക്രോ​സി​ല്‍​നി​ന്നാ​യി​രു​ന്നു ബ്രോ​ബി​യു​ടെ ഗോ​ള്‍. 17-ാം മി​നി​റ്റി​ല്‍ ബ്രോ​ബി വീ​ണ്ടും ല​ക്ഷ്യം​ക​ണ്ടു. ഇ​ത്ത​വ​ണ ഡെ​ന്‍​സി​ല്‍ ഡെം​ഫ്രി​സ് വ​ല​തു വിം​ഗി​ല്‍​നി​ന്നു ന​ല്‍​കി​യ കാ​ര്‍​പ്പ​റ്റ് ഡ്രൈ​വ് ക്രോ​സി​ലാ​യി​രു​ന്നു ഗോ​ള്‍.

ര​ണ്ടാം പ​കു​തി​യി​ല്‍ കോ​ഡി ഗാ​ക്‌​പോ 47, 54 മി​നി​റ്റു​ക​ളി​ല്‍ ല​ക്ഷ്യം​ക​ണ്ട​തോ​ടെ നെ​ത​ര്‍​ല​ന്‍​ഡ്‌​സ് 4-0നു ​മു​ന്നി​ല്‍. എ​ന്നാ​ല്‍, 59-ാം മി​നി​റ്റി​ല്‍ സ്വീ​ഡ​ന്‍റെ ആ​ന്‍റ​ണി എ​ലാ​ഞ്ഞ ഒ​രു ഗോ​ള്‍ മ​ട​ക്കി. എ​ന്നാ​ല്‍, 89-ാം മി​നി​റ്റി​ല്‍ കി​സെ​ന്‍​സി​യോ സ​മ്മ​ര്‍​വി​ല്‍ നെ​ത​ര്‍​ല​ന്‍​ഡ്‌​സി​ന്‍റെ അ​ഞ്ചാം ഗോ​ള്‍ സ്വീ​ഡി​ഷ് വ​ല​യി​ലെ​ത്തി​ച്ചു.

ഓ​റ​ഞ്ച് ആ​ക്ര​മ​ണം

വിം​ഗു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ആ​ക്ര​മ​ണ​മാ​യി​രു​ന്നു നെ​ത​ര്‍​ല​ന്‍​ഡ്‌​സ് ന​ട​ത്തി​യ​ത്. അ​തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​ക്ര​മ​ണം ന​ട​ന്ന​ത് ഇ​ട​തു വിം​ഗി​ലൂ​ടെ ആ​യി​രു​ന്നു. മ​റു​വ​ശ​ത്ത് പെ​ര്‍​ഫെ​ക്ട് പാ​സിം​ഗ് ന​ട​ത്താ​ന്‍ പോ​ലും സ്വീ​ഡ​നു സാ​ധി​ച്ചി​ല്ല. മി​ഡ്ഫീ​ല്‍​ഡേ​ഴ്‌​സ് വി​ത്ഡ്രോ ചെ​യ്തു ക​ളി​ക്കു​ന്ന​തി​ലും പ​രാ​ജ​യ​പ്പെ​ട്ടു. നെ​ത​ര്‍​ല​ന്‍​ഡ്‌​സ് ഗോ​ള്‍ കീ​പ്പ​ര്‍ ബാ​ര്‍​ത് ഫെ​ര്‍​ബ്രൂ​ഹ​ന്‍റെ ഉ​ജ്വ​ല സേ​വു​ക​ളും സ്വീ​ഡി​ന്‍റെ ഗോ​ളി​ലേ​ക്കു​ള്ള വ​ഴി​യി​ല്‍ ത​ട​സ​മാ​യി.

Latest News

Corehub Up