Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ksta

Pathanamthitta

കെ​എ​സ്ടി​എ മാ​ർ​ച്ചും ധർണയും നാ​ളെ

പ​ത്ത​നം​തി​ട്ട: പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക​രു​ടെ മാ​ർ​ച്ചും ധ​ർ​ണ​യും 2026 നാ​ളെ തി​രു​വ​ല്ല​യി​ൽ ന​ട​ക്കും. രാ​വി​ലെ 10ന് ​ഡി​ഡി​ഇ ഓ​ഫീ​സ് പ​രി​സ​ര​ത്തു നി​ന്നും പ്ര​ക​ട​നം ആ​രം​ഭി​ക്കും. പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം ന​ട​ക്കു​ന്ന ധ​ർ​ണ മു​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​എ​സ്ടി​എ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം കെ.​ജെ. ഷൈ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

അ​ധ്യാ​പ​ക​രു​ടെ ഓ​ൺ​ലൈ​ൻ സ്ഥ​ല​മാ​റ്റം അ​ട്ടി​മ​റി​ച്ചും ഉ​ച്ച ഭ​ക്ഷ​ണ​ത്തു​ക മാ​റി​യെ​ടു​ക്കു​ന്ന​തി​ൽ സ​ങ്കീ​ർ​ണ​ത​ക​ൾ സൃ​ഷ്ടി​ച്ചും പ്ര​മോ​ഷ​നു​ക​ൾ സ​മ​യ ബ​ന്ധി​ത​മാ​യി ന​ൽ​കാ​തെ​യും ശ​മ്പ​ള പ​രി​ഷ്ക​ര​ണ​വും ലീ​വ് സ​റ​ണ്ട​റും നി​ഷേ​ധി​ച്ചും യൂ​ണി​ഫോം, പാ​ഠ​പു​സ്ത​കം എ​ന്നി​വ​യു​ടെ വി​ത​ര​ണം താ​റു​മാ​റാ​ക്കി​യും പൊ​തു വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ത​ക​ർ​ക്കാ​ൻ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​താ​യി കെ​എ​സ്ടി​എ കു​റ്റ​പ്പെ​ടു​ത്തി.

Kerala

വേ​ദി​യി​ൽ വീ​ണ്ടും ക്ഷോ​ഭി​ച്ച് മു​ഖ്യ​മ​ന്ത്രി; ഇ​ത്ത​വ​ണ ശ​കാ​രം ചെ​ണ്ട​ക്കാ​ർ​ക്ക്

കോ​ട്ട​യം: കെ​എ​സ്ടി​എ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന വേ​ദി​യി​ൽ ക്ഷു​ഭി​ത​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ്ര​സം​ഗ​ത്തി​നി​ടെ ചെ​ണ്ട​മേ​ളം ഉ​യ​ർ​ന്ന​തോ​ടെ​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി ക്ഷോ​ഭി​ച്ച​ത്. മാ​മ​ൻ‌ മാ​പ്പി​ള ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

പ്ര​സം​ഗ​ത്തി​നി​ടെ ചെ​ണ്ട​കൊ​ട്ടി​യ​വ​രെ മു​ഖ്യ​മ​ന്ത്രി വേ​ദി​യി​ൽ പ​ര​സ്യ​മാ​യി ശാ​സി​ച്ചു. നി​ങ്ങ​ളു​ടെ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കൊ​ട്ടാ​ണോ ഇ​തെ​ന്ന് പി​ണ​റാ​യി ചോ​ദി​ച്ചു. ഇ​ത് ശ​രി​യാ​യ കാ​ര്യ​മ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പ​റ​യു​ന്ന​ത് ശ്ര​ദ്ധി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന മ​ട്ടി​ൽ നി​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലു​ള്ള ആ​ൾ​ക്കാ​ർ ചെ​ണ്ട​യെ​ടു​ത്ത് കൊ​ട്ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണോ​യെ​ന്ന് ചോ​ദി​ച്ച പി​ണ​റാ​യി വി​ദ്യാ​ഭ്യാ​സ പ​രി​ഷ്കാ​ര​ങ്ങ​ളെ​ക്കു​റി​ച്ചും നാ​ടി​ന്‍റെ അ​വ​സ്ഥ​യെ​ക്കു​റി​ച്ചും ഗൗ​ര​വ​മാ​യി സം​സാ​രി​ക്കു​മ്പോ​ൾ ത​ട​സ​മു​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ പെ​രു​മാ​റു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും പ​റ​ഞ്ഞു.

മൈ​ക്കി​ലൂ​ടെ പ​ര​സ്യ​മാ​യാ​ണ് മു​ഖ്യ​മ​ന്ത്രി അ​നി​ഷ്ടം പ്ര​ക​ടി​പ്പി​ച്ച​ത്. ഗൗ​ര​വ​ത​ര​മാ​യ കാ​ര്യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ ഇ​ത്ത​രം പ്ര​വ​ണ​ത ശ​രി​യ​ല്ലെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം കോ​ട്ട​യ​ത്ത് വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്കാ​യെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ ര​ണ്ടി​ട​ത്ത് ക​രി​ങ്കൊ​ടി പ്ര​തി​ഷേ​ധ​മു​ണ്ടാ​യി.

കോ​ട്ട​യ​ത്ത് ഹെ​ലി​കോ​പ്റ്റ​റി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യെ ആ​ദ്യം മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​റു​ത്ത ബ​ലൂ​ണു​ക​ൾ പ​റ​ത്തി പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. തു​ട​ർ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ്, കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി വീ​ശി​യും പ്ര​തി​ഷേ​ധി​ച്ചു.

Kerala

എസ്ഐആര്‍ രക്തരഹിത രാഷ്‌ട്രീയ വംശഹത്യ: ഡോ. ​പ​ര​കാ​ല പ്ര​ഭാ​ക​ര്‍

കോ​​ട്ട​​​യം: കേ​​​ര​​​ള സ്‌​​​കൂ​​​ള്‍ ടീ​​​ച്ചേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (കെ​​​എ​​​സ്ടി​​​എ) 35-ാം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു കോ​​​ട്ട​​​യം മാ​​​മ്മ​​​ന്‍ മാ​​​പ്പി​​​ള ഹാ​​​ളി​​​ല്‍ തു​​​ട​​​ക്ക​​​മാ​​​യി. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​നം സാ​​​മ്പ​​​ത്തി​​​ക വി​​​ദ​​​ഗ്ധ​​​നും എ​​​ഴു​​​ത്തു​​​കാ​​​ര​​​നു​​​മാ​​​യ ഡോ. ​​​പ​​​ര​​​കാ​​​ല പ്ര​​​ഭാ​​​ക​​​ര്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

കേ​​​ന്ദ്രസ​​​ര്‍ക്കാ​​​ര്‍ രാ​​​ജ്യ​​​ത്ത് അ​​​നാ​​​വ​​​ശ്യ​​​മാ​​​യി അ​​​ടി​​​ച്ചേ​​​ല്‍പ്പി​​​ക്കു​​​ന്ന എ​​​സ്ഐ​​ആ​​​ര്‍ ര​​​ക്ത​​​ര​​​ഹി​​​ത രാ​​​ഷ്‌​​ട്രീ​​​യ വം​​​ശ​​​ഹ​​​ത്യ​​​യാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. എ​​​സ്ഐ​​ആ​​​ര്‍ കേ​​​വ​​​ല​​​മാ​​​യ വോ​​​ട്ടേ​​​ഴ്‌​​​സ് ലി​​​സ്റ്റ് പ​​​രി​​​ഷ്‌​​​ക​​​ര​​​ണ​​​മ​​​ല്ല; മ​​​റി​​​ച്ച്, പൗ​​​ര​​​ത്വ ര​​​ജി​​​സ്റ്റ​​​റി​​​ലേ​​​ക്കു​​​ള്ള ര​​​ഹ​​​സ്യനീ​​​ക്ക​​​മാ​​​ണ്. ഇ​​​വി​​​ടെ പൗ​​​ര​​​ന്‍ കൊ​​​ല്ല​​​പ്പെ​​​ടു​​​ന്നി​​​ല്ല എ​​​ന്നാ​​​ല്‍ പൗ​​​ര​​​ത്വം വ​​​ധി​​​ക്ക​​​പ്പെ​​​ടു​​​ന്നു. രാ​​​ജ്യ​​​ത്തെ 16.5 കോ​​​ടി ജ​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി വോ​​​ട്ട​​​ര്‍പ​​​ട്ടി​​​ക​​​യി​​​ല്‍നി​​​ന്നു പു​​​റ​​​ന്ത​​​ള്ള​​​പ്പെ​​​ടു​​​ന്നു​​​വെ​​​ന്നും പ​​​ര​​​കാ​​​ല പ്ര​​​ഭാ​​​ക​​​ര്‍ കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു.

സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​ന്‍റ് ഡി. ​​​സു​​​ധീ​​​ഷ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സ്വാ​​​ഗ​​​ത​​​സം​​​ഘം ചെ​​​യ​​​ര്‍മാ​​​ന്‍ ടി.​​​ആ​​​ര്‍. ര​​​ഘു​​​നാ​​​ഥ​​​ന്‍, എ​​​സ്ടി​​​എ​​​ഫ്‌​​​ഐ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ര​​​വി ചാ​​​വ, എ​​​ഫ്എ​​​സ്ഇ​​​ടി​​​ഒ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എം.​​​വി. ശ​​​ശി​​​ധ​​​ര​​​ന്‍, കോ​​​ണ്‍ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് സെ​​​ന്‍ട്ര​​​ല്‍ ഗ​​​വ. എം​​​പ്ലോ​​​യീ​​​സ് ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ജി.​​​ആ​​​ര്‍. പ്ര​​​മോ​​​ദ്, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ടി.​​​കെ.​​​എ ഷാ​​​ഫി എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

തു​​​ട​​​ര്‍ന്നു ന​​​ട​​​ന്ന പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ മ​​​ന്ത്രി വി. ​​​ശി​​​വ​​​ന്‍കു​​​ട്ടി പ​​​ങ്കെ​​​ടു​​​ത്തു. വൈ​​​കു​​​ന്നേ​​​രം സാ​​​മ്പ​​​ത്തി​​​ക രം​​​ഗ​​​ത്തെ​​​ക്കു​​​റി​​​ച്ചു മ​​​ന്ത്രി കെ.​​​എ​​​ന്‍. ബാ​​​ല​​​ഗോ​​​പാ​​​ല്‍ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.

സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്നു രാ​​​വി​​​ലെ 10നു ​​​സാം​​​സ്‌​​​കാ​​​രി​​​ക സ​​​മ്മേ​​​ള​​​ന​​​വും അ​​​ധ്യാ​​​പ​​​ക ലോ​​​കം അ​​​വാ​​​ര്‍ഡ് ദാ​​​ന​​​വും ന​​​ട​​​ക്കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​നു ന​​​ട​​​ക്കു​​​ന്ന ട്രേ​​​ഡ് യൂ​​​ണി​​​യ​​​ന്‍ സൗ​​​ഹൃ​​​ദ സ​​​മ്മേ​​​ള​​​നം മ​​​ന്ത്രി വി.​​​എ​​​ന്‍. വാ​​​സ​​​വ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

സ​​​മ്മേ​​​ള​​​ന​​​ത്തി​​ന്‍റെ സ​​​മാ​​​പ​​​ന ദി​​​ന​​​മാ​​​യ നാ​​​ളെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് അ​​​ധ്യാ​​​പ​​​ക പ്ര​​​ക​​​ട​​​നം ന​​ട​​ക്കും. തു​​​ട​​​ര്‍ന്ന് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

Kerala

കെഎസ്ടിഎ സംസ്ഥാന സമ്മേളനം 14 മുതല്‍ 16 വരെ

കോ​ട്ട​യം: കേ​ര​ള സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ (കെ​എ​സ്ടി​എ) 35-ാമ​ത് സം​സ്ഥാ​ന ​സ​മ്മേ​ള​നം 14 മു​ത​ല്‍ 16 വ​രെ കോ​ട്ട​യം മാ​മ്മ​ന്‍ മാ​പ്പി​ള ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ക്കും.

14നു ​രാ​വി​ലെ 9.30നു ​സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ന്‍ ഡോ. ​പ​ര​കാ​ല പ്ര​ഭാ​ക​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കും. 11.30നു ​പ്ര​തി​നി​ധി സ​മ്മേ​ള​നം. വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​ട​ക്കു​ന്ന സാ​മ്പ​ത്തി​കരം​ഗ​ത്തെ​പ്പ​റ്റി​യു​ള്ള പ്ര​ഭാ​ഷ​ണം മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ നി​ര്‍വ​ഹി​ക്കും.

15നു ​രാ​വി​ലെ 10നു ​ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക​സ​മ്മേ​ള​നം മ​ന്ത്രി വി. ​ശി​വ​ന്‍കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ധ്യാ​പ​ക ലോ​കം അ​വാ​ര്‍ഡ് ദാ​നം പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ന്‍ ബെ​ന്യാ​മി​ന്‍ നി​ര്‍വ​ഹി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു ന​ട​ക്കു​ന്ന ട്രേ​ഡ് യൂ​ണി​യ​ന്‍ സ​മ്മേ​ള​നം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

16നു ​രാ​വി​ലെ 10നു ​മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​ന്‍ സാ​യ്നാ​ഥ് പ്ര​ഭാ​ഷ​ണം ന​ട​ത്തും. 3.30നു ​തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജോ​സ് കെ. ​മാ​ണി എം​പി പ്ര​സം​ഗി​ക്കും. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​ളെ മു​ത​ല്‍ തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് വൈ​ജ്ഞാ​നി​ക-​ശാ​സ്ത്ര-​ച​രി​ത്ര പ്ര​ദ​ര്‍ശ​ന​വും ന​ട​ക്കും.

Kerala

കേ​ര​ള സ്റ്റീ​ല്‍ ടെ​ക് എ​ക്‌​സ്‌​പോ 24 മു​ത​ല്‍

കൊ​​​​ച്ചി: കേ​​​​ര​​​​ള സ്റ്റീ​​​​ല്‍ ട്രേ​​​​ഡേ​​​​ഴ്‌​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ (കെ​​​​എ​​​​സ്ടി​​​​എ) സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന കേ​​​​ര​​​​ള സ്റ്റീ​​​​ല്‍ ടെ​​​​ക് എ​​​​ക്‌​​​​സ്‌​​​​പോ 24 മു​​​​ത​​​​ല്‍ 26 വ​​​​രെ മ​​​​റൈ​​​​ന്‍ ഡ്രൈ​​​​വ് ഹെ​​​​ലി​​​​പ്പാ​​​​ഡി​​​​ല്‍ ന​​​​ട​​​​ക്കു​​​​മെ​​​​ന്ന് ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ള്‍ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ല്‍ പ​​​​റ​​​​ഞ്ഞു.

24ന് ​​​​രാ​​​​വി​​​​ലെ 10.30ന് ​​​​മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. എ​​​​ക്‌​​​​സ്‌​​​​പോ​​​​യി​​​​ല്‍ 85ലേ​​​​റെ സ്റ്റാ​​​​ളു​​​​ക​​​​ള്‍ ഉ​​​​ണ്ടാ​​​​കും. രാ​​​​വി​​​​ലെ 11 മു​​​​ത​​​​ല്‍ രാ​​​​ത്രി എ​​​​ട്ടു​​​വ​​​​രെ​​​​യാ​​​​ണ് പ്ര​​​​ദ​​​​ര്‍​ശ​​​​നം.

നി​​​​ര്‍​മാ​​​​ണ​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ നൂ​​​​ത​​​​ന സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ, സ്റ്റീ​​​​ല്‍ നി​​​​ര്‍​മാ​​​​ണം, ഫാ​​​​ബ്രി​​​​ക്കേ​​​​ഷ​​​​ന്‍, ഡി​​​​സൈ​​​​ന്‍ തു​​​​ട​​​​ങ്ങി സ്റ്റീ​​​​ല്‍ മേ​​​​ഖ​​​​ല​​​​യി​​​​ലെ ഏ​​​​റ്റ​​​​വും പു​​​​തി​​​​യ മാ​​​​റ്റ​​​​ങ്ങ​​​​ള്‍ പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​മാ​​​​ണ് എ​​​​ക്‌​​​​സ്‌​​​​പോ​​​​യി​​​​ലൂ​​​​ടെ ല​​​​ഭി​​​​ക്കു​​​​ക​​​​യെ​​​​ന്ന് പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ.​​​​എം. മു​​​​ഹ​​​​മ്മ​​​​ദ് സ​​​​ഗീ​​​​ര്‍, ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി സി.​​​​കെ. സി​​​​ബി, സെ​​​​ക്ര​​​​ട്ട​​​​റി പി.​​​​എം. നാ​​​​ദി​​​​ര്‍​ഷ, റോ​​​​യി പോ​​​​ള്‍ എ​​​​ന്നി​​​​വ​​​​ര്‍ പ​​​​റ​​​​ഞ്ഞു.

District News

കെ​എ​സ്ടി​എ ഉ​പ​ജി​ല്ലാ സ​മ്മേ​ള​നം


ഇ​രി​ങ്ങാ​ല​ക്കു​ട: കെ​എ​സ്ടി​എ ഇ​രി​ങ്ങാ​ല​ക്കു​ട ഉ​പ​ജി​ല്ല സ​മ്മേ​ള​നം സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ഡോ.​പി.​സി. സി​ജി ഉ​ദ്ഘാ​ട​നം​ചെ​യ്തു.


ഉ​പ​ജി​ല്ല പ്ര​സി​ഡ​ന്‍റ് വ​ര്‍​ഷ രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഉ​പ​ജി​ല്ല ജോ. ​സെ​ക്ര​ട്ട​റി സി.​വി. ജോ​സ്, ഉ​പ​ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ആ​ര്‍. സ​ത്യ​പാ​ല​ന്‍, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. സ​ജ​ന്‍, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ദീ​പ ആ​ന്‍റ​ണി, ജി​ല്ല എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ കെ.​വി. വി​ദ്യ, കെ.​കെ. താ​ജു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.
ഭാ​ര​വാ​ഹി​ക​ള്‍: വ​ര്‍​ഷ രാ​ജേ​ഷ്- പ്ര​സി​ഡ​ന്‍റ്, കെ.​ആ​ര്‍. സ​ത്യ​പാ​ല​ന്‍ - സെ​ക്ര​ട്ട​റി, എം.​വി. ജ്യോ​തി​ഷ് - ട്ര​ഷ​റ​ര്‍.

Latest News

Corehub Up