x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ടി​എ ധ​ര്‍​ണ ന​ട​ത്തി


Published: June 18, 2026 12:47 AM IST | Updated: June 18, 2026 12:47 AM IST

കാ​ഞ്ഞ​ങ്ങാ​ട്: സെ​ന്‍​സ​സ് ചു​മ​ത​ല​യു​ള്ള അ​ധ്യാ​പ​ക​ര്‍​ക്ക് ഡ്യൂ​ട്ടി ലീ​വ് അ​നു​വ​ദി​ക്കു​ക, പ​ക​രം ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ക, അ​ധ്യാ​പ​ക​രു​ടെ പ്ര​മോ​ഷ​ന്‍ സ്ഥ​ലം​മാ​റ്റ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കു​ക, അ​ന്യാ​യ​മാ​യ സ്ഥ​ലം​മാ​റ്റ​ങ്ങ​ള്‍ റ​ദ്ദു ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കെ​എ​സ്ടി​എ ജി​ല്ലാ​ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് മാ​ന്തോ​പ്പ് മെ​താ​ന​ത്ത് കൂ​ട്ട​ധ​ര്‍​ണ സം​ഘ​ടി​പ്പി​ച്ചു.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. മ​ഹേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. സു​ജാ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ഹ​രി​ദാ​സ്, എ​ന്‍.​കെ. ല​സി​ത, ടി. ​പ്ര​കാ​ശ​ന്‍, കെ.​വി. രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : KSTA Nattuvishesham District News

Recent News

Corehub Up