കെഎസ്ടിഎ മലപ്പുറത്ത് നടത്തിയ പ്രതിഷേധ സദസ് സംസ്ഥാന സെക്രട്ടറി ആർ.കെ. ബിനു ഉദ്ഘാടനം ചെയ്യുന്നു.
മലപ്പുറം: അധ്യാപകരുടെ ഓണ്‍ലൈൻ സ്ഥലംമാറ്റങ്ങൾ ഉടൻ നടപ്പാക്കുക, ഹയർ സെക്കൻഡറി സ്ഥലംമാറ്റ മാനദണ്ഡങ്ങൾ ഉടൻ പ്രസിദ്ധീകരിച്ച് നടപ്പാക്കുക, വിഎച്ച്എസ്ഇ മേഖലയിലെ ഡിഡി, എഡി തസ്തികകളിലേക്ക് നടത്തിയ അനധികൃത നിയമനങ്ങൾ റദ്ദ് ചെയ്യുക, അശാസ്ത്രീയമായി അനുവദിച്ച ഹയർ സെക്കൻഡറി ബാച്ചുകൾ പുനഃക്രമീകരിക്കുക, കെടെറ്റിന്റെ പേരിൽ പ്രമോഷനും മറ്റ് ആനുകൂല്യങ്ങളും തടയാതിരിക്കുക, പിഎസ്സി വഴി നിയമിതരായ അധ്യാപകരുടെ ശന്പളം തടഞ്ഞുവയ്ക്കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കഐസ്ടിഎയുടെ നേതൃത്വത്തിൽ അധ്യാപകരുടെ പ്രതിഷേധ സദസ് സംഘടിപ്പിച്ചു.
മലപ്പുറം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന സദസ് സംസ്ഥാന സെക്രട്ടറി ആർ.കെ. ബിനു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഇ.എസ്. അജിത് ലൂക്ക്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.ടി. ശ്രീജ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. വീരാപ്പു, ഷൈജി ടി. മാത്യു, ആർ.പി. ബാബുരാജ്, ജില്ലാ സെക്രട്ടറി കെ. സരിത, ടി. രത്നാകരൻ എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham KSTA protest