Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lawyers

Malappuram

ഗ്യാ​നേ​ഷ്‌​കു​മാ​റി​നെ​തി​രേ കു​റ്റ​വി​ചാ​ര​ണ ന​ട​ത്തി അ​ഭി​ഭാ​ഷ​ക​ര്‍

മ​ഞ്ചേ​രി: രാ​ജ്യ​ത്തെ കോ​ടി​ക്ക​ണ​ക്കി​ന് വ​രു​ന്ന വോ​ട്ട​ര്‍​മാ​ര്‍​ക്ക് ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ല്‍ പ​ങ്കാ​ളി​ക​ളാ​കാ​നു​ള്ള അ​വ​സ​രം നി​ഷേ​ധി​ച്ച മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ ന​ട​പ​ടി ഗു​രു​ത​ര​മാ​യ കു​റ്റ​മാ​ണെ​ന്ന് കേ​ര​ളാ ലോ​യേ​ഴ്‌​സ് ഫോ​റം ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തി​യ കു​റ്റ​വി​ചാ​ര​ണ സ​ദ​സ്് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നി​ഷ്പ​ക്ഷ​മാ​യും നീ​തി​പൂ​ര്‍​വ​മാ​യും തി​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നാ​യി രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന അ​നു​വ​ദി​ച്ചു ന​ല്‍​കി​യ വി​പു​ല​മാ​യ അ​ധി​കാ​ര​ങ്ങ​ള്‍ ദു​രു​പ​യോ​ഗം ചെ​യ്ത് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ട് ന​ട​ത്തി ഭ​ര​ണ​ക​ക്ഷി​ക്ക് വി​ടു​പ​ണി ചെ​യ്ത ഗ്യാ​നേ​ഷ്‌​കു​മാ​ര്‍ ത​ല്‍ സ്ഥാ​ന​ത്ത് തു​ട​രാ​ന്‍ അ​യോ​ഗ്യ​നാ​യെ​ന്നും ഉ​ട​ന്‍ രാ​ജി​വെ​ച്ച് പു​റ​ത്തു​പോ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

മു​സ്‌ലിം ലീ​ഗ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. എം. ​ഉ​മ്മ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എ​ന്‍.​എ. ഖാ​ദ​ര്‍ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. യു.​എ.​ ല​ത്തീ​ഫ് മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍​ക്ക് എ​തി​രേയു​ള്ള കു​റ്റ​പ​ത്ര വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ലോ​യേ​ഴ്‌​സ് ഫോ​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് വി.​ഐ.​എം. അ​ഷ്‌​റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ.​എം.​പി.​ഹു​സൈ​ന്‍, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ അ​ഡ്വ. പി.​വി. മ​നാ​ഫ്, അ​ഡ്വ. എ​ന്‍.​സി. ഫൈ​സ​ല്‍, അ​ഡ്വ. പി.​കെ. റ​ജീ​ന, മു​സ്ലിം ലീ​ഗ് ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​പി. ആ​രി​ഫ്, ലോ​യേ​ഴ്‌​സ് ഫോ​റം ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. ഹാ​സി​ഫ് ഇ​ക്ബാ​ല്‍, അ​ഡ്വ. കാ​രാ​ട്ട് അ​ബ്ദു​റ​ഹി​മാ​ന്‍, അ​ഡ്വ. മൊ​യ്തീ​ന്‍ പ​രി, അ​ഡ്വ.​ഹ​നീ​ഫ പെ​രി​ഞ്ചേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.​

ജി​ല്ലാ കോ​ട​തി പ​രി​സ​ര​ത്തുനി​ന്ന് ആ​രം​ഭി​ച്ച് സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ല്‍ സ​മാ​പി​ച്ചു അ​ഭി​ഭാ​ഷ​ക​രു​ടെ പ്ര​ക​ട​ന​ത്തി​ന് ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ നാ​സ​ര്‍ പ​ര​പ്പി​ല്‍, എ. ​പി. ഇ​സ്മാ​യി​ല്‍, യു.എ. അ​മീ​ര്‍, ന​ജ്മ​ല്‍ ബാ​ബു കൊ​ര​മ്പ​യി​ല്‍, മു​ഹ​മ്മ​ദ് ഹ​നീ​ഫ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

National

പ്രതികൾക്കു നിയമോപദേശം; അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ​​​ക്കു സ​​​മ​​​ൻ​​​സ് അ​​​യ​​​‌യ്ക്കു​​​ന്ന​​​തി​​​ൽ ഇ​​​ട​​​പെ​​​ട്ട് സു​​​പ്രീം​​​കോ​​​ട​​​തി

ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​സാ​​​ധാ​​​ര​​​ണ സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ ഒ​​​ഴി​​​കെ ക​​​ക്ഷി​​​ക​​​ൾ​​​ക്കു ന​​​ൽ​​​കു​​​ന്ന നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ​​​ക്കു സ​​​മ​​​ൻ​​​സ​​​യ​​​ച്ച് അ​​​വ​​​രെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്താ​​​ൻ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റ് (ഇ​​​ഡി) പോ​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ​​​ക്കു സാ​​​ധി​​​ക്കി​​​ല്ലെ​​​ന്ന് സു​​​പ്രീം​​​കോ​​​ട​​​തി.

ഭാ​​​ര​​​തീ​​​യ സാ​​​ക്ഷ്യ അ​​​ധി​​​നി​​​യം 2023 (ബി​​​എ​​​സ്എ) ന്‍റെ സെ​​​ക്‌​​​ഷ​​​ൻ 132ൽ ​​​പ​​​ട്ടി​​​ക​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ മാ​​​ത്ര​​​മേ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ​​​ക്കു സ​​​മ​​​ൻ​​​സ​​​് അയയ്​​​ക്കാ​​​ൻ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ​​​ക്ക് സാ​​​ധി​​​ക്കൂ​​​വെ​​​ന്ന് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ബി.​​​ആ​​​ർ. ഗ​​​വാ​​​യ്, കെ. ​​​വി​​​നോ​​​ദ് ച​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി.

ക​​​ക്ഷി​​​ക​​​ൾ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നു​​​മാ​​​യി പ​​​ങ്കി​​​ട്ട വി​​​വ​​​ര​​​ങ്ങ​​​ൾ, രേ​​​ഖ​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ ക​​​ക്ഷി​​​ക​​​ളു​​​ടെ സ​​​മ്മ​​​തം കൂ​​​ടാ​​​തെ വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​ൻ അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ​​​ക്കു നി​​​ർ​​​ബ​​​ന്ധി​​​ക്കാ​​​ൻ ക​​​ഴി​​​യി​​​ല്ല. ഇ​​​ത്ത​​​രം സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ​​​ക്കു ന​​​ൽ​​​കു​​​ന്ന സ​​​മ​​​ൻ​​​സു​​​ക​​​ൾ പോ​​​ലീ​​​സ് സൂ​​​പ്ര​​​ണ്ട് റാ​​​ങ്കി​​​ൽ കു​​​റ​​​യാ​​​ത്ത മേ​​​ലു​​​ദ്യോ​​​ഗ​​​സ​​​ഥ​​​ൻ പ​​​രി​​​ശോ​​​ധി​​​ച്ച് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണം. ഇ​​​തോ​​​ടൊ​​​പ്പം അ​​​ഭി​​​ഭാ​​​ഷ​​​ക​​​രി​​​ൽ​​​നി​​​ന്നു പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ന്ന ഡി​​​ജി​​​റ്റ​​​ൽ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ അ​​​ധി​​​കാ​​​രപ​​​രി​​​ധി​​​യി​​​ലു​​​ള്ള വി​​​ചാ​​​ര​​​ണ​​​ക്കോട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്ക​​​ണം.

അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍റെ​​​യും ബ​​​ന്ധ​​​പ്പെ​​​ട്ട ക​​​ക്ഷി​​​ക​​​ളു​​​ടെ​​​യും സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ മാ​​​ത്ര​​​മേ അ​​​വ തു​​​റ​​​ക്കാ​​​വൂ​​​ എന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. അ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന സ​​​മ​​​ൻ​​​സ് പ്ര​​​തി​​​ക​​​ളു​​​ടെ മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​ത്തെ​​​യും അ​​​ഭി​​​ഭാ​​​ഷ​​​ക​​​രു​​​മാ​​​യി അ​​​വ​​​ർ പു​​​ല​​​ർ​​​ത്തു​​​ന്ന ര​​​ഹ​​​സ്യ സ്വ​​​ഭാ​​​വ​​​ത്തി​​​ന്‍റെ വി​​​ശ്വാ​​​സ്യ​​​ത​​​യെ ബാ​​​ധി​​​ക്ക​​​രു​​​തെ​​​ന്നും കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

അ​​​തേ​​​സ​​​മ​​​യം, അ​​​ഭി​​​ഭാ​​​ഷ​​​ക​​​നു​​​മാ​​​യു​​​ള്ള ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​ത്തി​​​ലേ​​​ക്ക് നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ൾ വ്യാ​​​പി​​​പ്പി​​​ക്ക​​​രു​​​തെ​​​ന്നും ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി.

Latest News

Corehub Up