ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരേ നിയമനടപടി വേണമെന്ന ആവശ്യത്തിലും രാജിയിലും ഉറച്ച് പ്രതിപക്ഷം.
ഉള്ളിലെ ഭിന്നത സംബന്ധിച്ച വാർത്തയുടെ വിശദീകരണവുമായി തെരഞ്ഞെടുപ്പു കമ്മിഷൻ രംഗത്തു വന്നതിനു പിന്നാലെയാണ് കോൺഗ്രസിന്റെ പ്രതികരണം.
സഹകമ്മിഷണർമാരുടെ വിയോജിപ്പുകൾ ഇപ്പോഴും നിലനിൽക്കുന്നുവെന്നും അതിനെതിരായ വെറും ന്യായവാദങ്ങൾ മാത്രമാണു കമ്മിഷൻ വാർത്താക്കുറിപ്പിലൂടെ നൽകിയതെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.
പുറത്തുവന്ന ആരോപണങ്ങളിൽ ഗ്യാനേഷ് കുമാർ മറുപടി പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.