Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Losangeles

America

ലോ​സ് ആ​ഞ്ച​ൽ​സ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

ലോ​സ് ആ​ഞ്ച​ൽ​സ്: ലോ​സ് ആ​ഞ്ച​ൽ​സ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ടാ​ക്സി​വേ​യി​ൽ ര​ണ്ട് യാ​ത്രാ​വി​മാ​ന​ങ്ങ​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു. ചൊവ്വാഴ്ച ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ല്ല.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ടേ​ക്ക് ഓ​ഫി​നാ​യി നീ​ങ്ങു​ക​യാ​യി​രു​ന്ന ഒ​രു വി​മാ​ന​ത്തി​ന്‍റെ ഇ​ട​ത് ചി​റ​കി​ന്‍റെ അ​റ്റം, ലാ​ൻ​ഡിം​ഗി​ന് ശേ​ഷം ക​വാ​ട​ത്തി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്ന മ​റ്റൊ​രു വി​മാ​ന​ത്തി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ചി​റ​കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​സ​ഫി​ക് സ​മ​യം രാ​വി​ലെ 10:30ഓ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഒ​രു വി​മാ​നം ജ​പ്പാ​നി​ലേ​ക്ക് പു​റ​പ്പെ​ടാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു. മ​റ്റൊ​ന്ന് ടൊ​റ​ന്‍റോ​യി​ൽ നി​ന്ന് എ​ത്തി​യ​താ​യി​രു​ന്നു.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ൽ തു​ട​രു​ന്ന​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ഒ​രു വി​മാ​നം വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്കും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു​മാ​യി താ​ൽ​ക്കാ​ലി​ക​മാ​യി സ​ർ​വീ​സി​ൽ നി​ന്ന് മാ​റ്റി.

സം​ഭ​വ​ത്തി​ൽ ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​നും ദേ​ശീ​യ ഗ​താ​ഗ​ത സു​ര​ക്ഷാ ബോ​ർ​ഡും അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Kerala

ഭ്ര​മ​യു​ഗം ഇ​നി ഓ​സ്കാ​ർ അ​ക്കാ​ദ​മി പ്രദർശനത്തിന്

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ സ​ദാ​ശി​വ​ൻ സം​വി​ധാ​നം ചെ​യ്ത മ​മ്മൂ​ട്ടി ചി​ത്രം 'ഭ്ര​മ​യു​ഗം' ഓ​സ്കാ​ർ അ​ക്കാ​ദ​മി മ്യൂ​സി​യ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​നൊ​രു​ങ്ങു​ന്നു. ലോ​സ് ഏ​ഞ്ച​ൽ​സി​ലെ ഓ​സ്കാ​ർ അ​ക്കാ​ദ​മി മ്യൂ​സി​യ​ത്തി​ലാ​ണ് പ്ര​ദ​ർ​ശ​നം.

‌2026 ഫെ​ബ്രു​വ​രി 12ന് ​ആ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം. ഓ​സ്കാ​ർ അ​ക്കാ​ദ​മി മ്യൂ​സി​യ​ത്തി​ന്‍റെ "Where the Forest Meets the Sea" എ​ന്ന ച​ല​ച്ചി​ത്ര വി​ഭാ​ഗ​ത്തി​ലാ​ണ് പ്ര​ദ​ർ​ശ​നം. ഈ ​വി​ഭാ​ഗ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ഏ​ക ഇ​ന്ത്യ​ൻ സി​നി​മ​യും ഭ്ര​മ​യു​ഗ​മാ​ണ്.

ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​ന് മ​മ്മൂ​ട്ടി​ക്ക് മി​ക​ച്ച ന​ട​നു​ള്ള സം​സ്ഥാ​ന പു​ര​സ്‌​കാ​രം ല​ഭി​ച്ചി​രു​ന്നു. ചി​ത്രം നൈ​റ്റ് ഷി​ഫ്റ്റ് സ്റ്റു​ഡി​യോ​സ് എ​ൽ.​എ​ൽ.​പി.​യാ​ണ് നി​ർ​മ്മി​ച്ച​ത്.

Latest News

Corehub Up