Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : M Swaraj

കോ​ൺ​ഗ്ര​സി​നെ ക​രു​തി​യി​രി​ക്ക​ണം; അ​ധി​കാ​ര​ത്തി​ലെ​ത്തി‍​യാ​ൽ കേ​ര​ള​ത്തി​ന്‍റെ നാ​ശ​മെ​ന്ന് എം. ​സ്വ​രാ​ജ്

ക​ണ്ണൂ​ർ: കോ​ൺ​ഗ്ര​സി​ന്‍റെ ഒ​രു കൈ ​ആ​ർ​എ​സ്എ​സി​ന്‍റെ മേ​ലും മ​റു​കൈ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യു​ടെ ചു​മ​ലി​ലു​മാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം എം. ​സ്വ​രാ​ജ്. കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ കേ​ര​ള​ത്തി​ന്‍റെ നാ​ശം തു​ട​ങ്ങു​മെ​ന്നും സ്വ​രാ​ജ് പ​റ​ഞ്ഞു.

ഇ​രു വ​ർ​ഗീ​യ​ത​യു​മാ​യും കൂ​ട്ടു​ചേ​രു​ന്ന കോ​ൺ​ഗ്ര​സി​നെ ക​രു​തി​യി​രി​ക്ക​ണം. ഐ​ക്യ കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഇ​ട​തു​പ​ക്ഷ ഭ​ര​ണ​തു​ട​ർ​ച്ച​യു​ടെ പു​തി​യ അ​ധ്യാ​യം ഇ​ത്ത​വ​ണ ര​ചി​ക്കു​മെ​ന്നും എം. ​സ്വ​രാ​ജ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കോ​ൺ​ഗ്ര​സു​കാ​ര​ൻ ആ​യാ​ലും ബി​ജെ​പി​ക്കാ​ര​ൻ ആ​യാ​ലും മു​സ്‌​ലിം ലീ​ഗു​കാ​ര​ൻ ആ​യാ​ലും പെ​ൻ​ഷ​ൻ മു​ട​ങ്ങ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കി​ല്ല. സ്കൂ​ളു​ക​ൾ അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കി​ല്ല. പാ​ഠ​പു​സ്ത​കം വൈ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കി​ല്ല. അ​ങ്ങി​നെ​യെ​ങ്കി​ൽ ഇ​ട​തു​പ​ക്ഷ​മ​ല്ലാ​തെ മ​റ്റൊ​രു വ​ഴി​യും കേ​ര​ള​ത്തി​നു മു​ന്നി​ലി​ല്ലെ​ന്നും എം. ​സ്വ​രാ​ജ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

നി​യ​മ​പോ​രാട്ടം അവസാനിപ്പിച്ചു; തൃ​പ്പൂ​ണി​ത്തു​റ തെ​ര​ഞ്ഞെ​ടു​പ്പ് കേ​സി​ലെ ഹ​ർ​ജി എം.​സ്വ​രാ​ജ് പി​ൻ​വ​ലി​ച്ചു

കൊ​ച്ചി: തൃ​പ്പൂ​ണി​ത്തു​റ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ കെ.​ബാ​ബു​വി​ന്‍റെ വി​ജ​യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം.​സ്വ​രാ​ജ് സു​പ്രീം​കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി പി​ൻ​വ​ലി​ച്ചു. കെ. ​ബാ​ബു മ​ത​ചി​ഹ്നം ഉ​പ​യോ​ഗി​ച്ച് വോ​ട്ട് തേ​ടി​യെ​ന്നാ​യി​രു​ന്നു എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന എം. ​സ്വ​രാ​ജി​ന്‍റെ ആ​രോ​പ​ണം.

എ​ന്നാ​ൽ ബാ​ബു​വി​ന്‍റെ വി​ജ​യം ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചി​രു​ന്നു. ഇ​തി​ന് എ​തി​രെ​യാ​ണ് സ്വ​രാ​ജ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. സ്വ​രാ​ജി​ന്‍റെ അ​പ്പീ​ലി​ൽ സു​പ്രീം കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചെ​ങ്കി​ലും വാ​ദം കേ​ൾ​ക്ക​ൽ ആ​രം​ഭി​ച്ചി​രു​ന്നി​ല്ല. ഹ​ർ​ജി അ​പ്ര​സ​ക്ത​മാ​യെ​ന്നും അ​തി​നാ​ൽ പി​ൻ​വ​ലി​ക്കു​ക​യാ​ണെ​ന്നും സ്വ​രാ​ജ് സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.

തു​ട​ർ​ന്നാ​ണ് ഹ​ർ​ജി പി​ൻ​വ​ലി​ക്കാ​ൻ സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്. ഇ​തോ​ടെ തൃ​പ്പൂ​ണി​ത്തു​റ തെ​ര​ഞ്ഞെ​ടു​പ്പ് കേ​സി​ലെ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​ച്ചു.

 

 

Latest News

Corehub Up