കണ്ണൂർ: കോൺഗ്രസിന്റെ ഒരു കൈ ആർഎസ്എസിന്റെ മേലും മറുകൈ ജമാഅത്തെ ഇസ്ലാമിയുടെ ചുമലിലുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ കേരളത്തിന്റെ നാശം തുടങ്ങുമെന്നും സ്വരാജ് പറഞ്ഞു.
ഇരു വർഗീയതയുമായും കൂട്ടുചേരുന്ന കോൺഗ്രസിനെ കരുതിയിരിക്കണം. ഐക്യ കേരളത്തിന്റെ ചരിത്രത്തിലെ ഇടതുപക്ഷ ഭരണതുടർച്ചയുടെ പുതിയ അധ്യായം ഇത്തവണ രചിക്കുമെന്നും എം. സ്വരാജ് അഭിപ്രായപ്പെട്ടു.
കോൺഗ്രസുകാരൻ ആയാലും ബിജെപിക്കാരൻ ആയാലും മുസ്ലിം ലീഗുകാരൻ ആയാലും പെൻഷൻ മുടങ്ങണമെന്ന് ആഗ്രഹിക്കില്ല. സ്കൂളുകൾ അടച്ചുപൂട്ടണമെന്ന് ആഗ്രഹിക്കില്ല. പാഠപുസ്തകം വൈകണമെന്ന് ആഗ്രഹിക്കില്ല. അങ്ങിനെയെങ്കിൽ ഇടതുപക്ഷമല്ലാതെ മറ്റൊരു വഴിയും കേരളത്തിനു മുന്നിലില്ലെന്നും എം. സ്വരാജ് കൂട്ടിച്ചേർത്തു.