Kerala
ഇടുക്കി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളാണെന്ന് സിപിഎം നേതാവും മുൻമന്ത്രിയുമായ എം.എം. മണി.
പരാജയപ്പെട്ടെങ്കിലും തളരില്ലെന്നും മുണ്ടും മടക്കിക്കുത്തി ജനങ്ങള്‍ക്കിടയിലേക്ക് വീണ്ടും സജീവമായി ഇറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് കഴിയുന്നതിന് മുന്‍പേ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ചര്‍ച്ച ചെയ്ത പാര്‍ട്ടിയെ കുറിച്ച് എന്തുപറയാനാണ്. തെരഞ്ഞെടുപ്പ് വിജയിച്ചതിന് പിന്നാലെ തന്നെ യുഡിഎഫില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി അടി തുടങ്ങിക്കഴിഞ്ഞു. അധികാര വടംവലിയാണ് ഇപ്പോള്‍ അവിടെ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോള്‍ ജനങ്ങളുടെ നിലപാടില്‍ മാറ്റം വന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കേണ്ടതുണ്ട്. ജനങ്ങള്‍ വിഡ്ഢികളായതുകൊണ്ടാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായത്.
ജനങ്ങള്‍ ഇത്തരത്തില്‍ ചിന്തിക്കുന്നതിനും വോട്ട് രേഖപ്പെടുത്തുന്നതിനും പിന്നില്‍ എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്ന് പാര്‍ട്ടി ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയുടെ നയങ്ങളും പ്രവര്‍ത്തനങ്ങളും ജനങ്ങളിലേക്ക് എത്തുന്നതില്‍ എവിടെയാണ് പാളിച്ച സംഭവിച്ചതെന്ന് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Kerala
ഇടുക്കി: കൈപ്പത്തി ചിഹ്നത്തെ അവഹേളിച്ചത് ശരിയായില്ലെന്നും ഒരു മുതിർന്ന നേതാവിൽനിന്നും ഉണ്ടാകാൻ പാടില്ലാത്ത പെരുമാറ്റമാണ് എം.എം. മണിയുടേതെന്നും ഇടുക്കി യുഡിഎഫ് സ്ഥാനാർഥി റോയ് കെ. പൗലോസ്. കൈപ്പത്തിയെന്ന് കേൾക്കുമ്പോൾ അറപ്പാകുന്നുവെന്ന എം.എം. മണിയുടെ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു റോയ്.
ഇത്തരം പ്രസ്താവനകളാണ് എൽഡിഎഫ് ഇക്കുറി അദ്ദേഹത്തിന് സീറ്റ് നിഷേധിക്കാൻ കാരണം. ബിജെപിയെ സഹായിക്കാൻ മാത്രമേ ഇത്തരം പ്രസ്താവന ഉപകരിക്കൂ എന്ന് അദ്ദേഹം ഓർമിക്കണം. എം.എം. മണിയുടെ കുടുംബത്തിലുള്ളവർ പോലും ഇത്തവണ കൈപ്പത്തിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്നം റോയ് കെ. പൗലോസ് അഭിപ്രായപ്പെട്ടു.
Kerala
ഇടുക്കി: നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ലഭിക്കാത്തതില്‍ പരാതിയില്ലെന്ന് മുതിർന്ന സിപിഎം നേതാവ് എം.എം. മണി. ഉടുമ്പൻചോല സ്ഥാനാർഥിയായി തെരഞ്ഞെടുത്ത കെ.കെ. ജയചന്ദ്രനോട് ഒരു പിണക്കവുമില്ലെന്ന് മണി പറഞ്ഞു.
സിപിഎം സ്ഥാനാർഥിയെ ജയിപ്പിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും അതിനാൽ പ്രചാരണത്തിന് കൂടെയുണ്ടാകുമെന്നും അദേഹം പറഞ്ഞു.
ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താല്പര്യമില്ലായിരുന്നു. താല്പര്യമുണ്ടായിരുന്നെങ്കിൽ നേതൃത്വത്തോട് പറഞ്ഞാൽ മതിയായിരുന്നുവെന്നും പത്തു വർഷത്തിൽ കൂടുതലൊന്നും ഒരാൾ എംഎൽഎ ആകേണ്ടതില്ലെന്നും മണി പറഞ്ഞു.
അതേസമയം യുഡിഎഫ് സ്ഥാനാർഥിയായ സേനാപതി സേതു തോൽക്കുമെന്നും മണി പറഞ്ഞു. ബിഡിജെഎസ് തെരഞ്ഞെടുപ്പ് സമയത്ത് മാത്രം പൊട്ടിമുളയ്ക്കുന്ന പാർട്ടിയാണെന്നും ബിഡിജെഎസ് എന്ന സാധനം ചിത്രത്തിലേ ഇല്ലെന്നും മണി അഭിപ്രായപ്പെട്ടു.
Kerala
ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ എംഎല്‍എയും മുന്‍മന്ത്രിയുമായ എം.എം. മണിയെ ഉടുമ്പന്‍ചോലയിൽ വീണ്ടും മത്സരിപ്പിക്കാൻ സിപിഎം. എം.എം. മണി മത്സര രംഗത്ത് ഇറങ്ങിയാൽ ജയം ഉറപ്പാണെന്ന കണക്കുകൂട്ടലിലാണ് ഇടുക്കി ജില്ലാ നേതൃത്വം.
ഉടുമ്പൻചോലയിൽ എം.എം. മണിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് മുൻ എംപി ജോയ്സ് ജോർജിനെ പരിഗണിച്ചിരുന്നു. എന്നാൽ മണിയാശാൻ മത്സരിച്ചാൽ ജയം ഉറപ്പാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
2016 ൽ വെറും 1109 വോട്ടുകൾക്കായിരുന്നു മണിയുടെ ജയം. എന്നാൽ, 2021ൽ 38,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എം.എം. മണി ഉടുമ്പൻചോല മണ്ഡലം നിലനിർത്തിയത്.
കോട്ടയം കിടങ്ങൂരില്‍ ജനിച്ച എം.എം. മണി 1955ലാണ് ഇടുക്കിയിലെ ഹൈറേഞ്ചിലേക്ക് കുടിയേറിയത്. 1958 ലെ ദേവികുളം ഉപതെരഞ്ഞെടുപ്പിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമായത്.