തൊടുപുഴ: തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ വോട്ടര്‍മാരെയും യുഡിഎഫിനെയും വിമര്‍ശിച്ച് മുതിര്‍ന്ന സിപിഎം നേതാവ് എം.എം. മണി. എല്‍ഡിഎഫിനുണ്ടായത് ശക്തമായ തിരിച്ചടിയാണെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിന് വോട്ട് ചെയ്ത ആളുകള്‍ വിഡ്ഢികളാണ്. തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനു പിന്നാലെ യുഡിഎഫില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി അടിതുടങ്ങി.
എല്‍ഡിഎഫിന് സംസ്ഥാന തലത്തില്‍ തിരിച്ചടിയുണ്ടായി. അത് ഇടുക്കിയിലും പ്രതിഫലിച്ചു. ഞങ്ങള്‍ മുണ്ടും മടക്കിക്കുത്തി വീണ്ടും പ്രവര്‍ത്തിക്കും. കൂടിയാലോചന നടത്തി എന്താണ് സംഭവിച്ചത് എന്നുള്ളത് പരിശോധിക്കും. ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടപ്പോള്‍ ഞങ്ങള്‍ തോറ്റു. ഘടകകക്ഷികളുമായി കൂടിയാലോചിച്ച് എന്താണ് സംഭവിച്ചത് എന്ന് ചര്‍ച്ച ചെയ്യും. തിരുത്തല്‍നടപടികള്‍ വരുത്തി മുന്‍പോട്ടു പോകും. ഭരണവിരുദ്ധ വികാരമാണോ തോല്‍വിക്കു കാരണമെന്ന് വിലയിരുത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോള്‍ ജനങ്ങളുടെ നിലപാടില്‍ മാറ്റം വന്നതെന്താണെന്ന് പരിശോധിക്കണം. തെരഞ്ഞെടുപ്പിനെ അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്നും മണി പറഞ്ഞു.
ഇടുക്കിയിൽ
ഒന്‍പതു പഞ്ചായത്തുകളിലും
കട്ടപ്പന നഗരസഭയിലും
യുഡിഎഫ് ലീഡ്
കട്ടപ്പന: ഇടുക്കി നിയോജക മണ്ഡലത്തിലെ ഒൻപതു പഞ്ചായത്തുകളിലും കട്ടപ്പന മുനിസിപ്പാലിറ്റിയിലും യുഡിഎഫ് ലീഡ് നിലനിർത്തി. പഞ്ചായത്തുകളിൽ യുഡിഎഫ് സ്ഥാനാർഥി റോയി കെ. പൗലോസിനു ലഭിച്ച ഭൂരിപക്ഷം: കഞ്ഞിക്കുഴി - 2396, കൊന്നത്തടി - 2372, വാഴത്തോപ്പ് - 1893, വാത്തിക്കുടി - 4535, മരിയാപുരം - 1612, കാമാക്ഷി - 1877, കുടയത്തൂർ - 1095, അറക്കുളം - 2141, കാഞ്ചിയാർ - 1360, കട്ടപ്പന മുൻസിപ്പാലിറ്റി - 3674. ആകെ യുഡിഎഫ് ഭൂരിപക്ഷം - 23,822.
നഗരസഭയില്‍
വന്‍ ലീഡ് നേടി അപു
തൊടുപുഴ: നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭയിലും വ്യക്തമായ ലീഡ് നേടി യുഡിഎഫ് സ്ഥാനാര്‍ഥി അപു ജോണ്‍ ജോസഫ്. തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ 10,467 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. കുമാരമംഗലം - 2769, കോടിക്കുളം - 2349, വണ്ണപ്പുറം - 4545, കരിമണ്ണൂര്‍ - 4098, ഇടവെട്ടി - 2658, മണക്കാട് - 2012, പുറപ്പുഴ - 2371, കരിങ്കുന്നം - 2295, മുട്ടം - 1868, ആലക്കോട് -1618, ഉടുമ്പന്നൂര്‍ - 3432, വെള്ളിയാമറ്റം - 2752 എന്നിങ്ങനെയാണ് പഞ്ചായത്തുകലില്‍ ലഭിച്ച ലീഡ്.
ജയകൃഷ്ണന് പുതിയേടത്തിനെ പുറത്താക്കി
ഇടുക്കി: കേരള കോണ്‍ഗ്രസ്-എം പാര്‍ട്ടി നേതാക്കള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കുമെതിരേ സമൂഹമാധ്യമങ്ങള്‍ വഴി നിരന്തരം അപവാദ പ്രചാരണങ്ങള്‍ നടത്തിയ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം ജയകൃഷ്ണന് പുതിയേടത്തിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നും സ്ഥാനങ്ങളില്‍നിന്നും നീക്കം ചെയ്തതായി പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ അറിയിച്ചു.
Tags : M.M. Mani nattuvishesham local news