ഇടുക്കി: കൈപ്പത്തി ചിഹ്നത്തെ അവഹേളിച്ചത് ശരിയായില്ലെന്നും ഒരു മുതിർന്ന നേതാവിൽനിന്നും ഉണ്ടാകാൻ പാടില്ലാത്ത പെരുമാറ്റമാണ് എം.എം. മണിയുടേതെന്നും ഇടുക്കി യുഡിഎഫ് സ്ഥാനാർഥി റോയ് കെ. പൗലോസ്. കൈപ്പത്തിയെന്ന് കേൾക്കുമ്പോൾ അറപ്പാകുന്നുവെന്ന എം.എം. മണിയുടെ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു റോയ്.
ഇത്തരം പ്രസ്താവനകളാണ് എൽഡിഎഫ് ഇക്കുറി അദ്ദേഹത്തിന് സീറ്റ് നിഷേധിക്കാൻ കാരണം. ബിജെപിയെ സഹായിക്കാൻ മാത്രമേ ഇത്തരം പ്രസ്താവന ഉപകരിക്കൂ എന്ന് അദ്ദേഹം ഓർമിക്കണം. എം.എം. മണിയുടെ കുടുംബത്തിലുള്ളവർ പോലും ഇത്തവണ കൈപ്പത്തിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്നം റോയ് കെ. പൗലോസ് അഭിപ്രായപ്പെട്ടു.