Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Roy K. Paulos

Idukki

​ഇ​ട​ക്കി​യി​ല്‍ റോ​യി കെ. ​പൗ​ലോ​സ് ഉ​ജ്വ​ലവി​ജ​യം നേ​ടും: യു​ഡി​എ​ഫ്

ചെ​റു​തോ​ണി: ഇ​ടു​ക്കി മ​ണ്ഡ​ല​ത്തി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി റോ​യി കെ. ​പൗ​ലോ​സ് വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ വി​ജ​യി​ക്കു​മെ​ന്ന് ഇ​ടു​ക്കി ജ​വ​ഹ​ര്‍ ഭ​വ​നി​ല്‍ ചേ​ര്‍​ന്ന യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി വി​ല​യി​രു​ത്തി. പ​ത്തു​വ​ര്‍​ഷ​ത്തെ പി​ണ​റാ​യി ഭ​ര​ണ​വും അ​ഞ്ചു​വ​ര്‍​ഷം ഇ​ടു​ക്കി​യി​ല്‍ മ​ന്ത്രി​യാ​യി​രു​ന്നി​ട്ടും കാ​ര്യ​മാ​യ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന റോ​ഷി അ​ഗ​സ്റ്റി​ന്റെ ക​ഴി​വു​കേ​ടും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ വ്യാ​പ​ക​മാ​യി ച​ര്‍​ച്ച​ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് യോ​ഗം​ചൂ​ണ്ടി​ക്കാ​ട്ടി.

ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​വും വി​ക​സ​ന​രം​ഗ​ത്തെ പി​ന്നാ​ക്കാ​വ​സ്ഥ​യും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്ക് വ​ന്‍ ഭൂ​രി പ​ക്ഷം ല​ഭി​ക്കാ​ന്‍ കാ​ര​ണ​മാ​കു​മെ​ന്നും യോ​ഗ​ത്തി​ല്‍ അ​ഭി​പ്രാ​യം ഉ​യ​ര്‍​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​ക​ളു​ടെ ബൂ​ത്ത് മ​ണ്ഡ​ലം നേ​താ​ക്ക​ളെ നേ​രി​ല്‍ കാ​ണു​ന്ന​തി​നു 16 മു​ത​ല്‍ മ​ണ്ഡ​ലം​ത​ല യു​ഡി​എ​ഫ് യോ​ഗ​ങ്ങ​ള്‍ ചേ​രാ​നും തീ​രു​മാ​നി​ച്ചു.

നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ എം.​കെ. പു​രു​ഷോ​ത്ത​മ​ന്‍ അ​ധ്യ​ക്ഷ​ത വി​ച്ചു. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി. മാ​ത്യു, റോ​യി കെ. ​പൗ​ലോ​സ്, എ​ഐ​സി​സി അം​ഗം ഇ.​എം. അ​ഗ​സ്തി, മു​ന്‍ എം​എ​ല്‍​എ എ.​പി. ഉ​സ്മാ​ന്‍, ജോ​യി കൊ​ച്ചു​ക​രോ​ട്ട്, എം.​ഡി. അ​ര്‍​ജു​ന​ന്‍, ടി.​ജെ. വ​ര്‍​ക്കി, വ​ര്‍​ഗീ​സ് വെ​ട്ടി​യാ​ങ്ക​ല്‍, ജ​യ്‌​സ​ണ്‍ കെ. ​ആ​ന്‍റ​ണി, ആ​ഗ​സ്തി അ​ഴ​ക​ത്ത്, പു​രു​ഷോ​ത്ത​മ​ന്‍, ഫ്രാ​ന്‍​സി​സ് അ​റ​യ്ക്ക​പ്പ​റ​മ്പി​ല്‍, വി.​എ. ഉ​ല​ഹ​ന്നാ​ന്‍, പി.​ഡി.​ജോ​സ​ഫ്, ടോ​മി തേ​നം​മാ​ക്ക​ല്‍, തോ​മ​സ് മൈ​ക്കി​ള്‍, അ​നീ​ഷ് ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up