x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​ങ്ങ​ളെ എ​ല്‍​ഡി​എ​ഫ് തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്നു: റോ​യി കെ.​പൗ​ലോ​സ്


Published: March 14, 2026 10:56 PM IST | Updated: March 14, 2026 10:56 PM IST

തൊ​ടു​പു​ഴ: അ​വ​സാ​ന​ മ​ണി​ക്കൂ​റി​ല്‍ മ​ന്ത്രി​സ​ഭ കൂ​ടി ഇ​ടു​ക്കി​യി​ലെ നി​ര്‍​മാ​ണ നി​രോ​ധ​നം നീ​ക്കി​യെ​ന്ന് പ്ര​ഖ്യാ​പ​നം ന​ട​ത്തി ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യി കെ.​ പൗ​ലോ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ഇ​നി​യൊ​രി​ക്ക​ലും അ​ധി​കാ​ര​ത്തി​ല്‍ വ​രാ​ന്‍ ക​ഴി​യി​ല്ലെ​ന്നു ബോ​ധ്യ​മു​ള്ള​തി​നാ​ലാ​ണ് അ​വ​സാ​ന നി​മി​ഷം പ​ട്ട​യ​ഭൂ​മി വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് വി​നി​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ച​ട്ട​ങ്ങ​ള്‍ രൂ​പീ​ക​രി​ക്കു​ന്ന​തി​നു തീ​രു​മാ​ന​മെ​ടു​ത്ത​ത്.

ഭൂവി​ഷ​യ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ പ​തി​വാ​യി പ​രാ​ജ​യ​പ്പെ​ടു​ക​യും കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ള്‍ അ​റി​യി​ക്കാ​ത്ത​തു​മാ​ണ് നി​ര്‍​മാ​ണ നി​രോ​ധ​നം ഉ​ള്‍​പ്പെ​ടെ ഉ​ണ്ടാ​കാ​ന്‍ കാ​ര​ണ​മാ​യത്. റോ​ഷി അ​ഗ​സ്റ്റി​ന്‍ മ​ന്ത്രി​യാ​യ​പ്പോ​ള്‍ ഇ​ടു​ക്കി​യി​ലെ ജ​ന​ത ഏ​റെ പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു. നാ​ളു​ക​ളാ​യി അ​നു​ഭ​വി​ക്കു​ന്ന ഭൂപ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് ഉ​ള്‍​പ്പെ​ടെ ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​കു​മെ​ന്നാ​ണു ക​രു​തി​യ​ത്. എ​ന്നാ​ല്‍ ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ട മ​ന്ത്രി​യാ​യി അ​ദ്ദേ​ഹം മാ​റി.

നേ​ര്യ​മം​ഗ​ലം ഭാ​ഗ​ത്തെ ദേ​ശീ​യ പാ​ത​യു​ടെ നി​ര്‍​മാ​ണ​കാ​ര്യ​ത്തി​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ട് തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ച് നാ​ളു​ക​ളാ​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ ജീ​വ​ന്‍​ പൊ​ലി​യു​ന്ന​വ​ര്‍​ക്ക് ന​ല്‍​കു​ന്ന​ ന​ഷ്ട​പ​രി​ഹാ​രം 14 ല​ക്ഷ​മാ​യി വ​ര്‍​ധി​പ്പി​ച്ച തീ​രു​മാ​നം ആ​ത്മാ​ര്‍​ഥതയി​ല്ലാ​ത്ത​താ​ണ്. നി​ല​വി​ലു​ള​ള പ​ത്തു​ല​ക്ഷം ന​ല്‍​കാ​ന്‍ ക​ഴി​യാ​ത്ത സ​ര്‍​ക്കാ​രാ​ണ് തു​ക വ​ര്‍​ധി​പ്പി​ച്ച് ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ല്‍​ പൊ​ടി​യി​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്.

ത​ഹ​സി​ല്‍​ദാ​ര്‍ ഓ​ഫീ​സി​നു​മു​ന്നി​ല്‍ സ​മ​രം ന​ട​ത്തി​യ എ.​ രാ​ജ എം​എ​ല്‍​എ​യു​ടെ ന​ട​പ​ടി അ​പ​മാ​ന​ക​ര​മാ​ണ്. അ​ദ്ദേ​ഹം ക​ഥ​യ​റി​യാ​തെ ആ​ട്ടം​ കാ​ണു​ക​യാ​ണ്. സ​ര്‍​വ​ മേ​ഖ​ല​ക​ളി​ലും അ​ഴി​മ​തി ന​ട​ത്തി സ​ര്‍​ക്കാ​ര്‍ ഖ​ജ​നാ​വ് കൊ​ള്ള​യ​ടി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഡി​സി​സി സെ​ക്ര​ട്ട​റി ജാ​ഫ​ര്‍​ഖാ​ന്‍ മു​ഹ​മ്മ​ദ്, ചാ​ര്‍​ളി​പോ​ള്‍, ടി.​ജെ.​പീ​റ്റ​ര്‍ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : Roy K. Paulos nattuvishesham local news

Recent News

Corehub Up