ഇടുക്കി ഡിസിസി ഓഫീസില്‍ ചേര്‍ന്ന യുഡിഎഫ് ഇടുക്കി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ ഡിസിസി പ്രസിഡന്റ് സി.പി. മാത്യു പ്രസംഗിക്കുന്നു.
ചെറുതോണി: ഇടുക്കി മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി റോയി കെ. പൗലോസ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഇടുക്കി ജവഹര്‍ ഭവനില്‍ ചേര്‍ന്ന യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി വിലയിരുത്തി. പത്തുവര്‍ഷത്തെ പിണറായി ഭരണവും അഞ്ചുവര്‍ഷം ഇടുക്കിയില്‍ മന്ത്രിയായിരുന്നിട്ടും കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കഴിയാതിരുന്ന റോഷി അഗസ്റ്റിന്റെ കഴിവുകേടും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിയോജകമണ്ഡലത്തില്‍ വ്യാപകമായി ചര്ച്ചചെയ്യപ്പെട്ടിട്ടുണ്ടെന്ന് യോഗംചൂണ്ടിക്കാട്ടി.
ഭരണവിരുദ്ധ വികാരവും വികസനരംഗത്തെ പിന്നാക്കാവസ്ഥയും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വന്‍ ഭൂരി പക്ഷം ലഭിക്കാന്‍ കാരണമാകുമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. തെരഞ്ഞെടുപ്പ് കമ്മിറ്റികളുടെ ബൂത്ത് മണ്ഡലം നേതാക്കളെ നേരില്‍ കാണുന്നതിനു 16 മുതല്‍ മണ്ഡലംതല യുഡിഎഫ് യോഗങ്ങള്‍ ചേരാനും തീരുമാനിച്ചു.
നിയോജകമണ്ഡലം ചെയര്മാന് എം.കെ. പുരുഷോത്തമന് അധ്യക്ഷത വിച്ചു. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് സി.പി. മാത്യു, റോയി കെ. പൗലോസ്, എഐസിസി അംഗം ഇ.എം. അഗസ്തി, മുന്‍ എംഎല്‍എ എ.പി. ഉസ്മാന്, ജോയി കൊച്ചുകരോട്ട്, എം.ഡി. അര്ജുനന്, ടി.ജെ. വര്‍ക്കി, വര്‍ഗീസ് വെട്ടിയാങ്കല്‍, ജയ്സണ്‍ കെ. ആന്റണി, ആഗസ്തി അഴകത്ത്, പുരുഷോത്തമന്, ഫ്രാന്‍സിസ് അറയ്ക്കപ്പറമ്പില്‍, വി.എ. ഉലഹന്നാന്, പി.ഡി.ജോസഫ്, ടോമി തേനംമാക്കല്‍, തോമസ് മൈക്കിള്‍, അനീഷ് ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.