കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന തയ്യല്‍ മിത്രാ പദ്ധതിയുടെ ഭാഗമായി തയ്യല്‍ മെഷീന് യൂണിറ്റുകളുടെ വിതരണോദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിര്‍വഹിച്ചു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ്മോന് കരീമഠം അധ്യക്ഷത വഹിച്ചു.
സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു.പദ്ധതിയുടെ ഭാഗമായി ഉഷ കമ്പനിയുടെ ബന്ധന് കോംപോസിറ്റ് മോഡല്‍ തയ്യല്‍ മെഷീന് യൂണിറ്റുകളാണ് വിതരണം ചെയ്തത്.