National
ചെന്നൈ: പ്രമുഖ സോപ്പ് ബ്രാൻഡായ 'പവർ സോപ്പി'ൽ നിന്ന് ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തെന്നിന്ത്യൻ നടി തമന്ന ഭാട്ടിയ സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. കരാർ കാലാവധി കഴിഞ്ഞിട്ടും തന്റെ ചിത്രങ്ങൾ പരസ്യത്തിനായി ഉപയോഗിച്ചു എന്ന് ആരോപിച്ചാണ് തമന്ന കോടതിയെ സമീപിച്ചത്.
2005ലാണ് പവർ സോപ്പിന്റെ ബ്രാൻഡ് അംബാസഡറായി തമന്ന കരാറിൽ ഏർപ്പെട്ടത്. ഈ കരാർ കാലാവധി അവസാനിച്ചതിന് ശേഷവും കമ്പനി തന്റെ ചിത്രങ്ങൾ ഉത്പന്നങ്ങളുടെ പായ്ക്കറ്റുകളിലും പരസ്യങ്ങളിലും ഉപയോഗിക്കുന്നത് തുടരുകയാണെന്നും ഇത് തന്റെ പ്രശസ്തിയെ ബാധിക്കുന്നുവെന്നും തമന്ന കോടതിയിൽ വാദിച്ചു.
തന്റെ അനുമതിയില്ലാതെ ചിത്രം ഉപയോഗിച്ചതിലൂടെ കമ്പനി ലാഭമുണ്ടാക്കിയെന്നും അതിനാൽ ഒരുകോടി രൂപ നഷ്ടപരിഹാരമായി വേണമെന്നുമാണ് തമന്ന ആവശ്യപ്പെട്ടത്. കരാർ കാലാവധിക്ക് ശേഷം കമ്പനി ഈ ചിത്രങ്ങൾ ഉപയോഗിച്ചുവെന്ന് തെളിയിക്കാൻ മതിയായ രേഖകൾ ഹാജരാക്കാൻ താരത്തിന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് എസ്. തമിഴ്സെൽവൻ ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ വസ്തുതപരമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്.
National
ചെന്നൈ: തടവുകാരുടെ മോചനകാര്യത്തിൽ ഗവർണർക്ക് വിവേചനാധികാരമില്ലെന്ന് മദ്രാസ് ഹൈക്കോടതി. മന്ത്രിസഭാ തീരുമാനം ഗവർണർ അംഗീകരിക്കണമെന്ന് കോടതി നിർദേശിച്ചു.
ജസ്റ്റീസുമാരായ എ.ഡി. ജഗദീഷ് ചന്ദ്ര, ജി.കെ. ഇള്ളന്തിരിയാൻ, സുന്ദർ മോഹൻ എന്നിവരടങ്ങിയ ഫുൾ ബെഞ്ചാണ് ഉത്തരവിറക്കിയത്.
ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടവരെ മോചിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം തള്ളിയ ഗവർണറുടെ നടപടിക്കെതിരേ സമർപ്പിച്ച ഹർജിയിലാണു വിധി.
National
ചെന്നൈ: വിജയ്യുടെ ‘ജനനായകന്’ സിനിമയുടെ നിര്‍മാതാക്കൾക്ക് ഹർജി പിൻവലിക്കാൻ അനുമതി നൽകി മദ്രാസ് ഹൈക്കോടതി. തിങ്കളാഴ്ചയാണു സിബിഎഫ്സിക്കെതിരായ റിട്ട് ഹര്‍ജി പിന്‍വലിക്കാന്‍ നിര്‍മാതാക്കള്‍ അപേക്ഷ നല്‍കിയത്.
ഇന്നലെ രാവിലെ കേസ് പരിഗണിച്ച ജസ്റ്റിസ് പി.ടി. ആശയുടെ സിംഗിള്‍ ബെഞ്ച് അനുമതി നൽകുകയായിരുന്നു.
വിജയിന്റെ അവസാന ചിത്രമെന്ന നിലയില്‍ എത്തുന്ന ജനനായകന് ജനുവരി ഒന്പതിനു റിലീസ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വൈകിയതോടെ നിര്‍മാതാക്കള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും റിലീസ് അനിശ്ചിതമായി നീളുകയുമായിരുന്നു.
നിര്‍മാതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിതന്നെ കേസ് പരിഗണിക്കട്ടേയെന്നു പറഞ്ഞ് സുപ്രീംകോടതി ഇടപെടാന്‍ വിസമ്മതിച്ചു.
നിയമപോരാട്ടം നീണ്ടുപോകുമെന്ന് കണ്ടതോടെയാണ് റിവൈസിംഗ് കമ്മിറ്റി വഴി പ്രശ്നം പരിഹരിക്കാന്‍ കെവിഎന്‍ പ്രൊഡക്ഷന്‍സ് തീരുമാനിച്ചത്.
National
ചെന്നൈ: മൂന്നാംതവണ ഗർഭിണിയാകുന്പോഴും പ്രസവാവധി ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങൾക്കും ജീവനക്കാരി അർഹയാണെന്നു മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന വിധി.
അനുകൂല ഉത്തരവുകളുണ്ടെങ്കിലും മൂന്നാമത്തെ ഗർഭത്തിന് ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിൽ ജസ്റ്റീസ് ആർ. സുരേഷ് കുമാറും ജസ്റ്റീസ് ഷാമിൽ അഹമ്മദും അടങ്ങുന്ന ബെഞ്ച് അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
ഉത്തരവ് കൃത്യമായി പാലിക്കാൻ മുഴുവൻ വകുപ്പു തലവന്മാർക്കും അയച്ചുനൽകണമെന്ന് ചീഫ് സെക്രട്ടറിക്കു കോടതി നിർദേശം നൽകി. കോടതി ജീവനക്കാരിക്കും സമാനമായ നീതിനിഷേധം ഉണ്ടായെന്നു വ്യക്തമായതോടെ ജില്ലാ കോടതികളിലുൾപ്പെടെ ഉത്തരവിന്റെ പകർപ്പ് നൽകാൻ ഹൈക്കോടതി രജിസ്ട്രാറിനും ഡിവിഷൻ ബഞ്ച് നിർദേശം നൽകി.
National
ചെന്നൈ: തമിഴ് നടന് വിജയ് നായകനാകുന്ന 'ജനനായകന്' എന്ന സിനിമയിലെ സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റലുകളുമായി ബന്ധപ്പെട്ട കേസില്‍ മദ്രാസ് ഹൈക്കോടതി വാദം പൂര്‍ത്തിയാക്കി. കേസില്‍ വരും ദിവസങ്ങളില്‍ നിര്‍ണ്ണായകമായ വിധി പ്രസ്താവം ഉണ്ടാകുമെന്നും കോടതി അറിയിച്ചു.
സെന്‍സര്‍ ബോര്‍ഡിന്റെ അപ്പീലും സിനിമയുടെ നിര്‍മാതാക്കളുടെ വാദങ്ങളും വിശദമായി കേട്ട ശേഷമാണ് ജസ്റ്റിസ് എ.ഡി. ജഗദീഷ് ചന്ദ്ര ഉള്‍പ്പെട്ട ബെഞ്ച് കേസ് വിധി പറയാനായി മാറ്റിയത്.
സിനിമയില്‍ നിലവിലെ തമിഴ്നാട് സര്‍ക്കാരിനെ ലക്ഷ്യം വെച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ടെന്ന സെന്‍സര്‍ ബോര്‍ഡിന്റെ വാദം കോടതി പരിശോധിച്ചു. എന്നാല്‍ രാഷ്ട്രീയ വിമര്‍ശനം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന നിലപാടില്‍ നിര്‍മാതാക്കള്‍ ഉറച്ചുനിന്നു.
സിനിമയുടെ ക്ലിപ്പുകള്‍ പരിശോധിച്ച കോടതി, സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ട മാറ്റങ്ങള്‍ ന്യായമാണോ എന്ന് പരിശോധിച്ച ശേഷമാകും അന്തിമ ഉത്തരവ് പുറപ്പെടുവിക്കുക. വിജയ് രാഷ്ട്രീയ പാര്‍ട്ടിയായ 'തമിഴക വെട്രി കഴകം' രൂപീകരിച്ച ശേഷം പുറത്തിറങ്ങുന്ന സിനിമയായതിനാൽ രാഷ്ട്രീയ കേന്ദ്രങ്ങളും ഈ വിധിക്കായി ഉറ്റുനോക്കുകയാണ്.
National
ചെന്നൈ: വിജയ് ചിത്രം ജനനായകന്റെ സെൻസർ ബോർഡ് അനുമതിയുമായി ബന്ധപ്പെട്ട കേസ് ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും. ചിത്രത്തിന് പ്രദർശനാനുമതി നൽകിയ സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സെൻട്രൽ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷൻ (സിബിഎഫ്സി) നൽകിയ അപ്പീൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.
ഇന്ന് രാവിലെ പതിനൊന്നരയോടെ കേസ് കോടതി പരിഗണിച്ചേക്കും. സെൻസർ ബോർഡ് റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടത്തോടെ ആണ് ഈ മാസം ഒമ്പതിന് റിലീസ് തീരുമാനിച്ചിരുന്ന ജനനായകൻ ചിത്രം പ്രതിസന്ധിയിലായത്.
ഇതോടെ സിനിമയുടെ റിലീസ് മാറ്റുകയായിരുന്നു. നേരത്തെ കേസ് പരിഗണിച്ചപ്പോൾ നിർമാതാക്കൾക്ക് പ്രതികൂലമായ പരാമർശങ്ങളാണ് ബെഞ്ചിൽ നിന്ന് ഉണ്ടായത്. ജനനായകന്റെ നിര്‍മ്മാതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം നൽകുകയായിരുന്നു.
ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ഡിവിഷൻ ബെഞ്ച് തീരുമാനമെടുക്കട്ടെയെന്നായിരുന്നു ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയത്. 20നുള്ളില്‍ ഹര്‍ജി പരിഗണിക്കണമെന്നും മദ്രാസ് ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്കി.
ചിത്രത്തിന്റെ നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷന്‍സാണ് സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് ലഭ്യമാക്കാന്‍ ഇടപെടല്‍ തേടി സുപ്രീംകോടതിയെ സമീപിച്ചത്. 500 കോടിയോളം മുതൽമുടക്കി നിർമിച്ച ചിത്രം റിലീസ് ചെയ്യാൻ കഴിയാത്തതിനാൽ വൻ നഷ്ടം നേരിടുകയാണെന്നും ഹർജിയിൽ നിർമ്മാതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.
സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരമാണ് ഇന്ന് കേസ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്.
National
ന്യൂഡൽഹി: വിജയ് ചിത്രം ജനനായകന് സുപ്രീംകോടതിയിൽ തിരിച്ചടി. സിനിമക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ ഇടപെടല്‍ തേടിക്കൊണ്ടുള്ള നിർമാതാക്കളുടെ ഹർജി തള്ളിയ സുപ്രീം കോടതി മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം നൽകി.
ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ഡിവിഷൻ ബെഞ്ച് തീരുമാനമെടുക്കട്ടെയെന്ന് ജസ്റ്റീസുമാരായ ദിപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഈമാസം 20നുള്ളില്‍ ഹര്‍ജി പരിഗണിക്കണമെന്നും മദ്രാസ് ഹൈക്കോടതിക്ക് സുപ്രീകോടതി നിര്‍ദ്ദേശം നല്കി.
500 കോടിയോളം മുതൽമുടക്കി നിർമിച്ച ചിത്രം റിലീസ് ചെയ്യാൻ കഴിയാത്തതിനാൽ വൻ നഷ്ടം നേരിടുകയാണെന്നാണ് ചിത്രത്തിന്റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷന്‍സ് ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.
National
മധുരൈ: മധുരൈയിലെ തിരുപ്പറംകുണ്ഡ്രം മലയിൽ വിളക്ക് തെളിക്കാൻ അനുവദിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവച്ച് മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച്. വിളക്ക് കൊളുത്തുന്നത് പ്രദേശത്തെ സമാധാനത്തിന് ഭംഗം വരുത്തുമെന്ന ഡിഎംകെ സർക്കാരിന്റെ വാദം പരിഹാസ്യമാണെന്ന് കോടതി കുറ്റപ്പെടുത്തി.
വിളക്ക് തെളിക്കുന്ന കൽത്തൂൺ സ്ഥിതിചെയ്യുന്ന സ്ഥലം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റേതാണെന്ന് ജസ്റ്റീസുമാരായ ജി. ജയചന്ദ്രനും കെ.കെ. രാമകൃഷ്ണനുമടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ പറയുന്നു.
കൽത്തൂണിൽ വർഷത്തിൽ ഒരു പ്രത്യേക ദിവസം വിളക്ക് കൊളുത്താൻ അനുവദിക്കുന്നത് പൊതുസമാധാനത്തിന് ഭംഗം വരുത്തുമെന്ന ഭരണകൂടത്തിന്റെ ഭയം പരിഹാസ്യവും വിശ്വസിക്കാൻ പ്രയാസവുമാണ്.
അത്തരമൊരു അസ്വസ്ഥത സംസ്ഥാനം സ്പോൺസർ ചെയ്താൽ മാത്രമേ സംഭവിക്കൂ. ഒരു സംസ്ഥാനവും അവരുടെ രാഷ്ട്രീയ അജൻഡ നടപ്പാക്കാൻ ആ നിലയിലേക്കു താഴരുതെന്നും കോടതി പറഞ്ഞു. എന്നാൽ വിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീൽ പോകുമെന്ന് തമിഴ്നാട് സർക്കാർ സൂചിപ്പിച്ചു.
തിരുപ്പറംകുണ്ഡ്രം കുന്നിൻമുകളിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു തമിഴ് പാർട്ടി നേതാവ് രാമ രവികുമാറാണ് കോടതിയെ സമീപിച്ചത്. കോടതി അനുമതി നൽകിയെങ്കിലും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാമെന്നു ചൂണ്ടിക്കാട്ടി സർക്കാർ ഉത്തരവ് നടപ്പാക്കിയില്ല.
National
ചെന്നൈ: രാഷ്ട്രീയ പാർട്ടികൾ റോഡ്ഷോകളും റാലികളും ഉൾപ്പെട്ട പൊതുചടങ്ങുകൾ നടത്തുന്പോൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ അടങ്ങിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (എസ്ഒപി) പത്തി ദിവസത്തിനകം രൂപവത്കരിക്കാൻ തമിഴ്നാട് സർക്കാരിന് മദ്രാസ് ഹൈക്കോടതി നിർദേശം നൽകി.
41 പേരുടെ മരണത്തിനിടയാക്കിയ സെപ്റ്റംബർ 27ലെ കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ ഇടപെടൽ.