വർഷങ്ങൾക്ക് ശേഷം ഒരേ വേദിയിൽ ഒന്നിച്ചെത്തി ദിലീപും മഞ്ജു വാര്യറും. കൊച്ചി കാക്കനാട് ലിസ്റ്റിന് സ്റ്റീഫന്റെ പുതിയ തിയേറ്റര്‍ ഉദ്ഘാടനത്തിനാണ് ഇരുവരും ഒന്നിച്ച് പങ്കെടുത്തത്. വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരു വേദിയിൽ ഒരേ സമയം എത്തുന്നത്
മാജിക് ഫ്രെയിംസിന്റെ തിയറ്ററിനകത്ത് നടന്ന ചടങ്ങിൽ ഏറ്റവും പിറകിലാണ് മഞ്ജു ഇടം പിടിച്ചത്. മഞ്ജുവിന്റെ സീറ്റിൽ നിന്നും എട്ട് സീറ്റുകൾ മാറിയാണ് ദിലീപ് ഇരുന്നത്. മഞ്ജുവിന്റെ അടുത്ത് ജയസൂര്യയും പൃഥ്വിരാജുമാണ് ഇരുന്നത്. ദിലീപ് ഉമ തോമസ് എംഎൽഎയുടെ അടുത്തായിരുന്നു.
മഞ്ജു സജീവമായി പങ്കെടുത്ത പരിപാടിയില്‍ ദിലീപ് അല്പം മാറി നില്ക്കുന്നതായി കാണാം. അതേ സമയം പൃഥ്വിരാജും സുരാജ് വെഞ്ഞാറുമൂടുമൊക്കെ രണ്ടു പേരോടുമായി സൗഹൃദം പങ്കുവയ്ക്കുന്നതുമൊക്കെ വീഡിയോകളിൽ കാണാം.
നേരത്തെ മറ്റു ചില ചടങ്ങുകൾക്ക് എത്തിയിട്ടുണ്ടെങ്കിലും ഒരാൾ പങ്കെടുത്ത് പോയതിന് ശേഷമായിരിക്കും മറ്റേയാൾ വരികയെന്നതിരിക്കെയാണ് ഈ അപൂർവകൂടിക്കാഴ്ച.