ചങ്ങനാശേരി: പോളിയോ ഉന്മൂലനം ചെയ്യുന്നതിലും വികലാംഗക്ഷേമം, യുവജനങ്ങളുടെ തൊഴില്‍ നൈപുണ്യ വികസനം, സ്ത്രീ ശക്തീകരണം തുടങ്ങിയ രംഗങ്ങളില്‍ റോട്ടറി പ്രസ്ഥാനങ്ങള്‍ ചെയ്യുന്ന സേവനങ്ങള്‍ മഹത്തരമാണെന്ന് ചങ്ങനാശേരി മുന്‍സിഫ് മജിസ്ട്രേറ്റ് സരിക എ. റെഡ്ഢി. ചങ്ങനാശേരി ടൗണ്‍ റോട്ടറി ക്ലബ്ബിന്റെ സാമൂഹിക ക്ഷേമപദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അവര്‍.
ക്ലബ് പ്രസിഡന്റ് ജിഷ റ്റെനി അധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് നിയുക്ത ഗവര്‍ണര്‍ അഡ്വ. കെ.ജെ. രാജീവ്, അഡ്വ.ബോബന് റ്റി. തെക്കേല്‍, വിധു രമേഷ്, ഡോ. ജിജി ബോബന് തെക്കേല്‍, ടെനി ജോയി സെബാസ്റ്റ്യന്‍, രമേഷ്കുമാര്‍, ബിനോദ് ജി., ബേബിച്ചന് പ്രാക്കുഴി, വിപിന്‍ റ്റി.കെ., അലന് ജയിംസ്, ജിജി ആറുപറയില്‍ എന്നിവര്‍ പ്രസംഗിച്ചു.=