Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malayali Nurse

Europe

മ​ല​യാ​ളി സ്ഥാ​നാ​ർ​ഥി ആ​ഷ്‌​ലി ഫി​ലി​പ്പ് റാ​വ​ൻ​സ്തോ​ർ​പ് വാ​ർ​ഡി​ൽ ജ​ന​വി​ധി തേ​ടു​ന്നു

പീ​റ്റ​ർ​ബ​റോ: ബ്രി​ട്ടീ​ഷ് രാ​ഷ്ട്രീ​യ​ത്തി​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി നി​ല​നി​ന്നു​വ​രു​ന്ന പ​ര​മ്പ​രാ​ഗ​ത ശ​ക്തി​സ​മ​വാ​ക്യ​ങ്ങ​ൾ​ക്കെ​തി​രേ പു​തി​യ രാ​ഷ്ട്രീ​യ ത​രം​ഗം ഉ​യ​ർ​ന്നു​വ​രു​ന്നു​വെ​ന്ന സൂ​ച​ന​ക​ളാ​ണ് ഇ​പ്പോ​ൾ ദൃ​ശ്യ​മാ​കു​ന്ന​ത്. ആ ​മാ​റ്റ​ത്തി​ന്‍റെ മു​ഖ​മാ​യി ശ​ക്തി​പ്രാ​പി​ച്ച് മു​ന്നേ​റു​ക​യാ​ണ് റീ​ഫോം യു​കെ.

പ്ര​ധാ​ന പാ​ർ​ട്ടി​ക​ളാ​യ ക​ൺ​സ​ർ​വേ​റ്റീ​വ്-​ലേ​ബ​ർ ആ​ധി​പ​ത്യ​ത്തി​ന് ഇ​ട​യി​ൽ ഒ​രു ബ​ദ​ൽ രാ​ഷ്ട്രീ​യ ശ​ബ്ദ​മാ​യി ഉ​യ​ർ​ന്ന് വ​രു​ന്ന ഈ ​പാ​ർ​ട്ടി​യു​ടെ വ​ള​ർ​ച്ച, രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ പ്രാ​ദേ​ശി​ക തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ​യും കൂ​ടു​ത​ൽ ശ്ര​ദ്ധേ​യ​മാ​ക്കു​ക​യാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മേ​യ്‌ ഏ​ഴി​ന് ന​ട​ക്കു​ന്ന പീ​റ്റ​ർ​ബ​റോ സി​റ്റി കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ റാ​വ​ൻ​സ്‌​തോ​ർ​പ്പ് വാ​ർ​ഡി​ൽ നി​ന്ന് മ​ത്സ​രി​ക്കു​ന്ന മ​ല​യാ​ളി സ്ഥാ​നാ​ർ​ഥി​യാ​യ ആ​ഷ്‌​ലി ഫി​ലി​പ്പ് ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കു​ന്ന​ത്.

യുകെ​യി​ലെ മ​ല​യാ​ളി പ്ര​വാ​സി സ​മൂ​ഹ​ത്തി​നു​ള്ളി​ൽ മാ​ത്ര​മ​ല്ല, പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ വൃ​ത്ത​ങ്ങ​ളി​ലും ആ​ഷ്‌​ലി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം ച​ർ​ച്ച​യാ​കു​ക​യാ​ണ്.

പീ​റ്റ​ർ​ബ​റോ എ​ൻ​എ​ച്ച്എ​സ് ആ​ശു​പ​ത്രി​യി​ൽ സ്പെ​ഷ്യ​ലി​സ്റ്റ് ന​ഴ്സാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ഷ്‌​ലി, ആ​രോ​ഗ്യ​രം​ഗ​ത്ത് സ​മ്പാ​ദി​ച്ച അ​നു​ഭ​വ​വും മ​നു​ഷ്യ​സ്നേ​ഹ​പ​ര​മാ​യ സ​മീ​പ​ന​വും പൊ​തു​ജ​ന സേ​വ​ന​ത്തി​ലേ​ക്ക് വി​പു​ലീ​ക​രി​ക്ക​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്. സാ​ധാ​ര​ണ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ അ​ടു​ത്ത​റി​ഞ്ഞ് പ്ര​വ​ർ​ത്തി​ച്ച അ​നു​ഭ​വ​മാ​ണ് ത​നി​ക്ക് ഏ​റ്റ​വും വ​ലി​യ ശ​ക്തി​യെ​ന്ന് ആ​ഷ്‌​ലി വി​ശ്വ​സി​ക്കു​ന്നു.

ക​ഴി​ഞ്ഞ എ​ട്ട് വ​ർ​ഷ​മാ​യി യു​കെ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ആ​ഷ്‌​ലി, കേ​ര​ള​ത്തി​ലെ അ​ടൂ​ർ പെ​രി​ങ്ങ​നാ​ട് സ്വ​ദേ​ശി​നി​യാ​ണ്. ഭ​ർ​ത്താ​വ് മു​റി​പ്പാ​ല​യി​ൽ ബ​ഥേ​ൽ ബി​ജോ ഭ​വ​നി​ൽ സൈ​മ​ൺ ചെ​റി​യാ​ൻ. മ​ക്ക​ൾ എ​സ്ത​ർ എ​സ്. ചെ​റി​യാ​ൻ, ഇ​മ്മാ​നു​വേ​ൽ എ​സ് ചെ​റി​യാ​ൻ.

ആ​ല​പ്പു​ഴ മു​തു​കു​ളം ന​ടു​ക്കേ​പ്പു​ര​യി​ൽ കെ. ​ഫി​ലി​പ്പോ​സി​ന്‍റെ​യും ശാ​ന്തി ഫി​ലി​പ്പോ​സി​ന്‍റെ​യും മ​ക​ളാ​ണ് ആ​ഷ്‌​ലി. കു​ടും​ബ പി​ന്തു​ണ​യും പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ഉ​ത്സാ​ഹ​ക​ര​മാ​യ പി​ന്തു​ണ​യും ചേ​ർ​ന്നാ​ണ് അ​വ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​നം മു​ന്നേ​റു​ന്ന​ത്.

"ഗു​ണ​ക​ര​മാ​യ മാ​റ്റ​ത്തി​നാ​യി - നി​ങ്ങ​ളു​ടെ പ്രാ​ദേ​ശി​ക ശ​ബ്ദം' എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന ആ​ഷ്‌​ലി, വാ​ഗ്ദാ​ന​ങ്ങ​ൾ മാ​ത്രം ന​ൽ​കു​ന്ന രാ​ഷ്ട്രീ​യ​ത്തേ​ക്കാ​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യും ഉ​ത്ത​ര​വാ​ദി​ത്വ​വും മു​ൻ​നി​ർ​ത്തു​ന്ന സ​മീ​പ​ന​മാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

പൊ​തു​ജ​ന​ങ്ങ​ളു​ടെ ദൈ​ന്യം​ദി​ന ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളെ പൂ​ർ​ണ്ണ​മാ​യി ഉ​ൾ​കൊ​ള്ളു​ന്ന വ്യ​ക്ത​വും ശ​ക്ത​വു​മാ​യ ആ​ശ​യ​ങ്ങ​ളും വാ​ഗ്ദാ​ന​ങ്ങ​ളു​മാ​ണ് ആ​ഷ്‌​ലി​യെ മ​റ്റു സ്ഥാ​നാ​ർ​ഥി​ക​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​യാ​ക്കു​ന്ന​ത്. "ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന, കാ​ണാ​വു​ന്ന​തും ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള​തു​മാ​യ പ്രാ​ദേ​ശി​ക ഭ​ര​ണ​മാ​ണ് എ​ന്‍റെ ല​ക്ഷ്യം' എ​ന്ന​താ​ണ് ആ​ഷ്‌​ലി​യു​ടെ നി​ല​പാ​ട്.

കൂ​ടു​ത​ൽ ദൃ​ശ്യ​വും ഉ​ത്ത​ര​വാ​ദി​ത്വ​പ​ര​വു​മാ​യ പോ​ലീ​സ് സം​വി​ധാ​ന​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​ക​ൽ, സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി, പ​രി​സ്ഥി​തി സൗ​ക​ര്യ​ങ്ങ​ളു​ടെ മെ​ച്ച​പ്പെ​ടു​ത്ത​ൽ, ക​മ്യൂ​ണി​റ്റി പ​ങ്കാ​ളി​ത്ത​വും ശാ​ക്തീ​ക​ര​ണ​വും അ​ന​ധി​കൃ​ത മാ​ലി​ന്യ നി​ക്ഷേ​പ​ത്തി​നെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി തു​ട​ങ്ങി ആ​ഷ്‌​ലി വി​ജ​യി​ച്ചാ​ൽ ന​ട​പ്പി​ൽ വ​രു​ത്തു​വാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ ഇ​പ്പോ​ൾ ത​ന്നെ വാ​ർ​ഡി​ലെ ജ​ന​ങ്ങ​ൾ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.

പീ​റ്റ​ർ​ബ​റോ​യി​ൽ ന​ട​ക്കു​ന്ന ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു സാ​ധാ​ര​ണ പ്രാ​ദേ​ശി​ക മ​ത്സ​ര​മെ​ന്ന​തി​ലു​പ​രി, ബ്രി​ട്ട​നി​ൽ വ​ള​ർ​ന്നു വ​രു​ന്ന പു​തി​യ രാ​ഷ്ട്രീ​യ പ്ര​വ​ണ​ത​ക​ളു​ടെ പ​രീ​ക്ഷ​ണ​വേ​ദി​യാ​യി മാ​റു​ക​യാ​ണ്. റീ​ഫോം യു​കെ​യു​ടെ വ​ള​ർ​ച്ച​യും പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ സാ​ന്നി​ധ്യ​വും ചേ​ർ​ന്ന​പ്പോ​ൾ, ഈ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ഭാ​വി​യി​ലെ രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ൾ​ക്ക് വ​ഴി​കാ​ട്ടി​യാ​കു​മെ​ന്നാ​ണ് നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്.

മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ പ​ങ്കാ​ളി​ത്തം കൂ​ടു​ത​ൽ ദൃ​ഢ​മാ​കു​ന്ന പു​തി​യ ഘ​ട്ട​ത്തി​ലേ​ക്കാ​ണ് ഈ ​സ്ഥാ​നാ​ർ​ഥി​ത്വം വി​ര​ൽ​ചൂ​ണ്ടു​ന്ന​തെ​ന്ന് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

NRI

വി​മാ​ന യാ​ത്ര​യ്ക്കി​ടെ ഹൃ​ദ​യാ​ഘാ​തം; സ​ഹ​യാ​ത്രി​ക​ന് ര​ക്ഷ​ക​രാ​യി മ​ല​യാ​ളി ന​ഴ്സു​മാ​ർ

ദു​ബാ​യി: കേ​ര​ള​ത്തി​ൽ​നി​ന്നു ദു​ബാ​യി​യി​ലേ​ക്ക് അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്തി​ൽ സ​ഞ്ച​രി​ച്ച ര​ണ്ട് ന​ഴ്സു​മാ​ർ മ​ര​ണ​ത്തി​ലേ​ക്കു വ​ഴു​തി​വീ​ണ സ​ഹ​യാ​ത്രി​ക​ന്‍റെ ജീ​വ​ൻ ര​ക്ഷി​ച്ചു.

വ​യ​നാ​ട് സ്വ​ദേ​ശി അ​ഭി​ജി​ത് ജീ​സ്(26), ചെ​ങ്ങ​ന്നൂ​ർ അ​ജീ​ഷ് നെ​ൽ​സ​ൺ(29) എ​ന്നി​വ​ർ യു​എ​ഇ​യി​ൽ ല​ഭി​ച്ച പു​തി​യ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​നാ​ണ് എ​യ​ർ അ​റേ​ബ്യ​യു​ടെ 3എ​ൽ128 ഫ്ലൈ​റ്റി​ൽ ക​യ​റി​യ​ത്.

വി​മാ​നം പു​റ​പ്പെ​ട്ട​ശേ​ഷം ത​ങ്ങ​ൾ​ക്കൊ​പ്പം സീ​റ്റി​ലി​രു​ന്ന ഒ​രാ​ൾ ശ്വ​സി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ന്ന​തു ക​ണ്ടു. ഹൃ​ദ​യാ​ഘാ​ത​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ ഇ​രു​വ​രും ആ ​വ്യ​ക്തി​ക്കു സി​പി​ആ​ർ ന​ൽ​കി.

പി​ന്നീ​ട് വി​മാ​ന​ത്തി​ലെ ക്രൂ​വി​നെ വി​വ​ര​മ​റി​യി​ച്ചു. ഇ​തി​നി​ടെ, ഡോ. ​ആ​രി​ഫ് അ​ബ്ദു​ൾ ഖാ​ദ​ർ എ​ന്ന ആ​ളും സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി സ​ഹാ​യ​ത്തി​നെ​ത്തി.

പ​ൾ​സും ശ്വാ​സ​ഗ​തി​യും സാ​ധാ​ര​ണ നി​ല​യി​ലാ​കു​ന്ന​തു വ​രെ സി​പി​ആ​ർ തു​ട​ർ​ന്ന​താ​യും സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചു​വ​ന്ന അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യ സ​ന്തോ​ഷം സ​മൂ​ഹ​ത്തി​ൽ ന​ഴ്സു​മാ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ ഓ​ർ​മ​പ്പെ​ടു​ത്താ​ൻ ഇ​ട​യാ​ക്കി​യെ​ന്ന് ഇ​രു​വ​രും പ്ര​തി​ക​രി​ച്ചു.

തു​ട​ർ​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ലെ മെ​ഡി​ക്ക​ൽ സം​ഘം ഇ​ദ്ദേ​ഹ​ത്തെ പ​രി​ശോ​ധി​ച്ചു.

NRI

ആ​ന്ധ്ര സ്വ​ദേ​ശി​ക്ക് നാ​ട​ണ​യാ​ൻ കൈ​ത്താ​ങ്ങാ​യി മ​ല​യാ​ളി ന​ഴ്സ്

റി​യാ​ദ്: സൗ​ദി​യി​ൽ ഇ​ഖാ​മ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നെ തു​ട​ർ​ന്ന് ജയിലിൽ കഴിഞ്ഞ രോ​ഗ​ബാ​ധി​ത​നാ​യ ആ​ന്ധ്ര സ്വ​ദേ​ശി​ക്ക് നാ​ട​ണ​യാ​ൻ കൈ​ത്താ​ങ്ങാ​യി മ​ല​യാ​ളി ന​ഴ്‌​സും ഇ​ന്ത്യ​ൻ എം​ബ​സി​യും.

ക​ഴി​ഞ്ഞ വ​ർ​ഷം അ​റ​സ്റ്റി​ലാ​യ ആ​ന്ധ്ര​പ്ര​ദേ​ശ് നാ​ണ്ടി​യാ​ൽ സ്വ​ദേ​ശി ജാ​ക്കീ​ർ ഭാ​ഷ (43) ജ​യി​ലി​ൽ വ​ച്ച് പ​ക്ഷാ​ഘാ​തം ബാ​ധി​ക്കു​ക​യും തു​ട​ർ​ന്ന് ജ​യി​ൽ അ​ധി​കൃ​ത​ർ കിം​ഗ് സൗ​ദ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

ഏ​ക​ദേ​ശം ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ ജാക്കീർ ആ​റു​മാ​സ​ത്തോ​ളം അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഈ ​കാ​ല​യ​ള​വി​ൽ അ​ദ്ദേ​ഹ​ത്തി​ന് തു​ണ​യാ​യ​ത് ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സു​മാ​രാ​യി​രു​ന്നു. നി​ർ​ധ​ന​രാ​യ കു​ടും​ബം ജാ​ക്കീ​ർ ഭാ​ഷ​യെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള സ​ഹാ​യം തേ​ടി ഇ​ന്ത്യ​ൻ എം​ബ​സി​യെ സ​മീ​പി​ച്ചു.

എം​ബ​സി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ​ക്കാ​യി കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ സ​ഹാ​യം അ​ഭ്യ​ർ​ഥിച്ചു. കേ​ളി​യു​ടെ ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ആ​ശു​പ​ത്രി​യി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​പ്പോ​ൾ ജാ​ക്കീ​ർ ജ​യി​ലി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് ക​ണ്ടെ​ത്തി.

അ​തി​നാ​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​താ​യി​വ​ന്നു. ന​ട​പ​ടി​ക​ളി​ൽ എം​ബ​സി​യി​ലെ ജ​യി​ൽ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ൻ സ​വാ​ദ് യൂ​സ​ഫ് കാ​ക്ക​ഞ്ചേ​രി​യും ത​ർ​ഹീ​ൽ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ൻ ഷ​റ​ഫു​ദ്ദീ​നും കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട്ടു.

മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട് പ്ര​കാ​രം സ്ട്ര​ക്ച​ർ സൗ​ക​ര്യ​ത്തോ​ടു കൂ​ടി ഒ​രു ന​ഴ്‌​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മാ​ത്ര​മേ ജാ​ക്കീ​ർ ഭാ​ഷ​യെ നാ​ട്ടി​ലെ​ത്തി​ക്കാ​നാ​കൂ​വെ​ന്ന് വ്യ​ക്ത​മാ​വു​ക​യും കേ​ളി​യു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച് റി​യാ​ദി​ലെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രി​യും കൊ​ല്ലം ജി​ല്ല കൊ​ള​ത്തൂ​പ്പു​ഴ സ്വ​ദേ​ശി​നി​യു​മാ​യ മോ​നി​ഷ സ​ദാ​ശി​വം രോ​ഗി​യെ അ​നു​ഗ​മി​ക്കാ​ൻ ത​യാ​റാ​വു​ക​യും ചെ​യ്തു.

ഇ​തി​നാ​യി ആ​ശു​പ​ത്രി​യി​ൽ നി​ന്ന് അ​വ​ധി എ​ടു​ത്ത് ഹൈ​ദ​രാ​ബാ​ദ് വ​രെ രോ​ഗി​യെ അ​നു​ഗ​മി​ച്ചു. താ​ൻ തെ​ഞ്ഞെ​ടു​ത്ത തൊ​ഴി​ൽ​മേ​ഖ​ല​യെ അ​ന്വ​ർ​ഥ​മാ​ക്കി മ​റ്റൊ​രു സ​ഹ​ജീ​വി​ക്ക് കൈ​ത്താ​ങ്ങാ​വാ​ൻ സാ​ധി​ച്ച​തി​ൽ ചാ​രി​താ​ർ​ഥ്യമുണ്ടെന്ന് മോ​നി​ഷ സ​ദാ​ശി​വം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം ശ്രീ​ല​ങ്ക​ൻ എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ ജാ​ക്കീ​ർ ഭാ​ഷ സു​ര​ക്ഷി​ത​നാ​യി നാ​ട്ടി​ലെ​ത്തി. യാ​ത്ര​യ്ക്കാ​വ​ശ്യ​മാ​യ ടി​ക്ക​റ്റും മ​റ്റു ചെ​ല​വു​ക​ളും ഇ​ന്ത്യ​ൻ എം​ബ​സി​യാ​ണ് വ​ഹി​ച്ച​ത്. മോ​നി​ഷ സ​ദാ​ശി​വം ജാ​ക്കി​റിന്‍റെ കു​ടും​ബ​ത്തോ​ടൊ​പ്പം വീ​ട്ടു​വ​രെ അ​നു​ഗ​മി​ച്ചു.

NRI

ഡ​ൽ​ഹി​യി​ൽ മ​ല​യാ​ളി ന​ഴ്സ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

‌‌ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ മ​ല​യാ​ളി മെ​യി​ൽ ന​ഴ്സ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ത​ണ്ണീ​ര്‍​മു​ക്കം പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ര്‍​ഡ് വെ​ളി​യ​മ്പ്ര ക​ല്യാ​ണി​ച്ചി​റ വീ​ട്ടി​ല്‍ വി.​വി​ഷ്ണു(32) ആ​ണ് മ​രി​ച്ച​ത്.

ഡ​ല്‍​ഹി മാ​ക്‌​സ് സൂ​പ്പ​ര്‍ സ്‌​പെ​ഷ്യ​ല്‍​റ്റി ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് ജോ​ലി ക​ഴി​ഞ്ഞ് താ​മ​സ​സ്ഥ​ല​ത്തേ​ക്ക് ഓ​ട്ടോ​റി​ക്ഷ​യി​ൽ പോ​കു​മ്പോ​ഴാ​ണ് സം​ഭ​വം.

ഓ​ട്ടോ​റി​ക്ഷ​യി​ൽ കു​ഴ​ഞ്ഞു​വീ​ണ വി​ഷ്ണു​വി​നെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

NRI

മ​ല​യാ​ളി ന​ഴ്സ് ന്യൂ​സി​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ചു

ഓ​ക്‌​ല​ൻ​ഡ്: മ​ല​യാ​ളി ന​ഴ്സ് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ത്തെ തു​ട​ര്‍​ന്ന് ന്യൂ​സി​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ചു. എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി സ്വ​ദേ​ശി സോ​ണി വ​ർ​ഗീ​സ്(31) ആ​ണ് മ​രി​ച്ച​ത്. മ​ല​യാ​റ്റൂ​ർ പ​റ​പ്പി​ള്ളി കു​ടും​ബാം​ഗ​മാ​ണ്.

ഭ​ർ​ത്താ​വ്: അ​ങ്ക​മാ​ലി കൊ​ര​ട്ടി സ്വ​ദേ​ശി റോ​ഷ​ൻ ആ​ന്‍റ​ണി. മ​ക​ൻ: ഒ​ന്ന​ര വ​യ​സു​കാ​ര​നാ​യ ആ​ദം റോ​ഷ​ൻ. ര​ണ്ടു​വ​ർ​ഷം മു​മ്പാ​ണ് ഭ​ർ​ത്താ​വി​നൊ​പ്പം സോ​ണി ന്യൂ​സി​ല​ൻ​ഡി​ലെ​ത്തി​യ​ത്.

പ്ര​സ​വ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗം തി​രി​ച്ച​റി​ഞ്ഞ​ത്. ഹൃ​ദ​യം മാ​റ്റി​വ​യ്ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു സോ​ണി​യും കു​ടും​ബ​വും.

സോ​ണി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഓ​ക്‌​ല​ൻ​ഡ് മ​ല​യാ​ളി സ​മാ​ജം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. സം​സ്കാ​രം പി​ന്നീ​ട് ന്യൂ​സി​ല​ൻ​ഡി​ൽ ന​ട​ക്കും.

NRI

നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ: സ്ഥി​തി​ഗ​തി നി​രീ​ക്ഷി​ക്കു​ന്ന​താ​യി കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: യെ​മ​ൻ പൗ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ മ​ല​യാ​ളി ന​ഴ്സ് നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ഒ​ഴി​വാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​മാ​യി ഇ​ന്ത്യ.

വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​നു​ള്ള ഉ​ത്ത​ര​വ് ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യു​ള്ള സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും യെ​മ​ൻ അ​ധി​കാ​രി​ക​ളു​മാ​യി തു​ട​ർ​ച്ച​യാ​യി ബ​ന്ധ​പ്പെ​ട്ടു​വ​രി​ക​യാ​ണെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ച​താ​യി ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

യെ​മ​ൻ പൗ​ര​ൻ ത​ലാ​ൽ അ​ബ്‌​ദു മ​ഹ്ദി കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ഈ ​മാ​സം 16ന് ​ന​ട​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​ത്.

വ​ധ​ശി​ക്ഷ ഒ​ഴി​വാ​ക്കാ​നാ​യി വ​രും​ദി​വ​സ​ങ്ങ​ളി​ൽ ശ്ര​മി​ക്കു​മെ​ന്ന് നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​ന​ത്തി​നാ​യി ശ്ര​മി​ക്കു​ന്ന സേ​വ് നി​മി​ഷ​പ്രി​യ ആ​ക്‌​ഷ​ൻ കൗ​ണ്‍​സി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

കൊ​ല്ല​പ്പെ​ട്ട ത​ലാ​ലി​ന്‍റെ കു​ടും​ബ​ത്തി​നു ദ​യാ​ധ​നം ന​ൽ​കി (ബ്ല​ഡ് മ​ണി) നി​മി​ഷ​യെ മോ​ചി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കാ​ണ് ഇ​പ്പോ​ൾ ഊ​ന്ന​ൽ ന​ൽ​കു​ന്ന​ത്.

വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് നേ​രി​ട്ട് ഇ​ട​പെ​ടു​ന്ന​തി​ൽ ന​യ​ത​ന്ത്ര പ​രി​മി​തി​ക​ളു​ണ്ട്. കു​റ്റ​കൃ​ത്യം ന​ട​ന്ന​തും നി​മി​ഷ ഇ​പ്പോ​ൾ ക​ഴി​യു​ന്ന ജ​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന​തും ഹൂ​തി നി​യ​ന്ത്ര​ണ​മു​ള്ള യെ​മ​നി​ലാ​ണ്.

ഹൂ​തി​ക​ളു​ടെ പ്ര​വി​ശ്യ​യി​ൽ ന​ട​ന്ന കു​റ്റ​കൃ​ത്യ​മാ​യ​തി​നാ​ൽ ഹൂ​തി​ക​ളു​ടെ ഭ​ര​ണ​കൂ​ട​മാ​യ സു​പ്രീം പൊ​ളി​റ്റി​ക്ക​ൽ കൗ​ണ്‍​സി​ലാ​ണ് വ​ധ​ശി​ക്ഷ​യി​ൽ ഇ​ള​വ് തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്ന് യെ​മ​ൻ എം​ബ​സി മു​ന്പ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ യെ​മ​നി​ൽ അ​ന്താ​രാ​ഷ്‌​ട്ര​ത​ല​ത്തി​ൽ അം​ഗീ​കാ​രം ല​ഭി​ച്ച ഭ​ര​ണ​കൂ​ട​മാ​യ പ്ര​സി​ഡ​ൻ​ഷ്യ​ൽ ലീ​ഡ​ർ​ഷി​പ്പ് കൗ​ണ്‍​സി​ലു​മാ​യാ​ണ് ഇ​ന്ത്യ​ക്ക് ന​യ​ത​ന്ത്ര ബ​ന്ധ​മു​ള്ള​ത്. എ​ന്നി​രു​ന്നാ​ലും ഹൂ​തി​ക​ളെ പി​ന്തു​ണ​യ്ക്കു​ന്ന ഇ​റാ​ൻ ഭ​ര​ണ​കൂ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ​ക്ക് ച​ർ​ച്ച​ക​ൾ ന​ട​ത്താ​നു​ള്ള വാ​തി​ലു​ണ്ട്.

അ​തേ​സ​മ​യം, നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​ന​ത്തി​നാ​യി കേ​ന്ദ്ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് എം​പി​മാ​രാ​യ ജോ​ൺ ബ്രി​ട്ടാ​സും കെ. ​രാ​ധാ​കൃ​ഷ്ണ​നും പ്ര​ധാ​ന​മ​ന്ത്രി​ക്കും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​ക്കും ക​ത്ത് ന​ൽ​കി.

നി​മി​ഷ​പ്രി​യ വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നും വ​ധ​ശി​ക്ഷ ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളെ​ടു​ക്ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി​യം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up