Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mantra

America

ക​ണ​ക്‌​ടി​ക്ക​ട്ടി​ൽ മ​ന്ത്ര​യു​ടെ പൊ​ങ്കാ​ല മ​ഹോ​ത്സ​വം ശ്ര​ദ്ധേ​യ​മാ​യി

 

സ്റ്റ്രാ​റ്റ്ഫേ​ർ​ഡ്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഹി​ന്ദൂ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ണ​ക്ടി​ക്ക​ട്ടി​ലെ Maa Durga Temple, Stratfordൽ ​പൊ​ങ്കാ​ല മ​ഹോ​ത്സ​വം ഭ​ക്തി​പൂ​ർ​വം സം​ഘ​ടി​പ്പി​ച്ചു.

സ്റ്റ്രാ​റ്റ്ഫേ​ർ​ഡി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള പൊ​ങ്കാ​ല മ​ഹോ​ത്സ​വം സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട​ത്. ഭ​ക്തി​സാ​ന്ദ്ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നി​ര​വ​ധി ഭ​ക്ത​ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

മ​ന്ത്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ ​ഉ​ണ്ണി തോ​യ​ക്കാ​ടും റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത് നാ​യ​രും ട്ര​സ്റ്റീ ബേ​ർ​ഡ് അം​ഗം സു​ജ​ന​ൻ എ​ന്നി​വ​ർ ച​ട​ങ്ങു​ക​ളു​ടെ ഏ​കോ​പ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു. ആ​റ്റു​കാ​ൽ അ​മ്മ​യു​ടെ ഈ ​മ​ഹോ​ത്സ​വം ദു​ർ​ഗാ ക്ഷേ​ത്ര​ത്തി​ൽ ന​ട​ത്താ​ൻ സാ​ധി​ച്ച​ത് വ​ലി​യ അ​നു​ഗ്ര​ഹ​മാ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ച​ട​ങ്ങി​ൽ മ​ന്ത്ര പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​രാ​ജ് മോ​ഹ​ന​ൻ, ട്രെ​ഷ​റ​ർ സ​ഞ്ജീ​വ് നാ​യ​ർ, ട്ര​സ്റ്റി വൈ​സ് ചെ​യ​ർ കൊ​ച്ചു​ണ്ണി ഇ​ള​വ​ൻ​മ​ഠം, ഡ​യ​റ​ക്ർ ബോ​ർ​ഡ് അ​ഗ​ങ്ങ​ളാ​യ പു​രു​ഷോ​ത്ത​മ പ​ണി​ക്ക​ർ, സു​രേ​ഷ് ബാ​ബു, ക​ൺ​വെ​ൻ​ഷ​ൻ ചെ​യ​ർ ഷി​ബു ദി​വാ​ക​ര​ൻ, നാ​ഷ​ണ​ൽ ക​ൾ​ച്ച​റ​ൽ ചെ​യ​ർ സ്മി​ത ഹ​രി​ദാ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

സ്റ്റ്രാ​റ്റ്ഫോ​ർ​ഡ് മേ​ഖ​ല​യി​ലാ​യി വി​വി​ധ ഹി​ന്ദു ആ​ത്മീ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും, ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​വും ദൈ​വാ​നു​ഗ്ര​ഹ​വും ഉ​ണ്ടെ​ങ്കി​ൽ വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ഈ ​പ​രി​പാ​ടി വി​പു​ലീ​ക​രി​ക്കാ​നാ​കു​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​ണ്ണി തോ​യ​ക്കാ​ട്ട് അ​റി​യി​ച്ചു.

ഭ​ക്തി​സാ​ന്ദ്ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ന​ട​ന്ന പൊ​ങ്കാ​ല മ​ഹോ​ത്സ​വം പ്ര​ദേ​ശ​ത്തെ ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ വ​ലി​യ ആ​ത്മീ​യ സം​ഗ​മ​മാ​യി മാ​റി.

Latest News

Corehub Up