ഹൂസ്റ്റൺ: മന്ത്രയുടെ ട്രസ്റ്റി ബോർഡ് ചെയർമാനായി ഹൂസ്റ്റണിൽ നിന്നുള്ള ഹരി ശിവരാമനെ തെരഞ്ഞെടുത്തു. ന്യൂയോർക്കിൽ ഹാൻഡ് ഓവർ മീറ്റിംഗിന്റെ ഭാഗമായി നടന്ന ട്രസ്റ്റി ബോർഡ് മീറ്റിംഗിലാണ് അദ്ദേഹത്തെ ട്രസ്റ്റ് ബോർഡ് ചെയർമാനായി തെരഞ്ഞെടുത്തത്.
മന്ത്രയുടെ പ്രഥമ പ്രസിഡന്റ് കൂടിയായിരുന്ന ഹരി ശിവരാമന് ഉചിതമായ സ്ഥാനമാണെന്ന് മന്ത്രയുടെ ട്രസ്റ്റീ ബോർഡ് എക്സിക്യൂട്ടീവ് അംഗങ്ങൾ വിലയിരുത്തി.

കേരളത്തിൽ ബാലഗോകുലത്തിൽ തുടങ്ങിയ സംഘടനാ പാടവം രാഷ്ട്രീയ സ്വയംസേവ സംഘം, അഖിലഭാരതി വിദ്യാർഥി പരിഷത്ത് എന്നിങ്ങനെയുള്ള സംഘടന പ്രവർത്തനത്തിലൂടെ അമേരിക്കയിലെ ദേശീയ ഹൈന്ദവ സംഘടനയുടെ തലപ്പത്തു വരെ എത്തിനിൽക്കുന്നു.
20 വർഷമായി കെഎച്ച്എസിൽ വിവിധ കമ്മിറ്റികളിൽ പ്രവർത്തിച്ചു വരുന്നു. 2023ൽ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം പ്രസിഡന്റ് ആയിരുന്നു. 20 വർഷം അമേരിക്കയിലെ ദേശീയ ഹൈന്ദവ സംഘടനാ തലത്തിലും വിവിധ സ്ഥാനങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചു.
ശ്രീഗുരുവായൂരപ്പൻ അമ്പലത്തിലെ മലയാളം ആൻഡ് റിലീജിയസ് സ്കൂളിന്റെ പ്രിൻസിപ്പാൾ കൂടിയാണ് ഹരി ശിവരാമൻ. സംഘടനയുടെ ഭാവിയെ സുസ്ഥിരമാക്കുന്നതിനായി മന്ത്രയുടെ ആത്മീയ മുഖമായി പ്രവർത്തിക്കാൻ ഹരി ശിവരാമന് കഴിയും എന്ന ആത്മവിശ്വാസം പ്രസിഡന്റ് കൃഷ്ണരാജ് മോഹനൻ പങ്കുവച്ചു.
Tags : Hari Sivaraman Mantra Trustee Board Chairman USA