x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"​മ​ന്ത്ര’ രാ​മാ​യ​ണ മാ​സാ​ച​ര​ണം ഭ​ക്തി​സാ​ന്ദ്ര​മാ​യി സ​മാ​പി​ച്ചു‌‌‌​


Published: August 23, 2026 07:30 AM IST | Updated: August 23, 2026 07:30 AM IST

രാ​മാ​യ​ണ മാ​സാ​ച​ര​ണം

ന്യൂ​യോ​ർ​ക്ക്: സ​നാ​ത​ന ധ​ർ​മ്മ​ത്തി​ന്‍റെ മ​ഹ​ത്താ​യ ജീ​വി​ത​മൂ​ല്യ​ങ്ങ​ളും രാ​മാ​യ​ണ​ത്തി​ന്‍റെ ത​ത്ത്വ​സ​ന്ദേ​ശ​വും സ​മൂ​ഹ​ത്തി​ലേ​ക്കും വ​രും​ത​ല​മു​റ​ക​ളി​ലേ​ക്കും എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ MANTRAH സം​ഘ​ടി​പ്പി​ച്ച രാ​മാ​യ​ണ മാ​സാ​ച​ര​ണം വി​വി​ധ ആ​ത്മീ​യ​പ​ഠ​ന പ​രി​പാ​ടി​ക​ളോ​ടെ ഭ​ക്തി​സാ​ന്ദ്ര​മാ​യി സ​മാ​പി​ച്ചു.

ബ്ര​ഹ്മ​ശ്രീ മ​നോ​ജ് വി ​ന​മ്പൂ​തി​രി​യു​ടെ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​ത്തോ​ടെ​യാ​ണ് രാ​മാ​യ​ണ മാ​സാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യ​ത്. തു​ട​ർ​ന്ന് ഒ​രു മാ​സ​ക്കാ​ലം രാ​മാ​യ​ണ പാ​രാ​യ​ണം, ച​ർ​ച്ച​ക​ൾ, വ്യാ​ഖ്യാ​ന​ങ്ങ​ൾ, ആ​ശ​യ​സം​വാ​ദ​ങ്ങ​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.

MANTRAH ജ​ന​റ​ൽ സെ​ക്ര​ട്ട​റി ​ഉ​ണ്ണി തൊ​യ​ക്കാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ൾ  ര​ഞ്ജി​നി നാ​യ​ർ, കാ​ന​ഡ ഏ​കോ​പി​പ്പി​ച്ചു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു​മി​ച്ച് രാ​മാ​യ​ണ പാ​രാ​യ​ണ​ത്തി​ലും ച​ർ​ച്ച​ക​ളി​ലും പ​ങ്കു​ചേ​രാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ​ത് മാ​സാ​ച​ര​ണ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​യി.​

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ബ്ര​ഹ്മ​ശ്രീ കി​ഴ​ക്കേ​ടം ഹ​രി നാ​രാ​യ​ണ​ൻ ജി​യു​ടെ പ്ര​ഭാ​ഷ​ണ​വും സ​ത്സം​ഗ​വും പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് വേ​റി​ട്ട ആ​ത്മീ​യാ​നു​ഭ​വ​മാ​യി. രാ​മാ​യ​ണ മാ​സാ​ച​ര​ണ​ത്തി​ന്‍റെ വി​ജ​യം പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ എ​ണ്ണ​ത്തി​ല​ല്ല, രാ​മാ​യ​ണ ത​ത്ത്വ​ത്തി​ന്‍റെ ഊ​ർ​ജ്ജം പ​ങ്കെ​ടു​ത്ത ഓ​രോ വ്യ​ക്തി​യി​ലേ​ക്കും എ​ത്ര​ത്തോ​ളം എ​ത്തി​ക്കാ​ൻ സാ​ധി​ച്ചു എ​ന്ന​തി​ലാ​യി​രി​ക്ക​ണം വി​ല​യി​രു​ത്തേ​ണ്ട​ത് എ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മ്മി​പ്പി​ച്ചു. പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ മ​ന​​സി​ലേ​ക്ക് രാ​മാ​യ​ണ​ത്തി​ന്‍റെ ത​ത്ത്വ​വും ധാ​ർ​മ്മി​ക സ​ന്ദേ​ശ​വും ആ​ഴ​ത്തി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​ണ് കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

“​ധ​ർ​മ്മ​ത്തി​ന്‍റെ വ​ഴി​യി​ലൂ​ടെ ജീ​വി​ത​ത്തെ ന​യി​ച്ച ശ്രീ​രാ​മ​ന്‍റെ മ​ഹ​ത്താ​യ സ​ന്ദേ​ശ​മാ​ണ് രാ​മാ​യ​ണം. സ​നാ​ത​ന ധ​ർ​മ്മ​ത്തി​ന്റെ മൂ​ല്യ​ങ്ങ​ളും ശ്രീ​രാ​മ​ന്‍റെ ജീ​വി​താ​ദ​ർ​ശ​ങ്ങ​ളും സ​മൂ​ഹ​ത്തി​ലേ​ക്കും വ​രും​ത​ല​മു​റ​ക​ളി​ലേ​ക്കും പ​ക​ർ​ന്നു ന​ൽ​കു​ന്ന​തി​നാ​യി MANTRAH ത​ങ്ങ​ളാ​ൽ ക​ഴി​യു​ന്ന പ​ങ്ക് നി​ർ​വ​ഹി​ക്കാ​ൻ സാ​ധി​ക്കു​ന്നു എ​ന്ന​ത് വ​ലി​യ നേ​ട്ട​മാ​യാ​ണ് കാ​ണു​ന്ന​ത്,” എ​ന്ന് ങ​അ​ച​ഠ​ഞ​അ​ഒ പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​രാ​ജ് മോ​ഹ​ന​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

രാ​മാ​യ​ണം കേ​വ​ലം പാ​രാ​യ​ണ​ത്തി​ൽ ഒ​തു​ങ്ങാ​തെ, അ​തി​ന്‍റെ ത​ത്ത്വ​വും ധ​ർ​മ്മ​ബോ​ധ​വും ജീ​വി​ത​ത്തി​ലേ​ക്ക് പ​ക​ർ​ത്താ​നു​ള്ള പ്ര​ചോ​ദ​ന​മാ​യി മാ​റ​ണ​മെ​ന്ന സ​ന്ദേ​ശ​ത്തോ​ടെ​യാ​ണ് ഒ​രു മാ​സ​ക്കാ​ലം നീ​ണ്ടു​നി​ന്ന പ​രി​പാ​ടി​ക​ൾ​ക്ക് സ​മാ​പ​ന​മാ​യ​ത്. ​ശ്രീ​രാ​മ​ച​ന്ദ്ര​ന്‍റെ അ​നു​ഗ്ര​ഹം ഏ​വ​രു​ടെ​യും ജീ​വി​ത​ത്തി​ൽ സ​മാ​ധാ​ന​വും സ​മൃ​ദ്ധി​യും നി​റ​യ്ക്ക​ട്ടെ.

 

Tags : Deepika DeepikaNewspaper BreakingNews Ramayana Month Mantra

Recent News

Corehub Up